The Mountain II (DAG II) » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ "അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഉറക്കമൊഴിച്ചു കാവൽ നിൽക്കുന്നതുകൊണ്ടാണ് നമ്മൾ ഇന്ത്യക്കാർ സമാധാനത്തോടെ ഉറങ്ങുന്നത്" എന്ന് ക്ലീഷേ ആയിട്ട് കേൾക്കുന്നതാണ്. അതിന്റെ യാഥാർഥ്യം മനസ്സിലാക്കണമെങ്കിൽ ഒരിക്കലെങ്കിലും ശത്രുരാജ്യത്തോട് അടുത്ത് കിടക്കുന്ന അതിർത്തിപ്രദേശങ്ങൾ ഒന്ന് സന്ദർശിക്കണം. അല്ലെങ്കിൽ മേജർ രവിയുടെ യുദ്ധസിനിമകളെങ്കിലും കാണണം (ട്രോളല്ല). സിനിമാപ്രേമിയായ എന്റെയൊരു സുഹൃത്ത് മലയാളം സബ്‌ടൈറ്റിലും ചോദിച്ച് സമീപിക്കുമ്പോഴാണ് ഈ സിനിമയേക്കുറിച്ചു ഞാനാദ്യമായി കേൾക്കുന്നത്. മറ്റുപലരെയും പോലെ ഈ ചിത്രത്തിൻറെ IMDb റേറ്റിങ്ങാണ് ഇതിലേക്കെന്നെ ആകർഷിച്ചത്. ഹോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ ഷോഷാങ്ക് റിഡെംപ്‌ഷനും ദി ഗോഡ്ഫാദറും വരെ IMDb റേറ്റിങ്ങിൽ 9.2ൽ നിൽക്കുമ്പോൾ ദി മൗണ്ടൈൻ II എന്ന ഈ തുർക്കിഷ് ചിത്രത്തിൻറെ റേറ്റിങ് 9.5 ആണ്. എന്നാലതൊന്ന് കണ്ടുകളയാം എന്ന് എനിക്കും തോന്നി. ദി മൗണ്ടൈൻ എന്ന ഹിറ്റ് തുർക്കിഷ് യുദ്ധ ചിത്രത്തിൻറെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ■ തുർക്കിഷ് ആക്ഷൻ ത്രില്ലർ യുദ്ധ സിനിമയായ ദി മൗണ്ടൈന്റെ കഥയും തിരക്കഥയും എഡിറ്റിങ്ങും