ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Mucize aka The Miracle

  Mucize aka The Miracle » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സ്വന്തം സഹോദരന്റെ ജീവൻ രക്ഷിക്കാനുള്ള മിറക്കിൾ തേടി തന്റെ സമ്പാദ്യക്കുടുക്കയുമായി മെഡിക്കൽ ഷോപ്പിലെത്തിയ കൊച്ചു പെൺകുട്ടിയുടെ കഥ വായിച്ചിട്ടില്ലേ? പണം കൊടുത്ത് വാങ്ങാൻ കിട്ടാത്ത ആ അത്ഭുതം ചിലപ്പോഴെങ്കിലും പലരുടെയും ജീവിതത്തിൽ സംഭവിക്കാറുണ്ട്. 2009 ജനുവരിയിൽ അമേരിക്കയിലെ ലാ ഗാർഡിയ എയർപോർട്ടിൽ നിന്നും 155 മനുഷ്യരുമായി പറന്നു പൊങ്ങിയ വിമാനത്തിന്റെ എഞ്ചിൻ അപകടത്തിലാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം, അടുത്തുള്ള എയർപോർട്ടുകളിൽ വിമാനമെത്തിക്കുക വൻദുരന്തത്തിനു കാരണമായേക്കും എന്ന് മനസ്സിലാക്കിയ ചീഫ് പൈലറ്റ് ചെസ്‌ലി സള്ളൻബർഗർ വിമാനത്തെ ന്യൂയോർക്കിലെ ഹഡ്സൺ നദിയിലേക്ക് സുരക്ഷിതമായി ലാന്റ് ചെയ്യിച്ചപ്പോൾ ലോകം അതിനെ വിളിച്ച പേര് മിറക്കിൾ ഇൻ ഹഡ്സൺ എന്നായിരുന്നു. അങ്ങനെ ദൈവത്തിന്റെ കൈവിരൽ സ്പർശമുള്ള അത്ഭുതങ്ങളെ നമ്മൾ മിറക്കിൾ എന്ന് വിളിച്ചു. ആ മിറക്കിളുകൾ പക്ഷേ വരുന്നത് ചിലപ്പോൾ ചെസ്‌ലി സള്ളൻബർഗറിനെപ്പോലെ മനുഷ്യ രൂപത്തിലായിരിക്കും എന്ന് മാത്രം. ഈ സിനിമയിലെ മിറക്കിൾ എന്നെ അത്ഭുതപ്പെടുത്തിയത് ഇതൊരു യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ്.