Breaking Bad » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഒരു സീരീസ് മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ അത് താരതമ്യം ചെയ്യപ്പെടുക തീർച്ചയായും ബ്രേക്കിംഗ് ബാഡ് എന്ന സീരീസുമായിട്ടായിരിക്കും. ബ്രേക്കിങ് ബാഡിന്റെ നിലവാരം നമുക്ക് ഇവിടുന്ന് പോലും ഊഹിക്കാം. സീരീസുകളുടെ കൂട്ടത്തിൽ ബ്രേക്കിങ് ബാഡ് ഇന്നും ഒന്നാം സ്ഥാനത്ത് തുടരുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. പതിഞ്ഞ താളത്തിൽ തുടങ്ങി അതിലെ ഓരോരോ ക്യാരക്ടറുകളുടെയും കഥാപാത്രരൂപീകരണം വളരെ ഡീറ്റൈൽഡ് ആയും മനോഹരമായും അവതരിപ്പിച്ചതാവാം ഒരു കാരണം. ബ്രേക്കിങ് ബാഡ് ക്ലൈമാക്സിന്റെ ലോകോത്തര നിലവാരമാവാം മറ്റൊരു കാരണം. മികച്ച രീതിയിൽ തുടങ്ങി പടിക്കൽ കലമുടച്ച പ്രമുഖ സീരീസുകളും ബ്രേക്കിങ് ബാഡിനെ ഒന്നാമത് നിലനിർത്തുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ടെന്നത് മറ്റൊരു യാഥാർഥ്യം. നായകൻ വാൾട്ടർ വൈറ്റിനോ ജെസ്സി പിങ്ക്മാനോ മാത്രമല്ല, ബ്രേക്കിങ് ബാഡിലെ ഏതൊരു കഥാപാത്രത്തിനും പറയാൻ വ്യത്യസ്ത കഥകളുണ്ട്. അവകളോരോന്നും ബോറടികളില്ലാതെ വ്യക്തമായി തന്നെ വരച്ചിടാൻ ബ്രേക്കിങ് ബാഡിന് കഴിഞ്ഞിട്ടുണ്ട്. അഞ്ച് സീസണുകളിലായി വരച്ചിട്ട മനോഹരമായ പിക്കാസോ ചിത്രം എന്ന് ഒറ്റ വാക്കിൽ വിളിക്കാം നമുക്ക് ബ്രേക