ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Babam ve Oğlum aka My Father and My Son

 


Babam ve Oğlum aka My Father and My Son » ᴀ ʀᴇᴛᴀʟɪᴀᴛᴇ


■ പറക്കമുറ്റാത്ത ഒരു കുഞ്ഞിന്റെ പിതാവോ മാതാവോ ആണോ താങ്കൾ? അതെ, എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ഈ ടർക്കിഷ് സിനിമ നിങ്ങൾ കാണരുത് എന്ന് ഞാൻ പറയും. ഇത് നിങ്ങളുടെ ഹൃദയത്തെ വെട്ടിമുറിച്ച് പല കഷ്ണങ്ങളാക്കും. ഇത് നിങ്ങളെ കരയിച്ചു നിങ്ങളുടെ കണ്ണീർ വറ്റിച്ചേക്കും. കണ്ടു കഴിഞ്ഞാലും നിങ്ങളെ ഈ സിനിമ പിന്തുടർന്ന് കൊണ്ടേയിരിക്കും. ഒരു സിനിമയോട് നമുക്ക് റിലേറ്റ് ചെയ്യാൻ കഴിയുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്ന സങ്കീർണ്ണതകളിൽ ചിലത് മാത്രമാണ് ഇത്. "മക്കളെ വളർത്തുന്നതിന്റെ ബുദ്ധിമുട്ട് നിനക്ക് മനസ്സിലാവണമെങ്കിൽ നീയുമൊരു അച്ഛനാവണം, അല്ലെങ്കിൽ അമ്മയാവണം" എന്ന ക്ലീഷേ ഡയലോഗ് കേൾക്കാത്തവരാണോ നിങ്ങൾ? ഒരു അച്ഛനോ അമ്മയോ ആയ ശേഷം അതിന്റെ പൊരുൾ നിങ്ങൾക്കൊരിക്കലും മനസ്സിലാവാതിരിക്കില്ല. ഒരു സിനിമയിലെ നായകൻ നമ്മളാണെന്ന് കരുതുക. അയാളുടെ കുട്ടിക്ക് നമ്മുടെ കുട്ടിയോട് സാമ്യതയുണ്ടാവുക. അയാളുടെ പിതാവിൽ നമ്മുടെ പിതാവിനെ കാണാൻ കഴിയുക. ആ സിനിമ നമ്മുടെ ജീവിതമാണെന്ന് കരുതുക. ഇതൊക്കെ ഒരു സിനിമ നമ്മെ സ്വാധീനിക്കാവുന്നതിന്റെ പരമാവധിയാണ്. മുജിസെയിലൂടെയൊക്കെ ടർക്കിഷ് സിനിമകളെ ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങിയ മലയാളികൾക്കിടയിൽ ഏറ്റവും അണ്ടർറേറ്റഡ് എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു മനോഹര ഫീൽ ഗുഡ് സിനിമയാണ് ബബാം വെ ഓളും എന്ന മൈ ഫാദർ & മൈ സൺ. ഇത്രയൊക്കെ പറഞ്ഞിട്ടും ഈ സിനിമയെ ഞാൻ വിളിക്കുന്നത് ഫീൽ ഗുഡ് ആണോ എന്നൊരു സംശയം പലർക്കുമുണ്ടാവും. എന്റെ ഉത്തരം. അതെ, ഇതൊരു ശുഭ പര്യവസായി തന്നെയാണ് എന്നാണ്.




■ ചആൻ ഇർമാക് തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഫാമിലി ഡ്രാമാ ടർക്കിഷ് ചിത്രമാണ് ബബാം വെ ഓളും. റിദ്വാൻ ഊൽജൻ ചായഗ്രഹണവും കിവാൻച് ഇൽഗുനർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഇവാന്ത്യ റിബൗട്ട്സിക്കയാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മൂഡ് മെയിന്റൈൻ ചെയ്യുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചത് പശ്ചാത്തല സംഗീതമായിരുന്നു.




✍sʏɴᴏᴘsɪs                


■ ഇസ്താംബൂൾ നഗരത്തിലെ ഒരു ഫ്ലാറ്റിൽ പൂർണ്ണ ഗർഭിണിയായ തന്റെ ഭാര്യ ഐഷയ്‌ക്കൊപ്പം ജീവിക്കുന്ന ഒരു പത്ര റിപ്പോർട്ടർ ആയിരുന്നു സാദിഖ്‌. ഒരു ദിവസം അർദ്ധരാത്രി ഐഷയ്ക്ക് പ്രസവ വേദന വരുന്നു. പക്ഷേ, ഒരു വാഹനവും അവർക്ക് ലഭിക്കുന്നില്ല. കാരണം, തുർക്കിയിൽ സൈനിക അട്ടിമറി നടന്ന ഒരു രാത്രിയായിരുന്നു അന്ന്. അങ്ങനെ ആരും സഹായിക്കാനില്ലാതെ ആ ക്രൂരമായ രാത്രിയിൽ തന്റെ ഭാര്യയെ രക്ഷിക്കാൻ കഴിയാതെ നിസ്സഹായനായി ആ മനുഷ്യൻ ഇരിക്കുകയാണ്. ഒരു ആൺകുഞ്ഞിന് ജന്മം നൽകിക്കൊണ്ട് ഐഷ പ്രസവത്തിനിടെ മരിക്കുന്നു. പിന്നെയവിടെ ജീവനോടെ സാദിക്കും ആ ചോരക്കുഞ്ഞും മാത്രം. അമ്മയില്ലാത്ത ആ കുഞ്ഞിന് അയാൾ ഡെനീസ് എന്ന പേര് നൽകി തനിയേ വളർത്തുകയാണ്. കഥകളും പുസ്തകങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഡെനീസ് അവന്റെ ഫാന്റസി ലോകത്തിനൊപ്പം വളർന്നുകൊണ്ടിരുന്നു. ഡെനീസിന് ഏകദേശം അഞ്ച് വയസ്സുള്ളപ്പോൾ സാദിഖ്‌ ഇസ്മീറിന് അടുത്തുള്ള സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോവാൻ തീരുമാനിക്കുന്നു. അവിടെ വലിയ ഫാമുകളുടെയും കൃഷിയിടങ്ങളുടെയും ഉടമയായിരുന്നു സാദിക്കിന്റെ ഉപ്പ, ഹുസൈൻ. നഗരത്തിലേക്ക് അഗ്രികൾച്ചറൽ എഞ്ചിനീയറിങ് പഠിക്കാനയച്ച മകൻ സാദിഖ്‌ അയാളുടെ ഇഷ്ടങ്ങളെ അവഗണിച്ച് ജേർണലിസം തിരഞ്ഞെടുത്തതിൽ വർഷങ്ങളായി സാദിക്കിനോട് കടുത്ത ദേഷ്യം വെച്ചു പുലർത്തുന്നയാളായിരുന്നു ഹുസൈൻ എന്ന പിതാവ്. സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി വന്നതിൽ സാദിക്കിന് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു...




👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs        


■ മുജിസെയുടെ രണ്ടാം ഭാഗത്തിൽ മാഹിറിനെ അവതരിപ്പിച്ച അതേ ഫിക്രത് കുസ്കൻ തന്നെയായിരുന്നു സാദിഖ്‌ ആയി വേഷമിട്ടത്. മാഹിർ ചക്ക വീണു ചത്ത ഒരു മുയൽ അല്ലെന്ന് തിരിച്ചറിഞ്ഞത് സാദിഖിലൂടെയായിരുന്നു. ഒരു മൗനം കൊണ്ടുപോലും അമ്പരപ്പിക്കുന്ന പ്രതിഭ. ഡെനീസായി വേഷമിട്ട എഗെ തന്മൻ എന്ന കൊച്ചുകുട്ടിയുടെ പ്രകടനം തീർത്തും അത്ഭുതപ്പെടുത്തി. കാരണം, ഇതിലെ നായകൻ യഥാർത്ഥത്തിൽ ഡെനീസ് എന്ന അഞ്ചുവയസ്സുകാരനാണ്. ഇത് അവന്റെ കഥയാണ്. ആ അഞ്ചു വയസ്സുകാരന്റെ സംഭാഷണങ്ങൾക്കും അവന്റെ കൊഞ്ചലുകൾക്ക് പോലും പ്രേക്ഷകനെ കൊത്തിവലിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് എഗെ തന്മൻ എന്ന ബാലതാരത്തിന്റെ മിടുക്ക് തന്നെയാണ്. സാദിഖിന്റെ ഉപ്പ ഹുസൈനായി വേഷമിട്ട ചെറ്റിൻ തെക്കിൻദോറും അസാമാന്യ പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. സാദിക്കിന്റെ ഉമ്മ നൂറാനായി വേഷമിട്ട ഹുമൈറ, ജ്യേഷ്ഠൻ സലീമായി വേഷമിട്ട യത്കിൻ ദികിൻജിലർ, ഭാര്യ ഐഷുൻ ആയി വേഷമിട്ട തുബ ബുയൂകുസ്ത്തൂൻ, അമ്മായി ഗുൽബയാസായി വേഷമിട്ട ഷെരീഫ് സെസർ, ബിർഗുൾ ആയി വേഷമിട്ട ഒസ്‌ഗെ ഒസ്‌ബെർക് തുടങ്ങി വന്നവരും പോയവരുമെല്ലാം വളരെ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്.




📎 ʙᴀᴄᴋwᴀsʜ


■ ഇസ്താംബൂൾ ഫിലിം ഫെസ്റ്റിവലിൽ ഫിക്രത് കുസ്കന് മികച്ച നടനും ഷെരീഫ് സെസറിനു മികച്ച നടിക്കുമുള്ള പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. ഇവാന്ത്യയ്ക്ക് ലോക പശ്ചാത്തല സംഗീത അവാർഡും ലഭിച്ചു. തുർക്കിയുടെ ചരിത്രത്തിലെ ഹയസ്റ്റ് ഗ്രോസ്സിങ് ഫിലിമുകളിൽ ഒന്നാണ് ബബാം വെ ഓളും. 1980-ൽ തുർക്കിയിൽ നടന്ന സൈനിക അട്ടിമറിയെ പശ്ചാത്തലമാക്കിയാണ് ബബാം വെ ഓളും അണിയിച്ചൊരുക്കിയിരിക്കുന്നത്. അന്ന് തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിനെ അട്ടിമറിച്ചു കൊണ്ട് ഭരണം പിടിച്ചെടുത്ത സൈന്യം തുർക്കിയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും നിരോധിച്ചു, കുർദ്ദിഷ് ഭാഷ നിരോധിച്ചു. പിന്നീട്, 1983-ൽ മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് തുർക്കിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് തുർഗുത് ഒസാലിന്റെ നേതൃത്വത്തിലുള്ള മദർലാന്റ് പാർട്ടി വൻഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു അധികാരത്തിലേറി. 


 


8.3/10 . IMDb



                      

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...