ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

1917

1917 » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓസ്കാർ അവാർഡ് ജൂറിക്ക് അൽപ്പം പാടായിരുന്നു ഈ വർഷം. ഇതിന് മുൻപ് ജൂറി പാടുപെട്ടത് ഒരു പക്ഷേ 1995ലായിരുന്നിരിക്കണം. ജോക്കർ, ജോജോ റാബിറ്റ്, 1917, മാര്യേജ് സ്റ്റോറി, ദി ഐറിഷ്‌മാൻ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്.. തുടങ്ങി മത്സരിച്ചവയെല്ലാം ഒന്നിനൊന്നു മികച്ചവ. 92 വർഷത്തെഓസ്കാർ ചരിത്രത്തിലാദ്യമായി മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഒരു നോൺ ഇംഗ്ലീഷ് സിനിമയായ പാരസൈറ്റിന്. പാരസൈറ്റ് ഏഷ്യയുടെ അഭിമാനമായി മാറിയപ്പോഴും മികച്ച സിനിമ അതല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കഴിഞ്ഞ രണ്ട് വർഷങ്ങളായി മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയത് റേസിസവും വർഗ്ഗ വിവേചനവും പ്രമേയമാക്കിയുള്ള ചിത്രങ്ങളായിരുന്നു എന്നത് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കും. പ്രമേയം ഇത്രയധികം സ്വാധീനിക്കപ്പെട്ടില്ലായിരുന്നെങ്കിൽ മികച്ച സിനിമയ്ക്കുള്ള ഓസ്കാർ അർഹിച്ചിരുന്നത് 1917നായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സിനിമയ്ക്കവസാനം "എങ്ങനെ നിങ്ങളീ സിനിമയെടുത്തു" എന്ന ചോദ്യം, മുഴുവൻ പ്രേക്ഷകരുടെയും മനസ്സിലേക്ക് കടത്തിവിട്ട മറ്റൊരു സിനിമയുണ്ടായിട്ടുണ്ടോ എന്നത് തന്നെ സംശയം. ചിന്താവി