The Roundup » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കൊറിയൻ ലാലേട്ടൻ ഡോൺ ലീയുടെ മരണമാസ്സ് തിരിച്ചുവരവ് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്നൊരു സിനിമയാണ് ദി റൗണ്ട്അപ്പ്. കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള കൊറിയൻ നടൻ ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ കാണൂ, ഡോൺ ലീ എന്ന മാ ഡോങ് സ്യോക്ക്. അദ്ദേഹത്തിന്റെ മാസ്സ് ഇൻട്രോയും ക്ലാസ്സ് ചിരിയും ആറ്റിട്യൂഡുമുള്ള വീഡിയോകൾക്ക് ഷോർട്ട്സിലും റീൽസിലുമൊക്കെ ഇപ്പോഴും വൻ ഡിമാന്റ് ആണ്. സ്ക്രീൻപ്രെസ്സൻസ് കൊണ്ട് പ്രേക്ഷകരെ കോരിതരിപ്പിക്കുന്ന ഹൈലി ഇൻഫ്ലെയിമബിൾ സ്റ്റാർ. സൂപ്പർഹീറോ സിനിമകളിൽ അല്ലാതെ ഒരു നായകൻ എതിരാളിയെ അടിച്ചു പറപ്പിച്ചാൽ ഇപ്പോഴത്തെ പ്രേക്ഷകർ അതിനെ ഇല്ലോജിക്കൽ എന്ന് തുറന്ന് പറയുന്ന അതേ സമയത്ത് It's possible എന്ന് പറയണമെങ്കിൽ നായകന്റെ പേര് ഡോൺ ലീ എന്നായിരിക്കണം. സലിംകുമാറിന്റെ കണ്ണൻ സ്രാങ്ക് മായാവിയെക്കുറിച്ച് പറഞ്ഞ ഈ ഡയലോഗിലേക്ക് ഡോൺ ലീയെ സങ്കൽപ്പിക്കുകയാണെങ്കിൽ അത് തികച്ചും സത്യമാണെന്ന് തോന്നുന്നുണ്ടെങ്കിൽ സ്വാഭാവികം എന്നേ പറയാനുള്ളൂ. കൃത്യമായിപ്പറഞ്ഞാൽ മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഡോൺ ലീ കൊറിയൻ ഇൻഡസ്ട്രിയിലേക്ക് മടങ്ങിവരുന്നത്. അതിനിടയിൽ അണ്ണൻ ഹോളിവുഡിലും ഒന്ന