Babam ve Oğlum aka My Father and My Son » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ പറക്കമുറ്റാത്ത ഒരു കുഞ്ഞിന്റെ പിതാവോ മാതാവോ ആണോ താങ്കൾ? അതെ, എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ഈ ടർക്കിഷ് സിനിമ നിങ്ങൾ കാണരുത് എന്ന് ഞാൻ പറയും. ഇത് നിങ്ങളുടെ ഹൃദയത്തെ വെട്ടിമുറിച്ച് പല കഷ്ണങ്ങളാക്കും. ഇത് നിങ്ങളെ കരയിച്ചു നിങ്ങളുടെ കണ്ണീർ വറ്റിച്ചേക്കും. കണ്ടു കഴിഞ്ഞാലും നിങ്ങളെ ഈ സിനിമ പിന്തുടർന്ന് കൊണ്ടേയിരിക്കും. ഒരു സിനിമയോട് നമുക്ക് റിലേറ്റ് ചെയ്യാൻ കഴിയുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്ന സങ്കീർണ്ണതകളിൽ ചിലത് മാത്രമാണ് ഇത്. "മക്കളെ വളർത്തുന്നതിന്റെ ബുദ്ധിമുട്ട് നിനക്ക് മനസ്സിലാവണമെങ്കിൽ നീയുമൊരു അച്ഛനാവണം, അല്ലെങ്കിൽ അമ്മയാവണം" എന്ന ക്ലീഷേ ഡയലോഗ് കേൾക്കാത്തവരാണോ നിങ്ങൾ? ഒരു അച്ഛനോ അമ്മയോ ആയ ശേഷം അതിന്റെ പൊരുൾ നിങ്ങൾക്കൊരിക്കലും മനസ്സിലാവാതിരിക്കില്ല. ഒരു സിനിമയിലെ നായകൻ നമ്മളാണെന്ന് കരുതുക. അയാളുടെ കുട്ടിക്ക് നമ്മുടെ കുട്ടിയോട് സാമ്യതയുണ്ടാവുക. അയാളുടെ പിതാവിൽ നമ്മുടെ പിതാവിനെ കാണാൻ കഴിയുക. ആ സിനിമ നമ്മുടെ ജീവിതമാണെന്ന് കരുതുക. ഇതൊക്കെ ഒരു സിനിമ നമ്മെ സ്വാധീനിക്കാവുന്നതിന്റെ പരമാവധിയാണ്. മുജിസെയിലൂടെയൊക്കെ ടർക്കിഷ്