Saving Private Ryan » ᴀ ʀᴇᴛᴀʟɪᴀᴛᴇ
♻1998ൽ സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത യുദ്ധ ചിത്രമാണിത്.
■റോബർട്ട് റൊഡാട്ടാണ് ചിത്രത്തിൻറെ കഥ രചിച്ചിട്ടുള്ളത്.
■യുദ്ധത്തിന്റെ ഭീകരതയും പട്ടാളക്കാരുടെ ആത്മസമർപ്പണവും തുറന്നുകാണിച്ച ഈ ചിത്രം എക്കാലത്തെയും മികച്ച യുദ്ധ ചിത്രങ്ങളിൽ ഒന്നാണ്.. മികച്ച സംവിധായകന്റേതടക്കം (സ്റ്റീവൻ സ്പീൽബർഗ്) അഞ്ച് ഓസ്‌കാറുകളാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച ഛായാഗ്രഹണം (ജാനുഷ് കമിൻസ്കി), മികച്ച ശബ്ദം (ഗാരി റിഡ്‌സ്‌ട്രോം, ഗാരി സമ്മേഴ്‌സ്, ആൻഡി നെൽസൺ, റോൺ ജൂഡ്‌കിൻസ്), മികച്ച എഡിറ്റിങ് (മൈക്കൽ കാൻ), മികച്ച ശബ്ദ മിശ്രണം (ഗാരി റിഡ്‌സ്‌ട്രോം, റിച്ചാർഡ് ഹിമൻസ്) എന്നിവക്കാണ് മറ്റ് ഓസ്കാറുകൾ.
✍sʏɴᴏᴘsɪs
■രണ്ടാം ലോക മഹായുദ്ധകാലത്തെ അമേരിക്കൻ പട്ടാളത്തിന്റെ കഥ പറഞ്ഞ ചിത്രം ഒമാഹ തീരത്ത് (നോർമാൻഡി - ഫ്രാൻസ്) ജർമ്മൻ പട്ടാളക്കാരുമായുള്ള അമേരിക്കൻ സൈന്യത്തിന്റെ രൂക്ഷമായ ഏറ്റുമുട്ടലിലൂടെയാണ് തുടങ്ങുന്നത്. ഏറ്റുമുട്ടലിൽ വിജയം വരിച്ചെങ്കിലും ഒരുപാട് സൈനികരെ നഷ്ടമായി. കൊല്ലപ്പെട്ട സൈനികരുടെ വിയോഗ വാർത്ത ടെലഗ്രാം അടിക്കുന്നതിനിടെയാണ് ആ മൂന്ന് ടെലെഗ്രാമുകൾ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.. മൂന്ന് ടെലെഗ്രാമുകളും ഒരേ അഡ്രസ്സിലേക്കുള്ളതായിടുന്നു. ഒരു അമ്മയുടെ നാല് മക്കളിൽ മൂന്ന് പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. നാലാമത്തെ മകനും സൈന്യത്തിൽ യുദ്ധത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന വിവരമറിഞ്ഞ സൈനികോദ്യോഗസ്ഥർ അദ്ദേഹത്തെ തിരികെ വിളിച്ച് ആ അമ്മയ്ക്ക് ഇനിയുള്ള കാലം തണലേകണമെന്നു തീരുമാനിക്കുന്നു. ഒമാഹ തീരത്തെ യുദ്ധത്തെ അതിജീവിച്ച ക്യാപ്റ്റൻ ജോൺ എച്ച്.മില്ലറെയും സംഘത്തെയും മിസ്സിസ് റയാന്റെ നാലാമത്തെ മകനായ ജെയിംസ് ഫ്രാൻസിസ് റയാനെ കണ്ടുപിടിച്ച് തിരിച്ചെത്തിക്കാനുള്ള ചുമതലയേൽപ്പിക്കുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ടോം ഹാങ്‌സ് (ക്യാപ്റ്റൻ ജോൺ എച്ച്.മില്ലർ), എഡ്‌വേഡ് ബേൺസ് (റിച്ചാർഡ് റെയ്ബൻ), ടോം സിസ്‌മോർ (മൈക്ക് ഹൊവാത്ത്), മാറ്റ് ഡാമൻ (ജെയിംസ് ഫ്രാൻസിസ് റയാൻ), ബാരി പെപ്പർ (ഡാനിയൽ ജാക്സൺ), ആഡം ഗോൾഡ്ബർഗ് (സ്റ്റാൻലി മെല്ലിഷ്), വിൻ ഡീസൽ (അഡ്രിയൻ കപാർസോ), ജിയോവന്നി റിബിസി (ഇർവിൻ വെയ്ഡ്), ജെറെമി ഡേവീസ് (തിമോത്തി ഉപ്ഹം) തുടങ്ങിയവരാണ് പ്രധാന താരങ്ങൾ..
📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs
■ജാനുഷ് കമിൻസ്കിയാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ആ വർഷത്തെ ഓസ്കാറും അദ്ദേഹത്തിനായിരുന്നു.
■മൈക്കൽ കാൻ ആണ് ചിത്രത്തിൻറെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്. 1998ലെ മികച്ച എഡിറ്റിങ്ങിനുള്ള ഓസ്കാർ അദ്ദേഹം കരസ്ഥമാക്കി.
■യുദ്ധത്തിന്റെ ഭയാനകത സ്വാഭാവികത ഒട്ടും ചോരാതെ ഗ്രാഫിക്സിലൂടെ വരച്ചു കാട്ടാൻ ചിത്രത്തിന് കഴിഞ്ഞു.
🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs
■സ്പീൽബർഗിന്റെ ഉറ്റതോഴൻ ജോൺ വില്യംസാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സൂപ്പർമാൻ, സ്റ്റാർ വാർ സീരീസ്, Jaws സീരീസ്, ജുറാസിക് പാർക് സീരീസ്, എക്സ്ട്രാ ടെറസ്ട്രിയൽ, ഹാരിപോർട്ടർ, ഷിൻഡ്‌ലെർസ് ലിസ്റ്റ് തുടങ്ങിയ വൻ കളക്ഷൻ നേടിയ ഒരുപാട് ചിത്രങ്ങളുടെ പശ്ചാത്തല സംഗീതമൊരുക്കിയത് വില്യമായിരുന്നു. യുദ്ധത്തിലെ ഉധ്വേഗഭരിത രംഗങ്ങൾ ജീവസ്സുറ്റതാക്കാൻ പശ്ചാത്തല സംഗീതം സഹായിച്ചു.
📎 ʙᴀᴄᴋwᴀsʜ
■ 70മില്യൺ ഡോളർ ബജറ്റിൽ നിർമ്മിച്ച ചിത്രം ബോക്സ്ഓഫീസിൽ 480മില്യൺ ഡോളറോളം നേടിക്കൊണ്ട് ആ വർഷത്തെ രണ്ടാമത്തെ വലിയ കളക്ഷൻ നേടുന്ന ചിത്രമായി. 1999ൽ ചിത്രത്തിൻറെ വീഡിയോ കാസറ്റ് റിലീസിലൂടെ 44മില്യൺ ഡോളറും കളക്റ്റ് ചെയ്തു. ഹോളിവുഡിലെ എക്കാലത്തെയും മികച്ച യുദ്ധ ചിത്രങ്ങളിൽ ഒന്നായി എണ്ണപ്പെടുന്നു..
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ