ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

About Elly


About Elly » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഇറാനിയൻ ഫിലിം ഇൻഡസ്ട്രിയിൽ ഹൃദയം കൊണ്ട് സിനിമ പിടിക്കുന്ന സംവിധായകൻ മാജിദ് മജീദിയാണെങ്കിലും സംവിധാന മികവിൽ മജീദിയോട് കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന മറ്റൊരു സംവിധായകനാണ് അസ്ഗർ ഫർഹാദി. അദ്ദേഹത്തിന്റെ സിനിമകളും മജീദിയുടേത് പോലെ എന്റർടൈൻമെന്റ് എന്നതിലുപരി ചിന്തിപ്പിക്കുന്നത് കൂടിയാണ്. അദ്ദേഹത്തിന്റെ രണ്ട് സിനിമകളാണ് [A Separation (2012), The Salesman (2016)] മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് അർഹമായത്. 2012ൽ ടൈം മാഗസിന്റെ "ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന" നൂറ് വ്യക്തികളിലൊരാളായി അസ്ഗർ ഫർഹാദിയെ തെരഞ്ഞെടുത്തിരുന്നു.


■ അസ്ഗർ ഫർഹാദി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച മിസ്റ്ററി ത്രില്ലർ പേർഷ്യൻ ചിത്രത്തിൻറെ കഥ ആസാദ് ജാഫരിയന്റേതാണ്‌. ഹുസൈൻ ജാഫരിയൻ ഛായാഗ്രഹണവും ഹയിദേ സഫിയാരി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ആൻഡ്രിയ ബോയേറാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ നിയമസർവ്വകലാശാലയിൽ മുൻപ് സഹപാഠികളായിരുന്ന സുഹൃത്തുക്കൾ കുടുംബസമേതം വിനോദയാത്ര പോവുകയാണ്.  സെഫീദ, അവളുടെ ഭർത്താവ് അമീറും അവരുടെ മോളും; സുഹ്‌റ, അവളുടെ ഭർത്താവ് പെയ്മാനും അവരുടെ മോൻ അരാഷ്; നാസി, അവളുടെ ഭർത്താവ് മനൂഷർ, വിവാഹമോചിതനായ അഹ്‌മദ്‌ എന്നിവരായിരുന്നു അംഗങ്ങൾ. നഴ്‌സറിയിൽ പഠിക്കുന്ന തന്റെ മോളുടെ അദ്യാപിക എല്ലിയെ സെഫീദ വഴിക്കുവെച്ച് കൂടെക്കൂട്ടി. തന്റെ സുഹൃത്ത് അഹ്മദിന് എല്ലിയെ പരിചയപ്പെടുത്തുകയാണ് ഉദ്ദേശ്യം. അഹ്മദിന് എല്ലിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ട്. കടൽത്തീരത്തുള്ള വില്ലയായിരുന്നു സെഫീദ ബുക്ക് ചെയ്തിരുന്നതെങ്കിലും പിറ്റേ ദിവസം വീട്ടുടമസ്ഥൻ വരുമെന്നതിനാൽ അവർക്ക് വീട്ടുപരിചാരിക കടലിനോട് തൊട്ടടുത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീട് വൃത്തിയാക്കി ഉപയോഗിക്കാമെന്ന് അറിയിക്കുന്നു. പെട്ടെന്ന് മറ്റൊരു വില്ല ലഭ്യമാകാത്തതിനാലും മൂന്ന് ദിവസം അവിടെ താമസിക്കേണ്ടതിനാലും സഫീദയും സംഘവും സമ്മതിക്കുന്നു. സന്തോഷകരമായിരുന്നു അവർക്ക് അന്നത്തെ രാത്രി. സെഫീദയും സുഹ്‌റയും പുറത്തുപോയ സമയം, പുരുഷന്മാർ വോളിബോൾ കളിക്കുകയാണ്. കടൽത്തീരത്ത് കളിക്കുകയായിരുന്ന കുട്ടികളെ നോക്കാൻ എല്ലിയെ ഏൽപ്പിച്ചു നാസി വീട്ടിനുള്ളിലേക്ക് പോയി. കുറച്ച് കഴിഞ്ഞു കുട്ടികൾ കരഞ്ഞുകൊണ്ട് ഓടി വന്ന് പറഞ്ഞു, "അരാഷ് വെള്ളത്തിൽ പോയി.."


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ടൈറ്റിൽ കഥാപാത്രമായ എല്ലിയെ അവതരിപ്പിച്ചിരിക്കുന്നത് തനാര അലിദൂസ്‌തിയാണെങ്കിലും പ്രശംസമുഴുവൻ കൊണ്ടുപോയത് സെഫീദയുടെ വേഷമവതരിപ്പിച്ച ഗോൽഷിഫ്ത്തെ ഫറഹാനിയായിരുന്നു. സഫീദയുടെ ഭർത്താവ് അമീറായി മാനി ഹഖീഖിയും അഹ്മദായി ഷഹാബ് ഹുസൈനിയുമാണ് അഭിനയിച്ചിരിക്കുന്നത്. പെയ്‌മാൻ മുഹാദി (പെയ്‌മാൻ), മെറില്ല സാറേ (സുഹ്‌റ), അഹ്‌മദ്‌ മെഹ്റൻഫർ (മനൂഷർ), റാണ അസദിവാർ (നാസി), സാബർ അബ്ബാർ (അലി റേസ) എന്നിവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ പല അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രം എന്നിവയ്ക്കടക്കമുള്ള പുരസ്കാരങ്ങൾ നേടിയിരുന്നു. ഫ്രഞ്ച്-ഇറാനി പൗരയായ ഗോൽഷിഫ്ത്തെ ഫറഹാനി അഭിനയിച്ച അവസാന ഇറാനി ചിത്രമാണ് എബൌട്ട്‌ എല്ലി. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്‌കാരത്തിന് ഇറാന്റെ ഔദ്യോഗിക എൻട്രിയായിരുന്നു എബൗട്ട് എല്ലി.



8/10 . IMDb
99% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...