ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Joji

  Joji » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജോജിയിലൂടെ ദിലീഷ് പോത്തനും ഫഹദ് ഫാസിലും മൂന്നാമതും ഒന്നിക്കുമ്പോൾ മറ്റൊരു ഹിറ്റ് എന്നതിലുപരി മറ്റൊരു മികച്ച ചിത്രം കൂടി ലഭിച്ചിരിക്കുകയാണ് മലയാളത്തിന്. ഇനി ദിലീഷ് പോത്തൻ ചിലപ്പോൾ മനസ്സിൽ പോലും ചിന്തിചിട്ടില്ലാത്ത പോത്തേട്ടൻ ബ്രില്യൻസുകളുടെ വരവാണ്. ഫഹദ് ഇല്ലായിരുന്നില്ലെങ്കിൽ താനൊരു സംവിധയകൻ ആവില്ലായിരുന്നു എന്ന് തുറന്നു പറഞ്ഞ ദിലീഷ് പോത്തന് ഫഹദാണോ, അതോ ഫഹദിന് ദിലീഷ് പോത്തനാണോ ഒഴിച്ചു കൂടാൻ പറ്റാത്ത ചേരുവ എന്നതൊരു ചോദ്യമാണെങ്കിലും മലയാളികൾക്ക് ഈ രണ്ടു ചേരുവകളും ഒന്നിക്കുമ്പോഴാണ് രുചികരമായൊരു സദ്യ പോലോത്ത സിനിമകൾ കിട്ടുന്നത്. ദിലീഷ് പോത്തൻ ജോജി എന്ന സിനിമ ഉണ്ടാക്കിയതും ഒരുപാട് ചേരുവകൾ ചേർത്താണ്. വില്യം ഷേക്സ്പിയറിന്റെ വിശ്വവിഖ്യാത നാടകം മാക്ബെത്തും മലയാളത്തിലെ അതുല്യ സംവിധായകൻ അതിമനോഹര സൃഷ്ടികളിൽ ഒന്നായ ഇരകൾ എന്ന സൈക്കോളജിക്കൽ ത്രില്ലർ സിനിമയും സമം ചേർത്തു അതിലേക്ക് കേരളത്തെ പിടിച്ചു കുലുക്കിയ കൂടത്തായി കൊലപാതക കേസിട്ട് ഭംഗിയായി പാചകം ചെയ്തെടുത്ത രുചികരമായൊരു സദ്യയാണ് ജോജി എന്ന സൈക്കോളജിക്കൽ ക്രൈം ഡ്രാമാ മലയാള ചിത്രം. മാക്ബെത്തും ഇരകളും കൂടത്തായിയും എങ്ങനെയാണ് ജോജ