ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Mucize 2 Aşk aka Miracles Of Love

    Mucize 2: Aşk aka Miracles Of Love » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഒരു ഇൻസ്റ്റാ റീലിലൂടെ ഈ വർഷമാണ് മുജിസെ എന്ന ടർക്കിഷ് സിനിമ മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. മലയാളികളുടെ അകമഴിഞ്ഞ സ്നേഹത്തിന് മുജിസെയുടെ നായകൻ മെർട്ട് തുറാക്ക് രണ്ട് പ്രാവശ്യമാണ് ഇൻസ്റ്റായിലൂടെ തന്നെ നന്ദി അറിയിച്ചത്. മുജിസെ ഒന്നാം ഭാഗത്തിലെ നായികയായ സെദാ തോസുനും മലയാളം പരിഭാഷയോട് കൂടിയ ആ ഇൻസ്റ്റാ റീൽ ഷെയർ ചെയ്തുകൊണ്ട് മലയാളികളോടുള്ള തന്റെ നന്ദി രേഖപ്പെടുത്തി. മലയാളികൾക്കിടയിൽ മുജിസെയുടെ വൻപ്രചാരത്തേക്കുറിച്ച് പറയുമ്പോൾ എംസോണിനെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ തീർച്ചയായും അതൊരു നന്ദി കേടാവും. മലയാളികളെ ലോകത്തെ ഏതൊരു സിനിമയും കാണാൻ പ്രാപ്തരാക്കിയത് ഒരു അർത്ഥത്തിൽ എംസോൺ തന്നെയാണ്. എംസോണിന് വേണ്ടി അൻസാർ കെ. യൂനുസ് ഒരുക്കിയ മലയാളം പരിഭാഷയോട് കൂടിയുള്ള ഇൻസ്റ്റാ റീലാണ് ലക്ഷക്കണക്കിന് മലയാളികൾക്കിടയിൽ തരംഗമായതും. ഇൻസ്റ്റാ റീൽ കാരണം മുജിസെയുടെ ഒന്നാം ഭാഗം തിരഞ്ഞുപിടിച്ചു കണ്ട എത്രപേർ അതിന്റെ രണ്ടാം ഭാഗമായ മുജിസെ 2 : അഷ്‌ക്ക് കണ്ടു എന്നറിയില്ല. പക്ഷേ, മുജിസെ കണ്ട് ഇഷ്ടപ്പെട്ടവർ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഒന്നാണ് അതിന്റെ രണ്ടാം ഭാഗം