New World » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ചോയ് മിൻസിക് എന്ന പേര് അപരിചിതമായൊരു കൊറിയൻ സിനിമാപ്രേമിയുമുണ്ടാകില്ല. അദ്ദേഹത്തിന്റെ ഒരു സിനിമ കണ്ട ഒരാൾപ്പിന്നെ അദ്ദേഹത്തെ പിന്തുടർന്നുകൊണ്ടേയിരിക്കും. ഓൾഡ്‌ബോയ്, ഐ സോ ദി ഡെവിൾ, സിമ്പതി ഫോർ ദി ലേഡി വെഞ്ചൻസ്, ടൈഗർ : ആൻ ഓൾഡ് ഹണ്ടേഴ്സ് ടെയ്ൽ, അഡ്മിറൽ : ദി റോറിങ് കറന്റ്സ്, etc.. അങ്ങനെ മിൻസിക്കിനെ പിന്തുടർന്ന് അവസാനം ഞാൻ ന്യൂ വേൾഡ് എന്ന കൊറിയൻ ഗ്യാങ്‌സ്റ്റർ പടത്തിലേക്കെത്തി. പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം, ഈയടുത്തിറങ്ങിയ ഇന്ത്യയുടെ ഇതിഹാസചലച്ചിത്രകാരന്മാരിൽ ഒരാളായ മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനം എന്ന വലിയ അഭിപ്രായവുമായി മുന്നേറുന്ന തമിഴ് ഗ്യാങ്സ്റ്റർ ചിത്രത്തിലെ പല രംഗങ്ങളും അതുപോലെ തന്നെ കോപ്പിയടിച്ചു വെച്ചിരിക്കുകയാണ് ന്യൂ വേൾഡ് എന്ന കൊറിയൻ ചിത്രത്തിൽ ;) പക്ഷേ, മേക്കിങ് ഡിഫറെൻറ് ആയതോണ്ട് "ആശാന്റെ കാല് തല്ലിയൊടിച്ച ന്യൂ വേൾഡിനോട് വിശാലമനസ്കനായ ആശാൻ ക്ഷമിച്ചിരിക്കുന്നു.." 😋
■ പാർക് ഹൂൻ-ജുങ് തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ആക്ഷൻ ക്രൈം ത്രില്ലർ കൊറിയൻ ചിത്രമാണ് ന്യൂ വേൾഡ്. ചുങ് ചുങ്-ഹൂനും യു-യോകും ചേർന്ന് ഛായാഗ്രഹണവും മൂൺ സെ-ക്യുങ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജോ യോങ്-വൂക്കാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ ദക്ഷിണ കൊറിയൻ അധോലോകരംഗത്തെ കോർപ്പറേറ്റ് ഭീമന്മാരാണ് ഗോൾഡ് മൂൺ ഇന്റർനാഷണൽ. കൊറിയയിലെ പല കുറ്റകൃത്യങ്ങളിലും കൊലപാതകങ്ങളിലും ഗോൾഡ് മൂണിലെ അധോലോക തലവന്മാരുടെ പങ്ക് വളരെ വലുതാണെന്ന് കൊറിയൻ പോലീസിലെ ഉന്നതന്മാർക്കറിയാം. അതുകൊണ്ട് തന്നെ ഗോൾഡ് മൂണിൽ കൊറിയൻ പോലീസ് ചാരന്മാരെ നിയോഗിക്കുന്നു. ന്യൂ വേൾഡ് മിഷന്റെ ബുദ്ധികേന്ദ്രമായ സെക്ഷൻ ചീഫ് കാങ് ഹ്യുങ്-ച്യോൾ എട്ട് വർഷങ്ങൾക്കുമുൻപ് ഗോൾഡ് മൂണിൽ ചാരപ്രവർത്തനത്തിന് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥനാണ് ലീ ജാ-സുങ്. ഗോൾഡ് മൂൺ ചെയർമാൻ സ്യോക് ഡോങ്-ചൂലിന്റെ മകൻ ജുങ് ചുങ്ങിന്റെ വിശ്വസ്തനായി മാറിയ ലീ ജാ-സുങ് വർഷങ്ങൾ നീണ്ട പ്രവർത്തങ്ങൾ കൊണ്ട് ഗോൾഡ് മൂണിലെ ഉന്നതസ്ഥാനികൾ ഒരാളായി മാറുകയായിരുന്നു. ഗോൾഡ് മൂൺ ചെയർമാനായ സ്യോകിന്റെ അപ്രതീക്ഷിതമായ അപകടമരണം പിന്തുടർച്ചാവകാശികളായ ജുങ് ചുങ്ങിനും ലീ ജൂങ്-ഗൂക്കുമിടയിൽ പോരിന് തുടക്കം കുറിക്കുന്നു. ഗോൾഡ് മൂണിൽ പോലീസ് ചാരന്മാർ പ്രവർത്തിക്കുന്നുണ്ടെന്ന് ഇരുവരും സംശയിക്കുന്നു. ഏത് നേരത്തും പിടിക്കപ്പെടാമെന്ന ഭയത്തിൽ കഴിയുന്ന ലീ ജാ-സുങ്, പോലീസ് ചീഫ് കാങ് തന്നെ നിരീക്ഷിക്കാനും ചാരന്മാരെ നിയോഗിച്ചിട്ടുണ്ട് എന്നറിയുന്നതോടെ സമ്മർദ്ദത്തിലാക്കുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഗോൾഡ് മൂണിൽ പോലീസ് നിയോഗിച്ച ചാരൻ, ലീ ജാ-സുങായി ലീ ജുങ്-ജേ അസാമാന്യപ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. ക്ലൈമാക്സിൽ ലീ ജുങ്-ജേ ദി ഗോഡ്ഫാദർ സീരീസിലെ അൽ പാസിനോയെ ഓർമ്മിപ്പിച്ചു. പോലീസ് സെക്ഷൻ ചീഫ് കാങ് ഹ്യുങ്-ച്യോളായി വേഷമിട്ടിരിക്കുന്നത് കൊറിയൻ സിനിമയിലെ സൂപ്പർസ്റ്റാറായ ചോയ് മിൻസിക്കാണ്. അദ്ദേഹത്തിന്റെ അഭിനയത്തെ പുകഴ്ത്തി ഇനിയും ബോറടിപ്പിക്കുന്നില്ല. ഗോൾഡ് മൂണിന്റെ അനന്തരാവകാശികളിൽ ഒരാളായ ജുങ് ചുങ്ങായി ഹ്വാങ് ജുങ്-മിനും മറ്റൊരു അനന്തരാവകാശിയായ ലീ ജൂങ്-ഗൂവായി പാർക് സുങ്-വൂങ്ങും വേഷമിട്ടിരിക്കുന്നു. ഹ്വാങ് ജുങ്-മിനിന്റെ അഭിനയപ്രകടനം മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലായിരുന്നു എന്ന് തന്നെ പറയണം. സോങ് ജി-ഹ്യോ (ഷിൻ-വൂ, ചെസ്സ് ഇൻസ്ട്രക്റ്റർ), കിം യൂൻ-സ്യോങ് (ഓഹ് സ്യോക്-മു, ജാ-സുങ്ങിന്റെ ഭാര്യ), നാ ക്വങ്-ഹൂൻ (യാങ് മൂൺ-സ്യോക്), പാർക് സ്യോ-യോൻ (ഹാൻ ജൂ-ക്യുങ്), ചോയ് ഇൽ-ഹ്വ (വൈസ് ചെയർമാൻ ജാങ് സു-കി), ജൂ ജിൻ-മോ (പോലീസ് ഡയറക്ടർ കോ), കിം ബ്യുങ്-ഓക് (യാമ്പ്യൻ ഹോബോ), ലീ ഗ്യുങ്-യങ് (ചെയർമാൻ സ്യോക് ഡോങ്-ചൂൽ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ ന്യൂ വേൾഡിലെ വിസ്മയപ്രകടനത്തിന് ഹ്വാങ് ജുങ്-മിനിന് മികച്ച നടനുള്ള ബ്ലൂ ഡ്രാഗൺ പുരസ്കാരം ലഭിക്കുകയുണ്ടായി. മനോഹരമായ പശ്ചാത്തല സംഗീതമൊരുക്കിയതിന് ജോ യോങ്-വൂക്കിന് ഗ്രാൻഡ് ബെൽ പുരസ്കാരവും ലഭിച്ചു. സോണി പിക്ചേഴ്സ് ന്യൂ വേൾഡിന്റെ ഹോളിവുഡ് കോപ്പി റൈറ്റ് സ്വന്തമാക്കിയിരുന്നു. പ്ലാൻഡ് ട്രിലോജിയിലേക്കുള്ള ആദ്യത്തെ എൻട്രിയാണ് ന്യൂ വേൾഡ്..
7.6/10 . IMDb
67% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ