Squid Game » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആറ് കുട്ടിക്കളികൾ.. 456 മത്സരാർത്ഥികൾ.. സമ്മാനം 4560 കോടി കൊറിയൻ വോൻ. കഴിഞ്ഞ സെപ്റ്റംബർ 17-ന് നെറ്റ്‌ഫ്ലിക്സിൽ സംപ്രേക്ഷണം ആരംഭിച്ചത് മുതൽ സ്‌ക്വിഡ് ഗെയിം എന്ന് പേരുള്ള ഈയൊരു കൊറിയൻ സീരീസാണ് ലോകമെങ്ങും ചർച്ചാ വിഷയം. സെപ്റ്റംബർ 17-ന് സംപ്രേക്ഷണം ചെയ്യപ്പെട്ടത് മുതൽ ഇന്ന് വരെ നെറ്റ്‌ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഷോ സ്‌ക്വിഡ് ഗെയിം തന്നെയാണ്. യുഎസിലും നമ്പർ വൺ ആയി സ്‌ക്വിഡ് ഗെയിം ജൈത്ര യാത്ര തുടരുന്നു. ഈയൊരു നിലയിൽ പോവുകയാണെങ്കിൽ നെറ്റ്‌ഫ്ലിക്‌സിൽ ഏറ്റവും കൂടുതൽ കാഴ്ച്ചക്കാരുള്ള എക്കാലത്തെയും ഷോ സ്‌ക്വിഡ് ഗെയിം ആകുമെന്ന് തന്നെയാണ് പ്രതീക്ഷ. സ്‌ക്വിഡ് ഗെയിമിന് ലഭിച്ച വൻ ജനപ്രീതി സ്റ്റോക്ക് മാർക്കെറ്റിലും നെറ്റ്‌ഫ്ലിക്സിനു നേട്ടമുണ്ടാക്കിയിരിക്കുകയാണ്. സ്‌ക്വിഡ് ഗെയിം എന്ന സീരീസ് ഇറങ്ങിയത് മുതൽ സോഷ്യൽ മീഡിയകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് അത് തന്നെയാണ്. ആദ്യമായി പ്രേക്ഷകരിലേക്ക് ചില യൂട്യൂബ് ചാനലുകൾ തള്ളിവിട്ട ചില തെറ്റിദ്ധാരണകൾ നീക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്‌ക്വിഡ് ഗെയിമിനെക്കുറിച്ച് ചില യൂട്യൂബ് ചാനലുകളുടെ തമ്പ് നെയിലിലെ വിശേഷണം തന്നെ 4560 കോടി