ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Sin City


Sin City » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ലോകത്തിലെ ഏറ്റവും മികച്ച ആന്തോളജി ഫിലിമുകളെക്കുറിച്ച് സംസാരിക്കുമ്പോൾ സിൻ സിറ്റിയെക്കുറിച്ച് തീർച്ചയായും പറഞ്ഞിരിക്കണം. വ്യത്യസ്തമായ നാല് കഥകൾ, പക്ഷേ നാലും തമ്മിൽ കെട്ടുപിണഞ്ഞു
കിടക്കുന്നു. ഫ്രാങ്ക് മില്ലറുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി ഫ്രാങ്ക് മില്ലറും റോബർട്ട് റോഡ്രിഗസുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അവർ രണ്ടുപേരും തന്നെയാണ് സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഒപ്പം വിശ്വപ്രസിദ്ധ സംവിധായകൻ ക്വന്റിൻ ടാരന്റിനോയും അതിഥി സംവിധായകനായി എത്തിയിട്ടുണ്ട്.

ചിത്രത്തിലെ കളർ കോമ്പിനേഷനെക്കുറിച്ച് പറയാതെ വയ്യ, ഭൂരിഭാഗവും ബ്ലാക്ക് & വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ ചില പ്രത്യേക നിറങ്ങളെമാത്രം ഫോക്കസ് ചെയ്ത് പ്രതിഫലിപ്പിച്ചിരിക്കുന്നു. റോബർട്ട് റോഡ്രിഗസാണ് ഛായാഗ്രഹണവും ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നത്. കൂടാതെ, ജോൺ ഡെബ്നിയുടെയും ഗ്രാമി റിവല്ലിന്റെയും കൂടെ സംഗീതത്തിലും ഒരു കൈനോക്കിയിട്ടുണ്ട് റോബർട്ട്.

✍sʏɴᴏᴘsɪs               

■ ക്രൈമുകളിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നതുകൊണ്ട് ബേസിൻ സിറ്റിക്ക് കിട്ടിയ ഇരട്ടപ്പേരാണ് "സിൻ സിറ്റി". ബേസിൻ സിറ്റിയിലെ രാത്രി ജീവിതമാണ് ചിത്രത്തിൻറെ പ്രമേയമായിരിക്കുന്നത്. ഉദ്യോഗസ്ഥ സമൂഹവും പോലീസും ഗവണ്മെന്റും അഴിമതിയിൽ മുങ്ങിനിൽക്കുന്നു. പാപങ്ങളുടെ നഗരത്തിൽ അവരെ എതിർത്തുതോൽപ്പിക്കാൻ അവതാരമെടുത്ത, അല്ലെങ്കിൽ മറ്റുള്ളവർ ചെയ്ത അഴിമതികാരണം പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വരുന്ന മൂന്ന്‌ നായകന്മാരുടെ കഥയാണിത്.

"That Yellow Bastard"

ബേസിൻ സിറ്റിയിലെ മുതിർന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്ന ജോൺ ഹാർട്ടിഗൻ നഗരത്തിലെ ഒരു സീരിയൽ കില്ലറെ തടയാനുള്ള ശ്രമം നടത്തുന്നു. പിഞ്ചുകുട്ടികളെ ബലാത്സംഗം ചെയ്തു കൊല്ലുന്ന റോർക്ക് ജൂനിയറുടെ നാലാമത്തെ ഇരയായിരുന്ന പതിനൊന്നുകാരി നാൻസി കലഹാനെ ഹാർട്ടിഗൻ റോർക്കിൽ നിന്നും രക്ഷിക്കുന്നു. പക്ഷേ, സെനറ്റർ റോർക്കിന്റെ മകനായിരുന്ന ജൂനിയർ റോർക്കിനെ രക്ഷിക്കാൻ സെനറ്ററും പോലീസുകാരും ചേർന്ന് ഹാർട്ടിഗനെ പ്രതിയെന്ന് മുദ്രകുത്തി ജയിലിലടയ്ക്കുന്നു.

"The Customer Is Always Right"

ബാൽക്കണിയിൽ നിന്നും ബേസിൻ നഗരത്തെ നോക്കിക്കൊണ്ടിരുന്ന യുവതിയെ മധുര വാക്കുകൾ പറഞ്ഞുകൊണ്ട് വളരെയെളുപ്പത്തിൽ ഇമ്പ്രസ്സ് ചെയ്യിക്കുന്ന ആ യുവാവ് അവളെ സൈലൻസർ ഘടിപ്പിച്ച തോക്കുകൊണ്ട് കൊന്നുകളയുന്നു.

"The Hard Goodbye"

തന്റെകൂടെ ഒരു രാത്രി ചെലവഴിച്ച ഗോൾഡി എന്ന അഭിസാരികയെ പിറ്റേന്ന് പുലർച്ചെ ഉറക്കമുണർന്ന മാർവ് കാണുന്നത് കൊല്ലപ്പെട്ടനിലയിലായിരുന്നു. പോലീസിന്റെ പിടിയിൽ നിന്നും സാഹസികമായി രക്ഷപ്പെടുന്ന അയാൾ ഗോൾഡിയെ കൊന്നവനോട് പ്രതികാരം ചെയ്യാൻ ദൃഢനിശ്ചയമെടുക്കുന്നു.

"The Big Fat Kill"

തന്റെ കാമുകിയായ ഷെല്ലിയെ ശല്യപ്പെടുത്തിയ ഷെല്ലിയുടെ പൂർവ്വകാമുകൻ ജാക്കി ബോയിയെ ഡ്വൈറ്റ് വളരെ ക്ഷുഭിതനായി വാർൺ ചെയ്യുന്നു. പക്ഷേ ഷെല്ലിയുടെ വീട്ടിൽ നിന്നിറങ്ങിയ ജാക്കി ബോയിയും സുഹൃത്തുക്കളും ബെക്കി എന്ന പെൺകുട്ടിയെ നഗരമധ്യത്തിൽ വെച്ച് ശല്യം ചെയ്യുന്നതായി ഡ്വൈറ്റ് കാണുന്നു. ഡ്വൈറ്റിന്റെ സുഹൃത്തുക്കളായ ഗെയ്‌ലും മിഹോയും ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബെക്കിയെ ഭീഷണിപ്പെടുത്തുന്ന ജാക്കി ബോയിയെയും സുഹൃത്തുക്കളെയും മിഹ വധിക്കുന്നു.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ബ്രൂസ് വില്ലിസാണ് ജോൺ ഹാർട്ടിഗനെ അവതരിപ്പിച്ചിരിക്കുന്നത്. നാൻസി കലഹാനായി ജെസീക്ക ആൽബയും അഭിനയിച്ചിരിക്കുന്നു. പതിനൊന്നു വയസ്സുള്ള നാൻസിയായി മകെൻസി വേഗയാണ്‌ അഭിനയിച്ചിരിക്കുന്നത്. മിക്കി റൂർക്കിയാണ് മാർവിന്റെ വേഷം ചെയ്തിരിക്കുന്നത്. ഗോൾഡിയായും വെന്റിയായും ജെയ്‌മി കിംഗ് അഭിനയിച്ചിരിക്കുന്നു. ഡ്വൈറ്റ് മക്കാർത്തിയായി അഭിനയിച്ചിരിക്കുന്നത് ക്ലൈവ് ഓവനാണ്. ബ്രിട്ടനി മർഫി ഷെല്ലിയെയും റൊസാരിയോ ഡൗസൺ ഗെയ്ലിനെയും ഡെവോൺ ഓക്കി മിഹോയേയും അവതരിപ്പിച്ചിരിക്കുന്നു. അലക്സിസ് ബ്ലെഡൽ (ബെക്കി), കാർല ഗുഗിനോ (ലുസില്ലെ), പവേഴ്സ് ബൂത്ത് (സെനറ്റർ റോർക്), ബെനിസിയോ ഡെൽ ടോറോ (ജാക്കി ബോയ്), മൈക്കൽ ക്ലാർക് ഡങ്കൺ (മനൂറ്റ്), റിക്ക് ഗോമസ് (ഡഗ്ലസ് ക്ലമ്പ്), ജോഷ് ഹാർട്ട്നെറ്റ് (സെയിൽസ്മാൻ), റുറ്റ്ഗർ ഹോവർ (കർഡിനാൾ പാട്രിക് ഹെൻറി റോർക്), മർലി ഷെൽട്ടൻ (കസ്റ്റമർ), നിക്ക് സ്റ്റാൾ (റോർക് ജൂനിയർ), എലിജ വുഡ് (കെവിൻ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

📎 ʙᴀᴄᴋwᴀsʜ

■ ചിത്രത്തിലെ പ്രത്യേക തരത്തിലുള്ള കളർ കോമ്പിനേഷൻ കാൻസ് ഫിലിം ഫെസ്റ്റിവലിൽ സാങ്കേതികവിദ്യക്കുള്ള ഗ്രാൻഡ്പ്രൈസ്‌ നേടിക്കൊടുത്തു.

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...