La Casa De Papel / Money Heist » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ സാൽവഡോർ ദാലി; ചിത്രകലയിലെ പ്രാവീണ്യത്തേക്കാൾ കൂടുതൽ തന്റെ വിചിത്രമായ മീശ കൊണ്ടും പെരുമാറ്റം കൊണ്ടും ലോകശ്രദ്ധയാകർഷിച്ച സ്പാനിഷ് ചിത്രകാരൻ. ജോക്കറിന്റെയും ഗേഫോക്സിന്റെയും മുഖംമൂടികൾ പോലെ പല സിനിമകളിലും പ്രതീകാത്മകമായി ഉപയോഗിക്കപ്പെട്ടു പിന്നീട് ജനകീയമായ മുഖംമൂടികളുണ്ട്. അത്തരത്തിൽ ജനകീയമായിക്കൊണ്ടിരിക്കുന്ന ഒരു മുഖം മൂടിയാണ് മണി ഹീസ്റ്റ് എന്ന സീരീസിൽ സാൽവദോർ ദാലിയുടേത്. സ്പാനിഷ് സംസാരിക്കുന്ന ഈ സീരീസിൽ സ്പാനിഷുകാരനായ ദാലിയുടെ മുഖം മൂടി അതുകാരണം മാത്രമാവില്ല. എന്തുകൊണ്ട് ദാലിയുടേത് എന്നുള്ളതിന് ഉത്തരം കണ്ടെത്താൻ മണി ഹീസ്റ്റ് എന്ന ത്രില്ലർ സീരീസിലേക്ക് . ഒരു ബാങ്ക് കൊള്ളയുടെ കഥയുമായി വന്നു പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു ആരാധകരാക്കി മാറ്റിയ സ്പാനിഷ് സീരീസാണ് ലാ കാസ ഡി പാപ്പേൽ എന്ന മണി ഹീസ്റ്റ്. സ്പാനിഷ് ചാനലായ ആന്റിന 3യിലൂടെയാണ് 2017 മെയ് 2നാണ് മണി ഹീസ്റ്റ് ആദ്യമായി എയർ ചെയ്യുന്നത്. പിന്നീട് മണി ഹീസ്റ്റിന്റെ ജനകീയത കണ്ട് നെറ്റ്ഫ്ലിക്സ് അന്താരാഷ്ട്ര വിതരണാവകാശം ഏറ്റെടുക്കുകയായിരുന്നു. ഇതുവരെ 2 സീസണുകളിലായി 3 പാർട്ടുകൾ പിന്നിട്ട സീരീസിന്റെ നാലാം പാർട്ട് ഈ വർഷം ഏപ്രിൽ 3ന് ആരഭിച്ചേക്കും..
■ അലക്സ് പിന സൃഷ്ടിച്ച ക്രൈം ഡ്രാമാ ഹീസ്റ്റ് ത്രില്ലർ സ്പാനിഷ് സീരീസാണ് മണി ഹീസ്റ്റ്. മിഗ്വേ അമേഡോയാണ് ഛായാഗ്രഹണം നിർവച്ചിരിക്കുന്നത്. മാനേൽ സാന്റിസ്റ്റബാനാണ് മണി ഹീസ്റ്റിന്റെ പ്രശസ്തമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ പ്രൊഫസർ എന്നറിയപ്പെടുന്ന അതിബുദ്ധിമാനായൊരു മനുഷ്യന്റെ ചിന്തയിലൊരു മാസ്റ്റർ പ്ലാനൊരുങ്ങുന്നു. സ്‌പെയിനിന്റെ റിസർവ് ബാങ്കായ മാഡ്രിഡിലെ റോയൽ മിന്റ് ഓഫ് സ്പെയിൻ എന്ന കറൻസി അച്ചടിശാല കൊള്ളയടിക്കുക. ആ ഒരൊറ്റ കൊള്ളയിലൂടെ ലൈഫ് സെറ്റിൽ ആക്കുക എന്ന അതിഭീകര പ്ലാനായിരുന്നു പ്രൊഫസറുടേത്. അതിനായി എട്ട് അതിവിദഗ്ദരായ കള്ളന്മാരെ അയാൾ ഒരുമിപ്പിക്കുകയാണ്. പരസ്പരം വ്യക്തി വിവരങ്ങൾ കൈമാറാൻ പാടില്ല എന്ന നിബന്ധന വെച്ച് എട്ടുപേർക്കും ടോക്കിയോ, മോസ്‌കോ, ബെർലിൻ, ഹെൽസിങ്കി, ഡെൻവർ, ഓസ്‌ലോ, റിയോ, നെയ്‌റോബി എന്നിങ്ങനെ ഓരോ നഗരങ്ങളുടെ പേരുകൾ നൽകുന്നു. 6 മാസത്തെ പ്രൊഫസറുടെ കീഴിലുള്ള കഠിനമായ പരിശീലനത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയ്ക്ക് അവർ ഒരുങ്ങുകയാണ്. അങ്ങനെ ഒരു ദിവസം സാൽവദോർ ദാലിയുടെ മുഖം മൂടിയും ധരിച്ചു എട്ടുപേരടങ്ങുന്ന കൊള്ളസംഘം റോയൽ മിന്റ് ഓഫ് സ്‌പെയിനിന്റെ കെട്ടിടത്തിലേക്ക് കടന്നുകയറുന്നു. പക്ഷേ, അവരുടെ ലക്ഷ്യം ബാങ്ക് കൊള്ളയല്ലായിരുന്നു. പിന്നെ എന്തായിരുന്നു അവരുടെ ലക്ഷ്യം? ആരായിരുന്നു പ്രൊഫസർ..?
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ അൽവാരോ മോർട്ടയാണ് ദി പ്രൊഫസർ എന്ന മാസ്റ്റർ ബ്രെയിനായി വേഷമിട്ടിരിക്കുന്നത്. പോലീസ് മേധാവി റാക്കേൽ മുറിയ്യോയെ അവതരിപ്പിച്ചിരിക്കുന്നത് ഇത്സ്യാർ ഇറ്റൂനോയാണ്. ടോക്യോയായി ഉർസുല കോർബെറോയും റിയോയായി മിഗ്വേൽ ഹെറാനും അഭിനയിച്ചിരിക്കുന്നു. പെഡ്രോ അലോൺസോ ബെർലിനായും ആൽബ ഫ്ലോറിസ് നെയ്‌റോബിയായും വേഷമിട്ടിരിക്കുന്നു.
📎 ʙᴀᴄᴋwᴀsʜ
■ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഇംഗ്ലീഷ് അല്ലാത്ത സീരീസ് മണി ഹീസ്റ്റാണ്. ഉർസുല കോർബറോ അവതരിപ്പിച്ച ടോക്യോയെ കണ്ടിട്ട് എവിടെയോ ഒരു പരിചയം തോന്നിയത് വെറുതെയല്ല. ടോക്യോയുടെ ഹെയർകട്ടും ഡ്രെസ്സിങ് സ്റ്റൈലും ലിയോൺ ദി പ്രൊഫെഷണനിൽ നതാലി പോർട്മാൻ അവതരിപ്പിച്ച മാറ്റിൽഡ എന്ന കഥാപാത്രത്തിൽ നിന്നും പ്രചോദനം കൊണ്ടതാണ്. ബാങ്ക് ഓഫ് സ്‌പെയിൻ മണി ഹീസ്റ്റ് അണിയറക്കാരെ റോയൽ മിന്റ് ഓഫ് സ്‌പെയിനിന്റെ യഥാർത്ഥ കെട്ടിടത്തിന്റെ ഉൾവശം സന്ദർശിക്കാൻ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സീരീസിൽ കാണുന്ന കെട്ടിടം റോയൽ മിന്റിന്റെ യഥാർത്ഥ രൂപരേഖയുമല്ല..
8.5/10 . IMDb
100% . Rotten Tomatoes
Riγαs Ρυliκκαl
MOMEY HEIST SE4 എപ്പോൾ ആണ് upload ചെയുന്നത്
മറുപടിഇല്ലാതാക്കൂ