ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

The Exorcist

  The Exorcist » A Retaliate  ■ ദി സ്‌കെയെറിയസ്റ്റ്, അല്ലെങ്കിൽ ദി ബെസ്റ്റ് ഹൊറർ മൂവി ഓഫ് ഓൾടൈം എന്ന് വെറുതേ ഒന്ന് ഗൂഗിളിൽ അടിച്ചാൽ ഏതാണ്ട് അഞ്ച് പതിറ്റാണ്ടായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഒരു സിനിമയുടെ പേര് കാണാം. അതാണ്‌ 1973-ൽ ഇറങ്ങി ഇപ്പോഴും ആളുകളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദി എക്‌സോഴ്സിസ്റ്റ്. 2017-ൽ ഇറ്റ് ഇറങ്ങുന്നത് വരെ ടോപ് ഗ്രോസർ R-റേറ്റഡ് ഹൊറർ ഫിലിമും ദി എക്‌സോഴ്സിസ്റ്റ് തന്നെയായിരുന്നു. ഇൻഫ്ലേഷൻ അഡ്ജസ്റ്റ് ചെയ്യുകയാണെങ്കിൽ ഇപ്പോഴും ടോപ് വണ്ണിൽ തന്നെ വന്നുനിൽക്കും ദി എക്‌സോഴ്സിസ്റ്റ്. അഞ്ച് പതിറ്റാണ്ടായിട്ടും "ഇപ്പോഴും ആളുകളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന" എന്ന ടേം ഞാൻ യൂസ് ചെയ്യാൻ ഒരു കാരണമുണ്ട്. ടെക്നോളജി വികസിക്കുന്നതിനനുസരിച്ചും നമ്മുടെ ആസ്വാദന നിലവാരം ഉയരുന്നതിനനുസരിച്ചും പണ്ട് നമ്മെ ഒരുപാട് ഭയപ്പെടുത്തിയിരുന്ന പല സിനിമകൾക്കും ഇന്നിപ്പോൾ നമ്മെ ഭയപ്പെടുത്താൻ സാധിച്ചെന്ന് വരില്ല. ഉദാഹരണത്തിന്, വിനയന്റെ ആകാശഗംഗ കണ്ട് രാത്രി മുള്ളാൻ പോലും പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ആകാശഗംഗ കാണുമ്പോൾ പണ്ട് അത്രമാത്രം പേടിച്ചത് ഓർത്ത് സത്യത്തി