About Elly » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഇറാനിയൻ ഫിലിം ഇൻഡസ്ട്രിയിൽ ഹൃദയം കൊണ്ട് സിനിമ പിടിക്കുന്ന സംവിധായകൻ മാജിദ് മജീദിയാണെങ്കിലും സംവിധാന മികവിൽ മജീദിയോട് കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന മറ്റൊരു സംവിധായകനാണ് അസ്ഗർ ഫർഹാദി. അദ്ദേഹത്തിന്റെ സിനിമകളും മജീദിയുടേത് പോലെ എന്റർടൈൻമെന്റ് എന്നതിലുപരി ചിന്തിപ്പിക്കുന്നത് കൂടിയാണ്. അദ്ദേഹത്തിന്റെ രണ്ട് സിനിമകളാണ് [A Separation (2012), The Salesman (2016)] മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് അർഹമായത്. 2012ൽ ടൈം മാഗസിന്റെ "ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന" നൂറ് വ്യക്തികളിലൊരാളായി അസ്ഗർ ഫർഹാദിയെ തെരഞ്ഞെടുത്തിരുന്നു.
■ അസ്ഗർ ഫർഹാദി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച മിസ്റ്ററി ത്രില്ലർ പേർഷ്യൻ ചിത്രത്തിൻറെ കഥ ആസാദ് ജാഫരിയന്റേതാണ്. ഹുസൈൻ ജാഫരിയൻ ഛായാഗ്രഹണവും ഹയിദേ സഫിയാരി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ആൻഡ്രിയ ബോയേറാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
■ നിയമസർവ്വകലാശാലയിൽ മുൻപ് സഹപാഠികളായിരുന്ന സുഹൃത്തുക്കൾ കുടുംബസമേതം വിനോദയാത്ര പോവുകയാണ്. സെഫീദ, അവളുടെ ഭർത്താവ് അമീറും അവരുടെ മോളും; സുഹ്‌റ, അവളുടെ ഭർത്താവ് പെയ്മാനും അവരുടെ മോൻ അരാഷ്; നാസി, അവളുടെ ഭർത്താവ് മനൂഷർ, വിവാഹമോചിതനായ അഹ്‌മദ് എന്നിവരായിരുന്നു അംഗങ്ങൾ. നഴ്‌സറിയിൽ പഠിക്കുന്ന തന്റെ മോളുടെ അദ്യാപിക എല്ലിയെ സെഫീദ വഴിക്കുവെച്ച് കൂടെക്കൂട്ടി. തന്റെ സുഹൃത്ത് അഹ്മദിന് എല്ലിയെ പരിചയപ്പെടുത്തുകയാണ് ഉദ്ദേശ്യം. അഹ്മദിന് എല്ലിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ട്. കടൽത്തീരത്തുള്ള വില്ലയായിരുന്നു സെഫീദ ബുക്ക് ചെയ്തിരുന്നതെങ്കിലും പിറ്റേ ദിവസം വീട്ടുടമസ്ഥൻ വരുമെന്നതിനാൽ അവർക്ക് വീട്ടുപരിചാരിക കടലിനോട് തൊട്ടടുത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീട് വൃത്തിയാക്കി ഉപയോഗിക്കാമെന്ന് അറിയിക്കുന്നു. പെട്ടെന്ന് മറ്റൊരു വില്ല ലഭ്യമാകാത്തതിനാലും മൂന്ന് ദിവസം അവിടെ താമസിക്കേണ്ടതിനാലും സഫീദയും സംഘവും സമ്മതിക്കുന്നു. സന്തോഷകരമായിരുന്നു അവർക്ക് അന്നത്തെ രാത്രി. സെഫീദയും സുഹ്‌റയും പുറത്തുപോയ സമയം, പുരുഷന്മാർ വോളിബോൾ കളിക്കുകയാണ്. കടൽത്തീരത്ത് കളിക്കുകയായിരുന്ന കുട്ടികളെ നോക്കാൻ എല്ലിയെ ഏൽപ്പിച്ചു നാസി വീട്ടിനുള്ളിലേക്ക് പോയി. കുറച്ച് കഴിഞ്ഞു കുട്ടികൾ കരഞ്ഞുകൊണ്ട് ഓടി വന്ന് പറഞ്ഞു, "അരാഷ് വെള്ളത്തിൽ പോയി.."
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ടൈറ്റിൽ കഥാപാത്രമായ എല്ലിയെ അവതരിപ്പിച്ചിരിക്കുന്നത് തനാര അലിദൂസ്‌തിയാണെങ്കിലും പ്രശംസമുഴുവൻ കൊണ്ടുപോയത് സെഫീദയുടെ വേഷമവതരിപ്പിച്ച ഗോൽഷിഫ്ത്തെ ഫറഹാനിയായിരുന്നു. സഫീദയുടെ ഭർത്താവ് അമീറായി മാനി ഹഖീഖിയും അഹ്മദായി ഷഹാബ് ഹുസൈനിയുമാണ് അഭിനയിച്ചിരിക്കുന്നത്. പെയ്‌മാൻ മുഹാദി (പെയ്‌മാൻ), മെറില്ല സാറേ (സുഹ്‌റ), അഹ്‌മദ് മെഹ്റൻഫർ (മനൂഷർ), റാണ അസദിവാർ (നാസി), സാബർ അബ്ബാർ (അലി റേസ) എന്നിവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ പല അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രം എന്നിവയ്ക്കടക്കമുള്ള പുരസ്കാരങ്ങൾ നേടിയിരുന്നു. ഫ്രഞ്ച്-ഇറാനി പൗരയായ ഗോൽഷിഫ്ത്തെ ഫറഹാനി അഭിനയിച്ച അവസാന ഇറാനി ചിത്രമാണ് എബൌട്ട് എല്ലി. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്‌കാരത്തിന് ഇറാന്റെ ഔദ്യോഗിക എൻട്രിയായിരുന്നു എബൗട്ട് എല്ലി.
8/10 . IMDb
99% . Rotten Tomatoes
Riγαs Ρυliκκαl
Link undo
മറുപടിഇല്ലാതാക്കൂhttps://t.me/cinemaguru/136
ഇല്ലാതാക്കൂ