Saving Private Ryan » ᴀ ʀᴇᴛᴀʟɪᴀᴛᴇ ♻1998ൽ സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത യുദ്ധ ചിത്രമാണിത്. ■റോബർട്ട് റൊഡാട്ടാണ് ചിത്രത്തിൻറെ കഥ രചിച്ചിട്ടുള്ളത്. ■യുദ്ധത്തിന്റെ ഭീകരതയും പട്ടാളക്കാരുടെ ആത്മസമർപ്പണവും തുറന്നുകാണിച്ച ഈ ചിത്രം എക്കാലത്തെയും മികച്ച യുദ്ധ ചിത്രങ്ങളിൽ ഒന്നാണ്.. മികച്ച സംവിധായകന്റേതടക്കം (സ്റ്റീവൻ സ്പീൽബർഗ്) അഞ്ച് ഓസ്‌കാറുകളാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച ഛായാഗ്രഹണം (ജാനുഷ് കമിൻസ്കി), മികച്ച ശബ്ദം (ഗാരി റിഡ്‌സ്‌ട്രോം, ഗാരി സമ്മേഴ്‌സ്, ആൻഡി നെൽസൺ, റോൺ ജൂഡ്‌കിൻസ്), മികച്ച എഡിറ്റിങ് (മൈക്കൽ കാൻ), മികച്ച ശബ്ദ മിശ്രണം (ഗാരി റിഡ്‌സ്‌ട്രോം, റിച്ചാർഡ് ഹിമൻസ്) എന്നിവക്കാണ് മറ്റ് ഓസ്കാറുകൾ. ✍sʏɴᴏᴘsɪs ■രണ്ടാം ലോക മഹായുദ്ധകാലത്തെ അമേരിക്കൻ പട്ടാളത്തിന്റെ കഥ പറഞ്ഞ ചിത്രം ഒമാഹ തീരത്ത് (നോർമാൻഡി - ഫ്രാൻസ്) ജർമ്മൻ പട്ടാളക്കാരുമായുള്ള അമേരിക്കൻ സൈന്യത്തിന്റെ രൂക്ഷമായ ഏറ്റുമുട്ടലിലൂടെയാണ് തുടങ്ങുന്നത്. ഏറ്റുമുട്ടലിൽ വിജയം വരിച്ചെങ്കിലും ഒരുപാട് സൈനികരെ നഷ്ടമായി. കൊല്ലപ്പെട്ട സൈനികരുടെ വിയോഗ വാർത്ത ടെലഗ്രാം അടിക്കുന്നതിനിടെയാണ് ആ മൂന്ന് ടെലെഗ്രാമുകൾ മുതിർന