ഡേവിഡ് ആയർ 2014ൽ സംവിധാനം ചെയ്ത ബ്രാഡ്പിറ്റ് നായകനായ യുദ്ധ ചിത്രമാണ് "ഫ്യൂരി".. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന ദിനങ്ങളിൽ അമേരിക്കയുടെ ടാങ്ക് സൈനികരുടെ നാസികൾക്കെതിരെയുള്ള ചെറുത്ത് നിൽപ്പുകളാണ് ഈ സിനിമ പ്രമേയമാക്കുന്നത്..
ഫ്യൂരി എന്ന അമേരിക്കൻ ടാങ്കിന്റെ അസിസ്റ്റന്റ് ഡ്രൈവർ കൊല്ലപ്പെടുന്നു.. പകരമായി വെറും ക്ലെർക്ക് ടൈപ്പിസ്റ്റ് മാത്രമായിരുന്ന നോർമൻ എന്ന യുവ സൈനികൻ റിക്രൂട്ട് ചെയ്യപ്പെടുന്നു.. തോക്ക് പിടിക്കാൻ പോലും അറിയാത്ത, മൃദുഹൃദയനായ നോർമനെ യുദ്ധ മുറകൾ പഠിപ്പിക്കാൻ കമാൻഡിങ് ഓഫീസർ ഡോൺ കോളിയർ ശ്രമിക്കുന്നു.. സിറ്റിയിലേക്കുള്ള മുന്നേറ്റത്തിനിടയിൽ ഒരു മൈൻ സ്‌ഫോടനത്തിൽ ടാങ്ക് റിപ്പയറാവുന്നു. മുന്നൂറോളം വരുന്ന നാസി പട്ടാളക്കാരുടെ മാർച്ചിന് മുന്നിൽ പെട്ടുപോവുന്ന അഞ്ചുപേരടങ്ങുന്ന ടാങ്ക് സൈനികർ അവർക്കെതിരെ പോരാടാൻ തന്നെ തീരുമാനമെടുക്കുന്നു..
"ആദർശങ്ങൾ സമാധാനപരമാണ്, ചരിത്രം അക്രമമാണ്"
ബ്രാഡ് പിറ്റ് (സെർജെന്റ് ഡോൺ "വാർ ഡാഡി" കോളിയർ), ലോഗൻ ലെർമാൻ (നോർമൻ "മെഷീൻ" എല്ലിസൺ), ഷിയാ ലാബോഫ് (ബോയ്‌ഡ് "ബൈബിൾ" സ്വാൻ), മൈക്കൽ പെന (ട്രിനി "ഗോർഡോ" ഗാർഷ്യ), ജോൻ ബെന്തൽ (ഗ്രേഡി "കൂൺ-ആസ്" ട്രാവിസ്), അലീഷ്യ വോൻ റിറ്റ്‌ബെർഗ് (എമ്മ) തുടങ്ങിയവരാണ് പ്രധാന താരങ്ങൾ..
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ