ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Vaanmagal Explained

Vaanmagal » ᴇxᴘʟᴀɪɴᴇᴅ ■ ദുരഭിമാനക്കൊലകൾ പ്രമേയമാക്കിയ നാല് കൊച്ചു സിനിമകൾ ചേർന്നതായിരുന്നു പാവ കഥൈകൾ. പക്ഷേ, പാവ കഥൈകളിലെ മൂന്നാമത്തെ സെഗ്മെന്റായ ഗൗതം മേനോന്റെ വാന്മകൾ ഭൂരിഭാഗം പ്രേക്ഷകരും കണ്ടതും മനസ്സിലാക്കിയതുമായ ഒരു കഥയേ അല്ല എന്ന് ഞാൻ പറഞ്ഞാൽ..? ▪️അതെ, ഗൗതം മേനോന്റെ വാന്മകൾ പറഞ്ഞ യഥാർത്ഥ കഥയെക്കുറിച്ചാണ് ഇനി ഞാൻ പറയാൻ പോകുന്നത്.. ഇനി സ്പോയ്ലറുകളുടെ വരവാണ്. അതുകൊണ്ട് പാവക്കഥൈകൾ, പ്രത്യേകിച്ച് തുടർന്ന് വായിക്കരുത്.. 🚫Spoiler Ahead 👇 ▪️വീഡിയോയിലേക്ക് കടക്കുന്നതിന് മുൻപ് വാന്മകൾ കണ്ട പ്രേക്ഷകരായ നിങ്ങളോട് ഞാനൊരു ചോദ്യം ചോദിക്കട്ടെ..? ▪️വാന്മകളിൽ സ്വന്തം മകളായ പൊന്നുതായിയെ അവളുടെ അമ്മ മതി കൊല്ലുന്നുണ്ടോ..? ഇല്ല എന്നാണ് നിങ്ങളിൽ ഭൂരിപക്ഷത്തിന്റെയും ഉത്തരം എങ്കിൽ അത് വലിയൊരു തെറ്റിദ്ധാരണയാണ്. കഴിഞ്ഞ റിവ്യൂവിൽ പാവ കഥൈകളിലെ ഊര് ഇരവ് എന്ന സെഗ്മെന്റിന്റെ ഉത്തരമാണ് ഗൗതം മേനോന്റെ വാന്മകൾ എന്ന് വരെ ഞാൻ തള്ളിയിരുന്നു. കാരണം, പാവ കഥൈകൾ പറഞ്ഞ നാല് കഥകളിൽ മൂന്നിന്റെയും എക്‌സെപ്ഷൻ ആയിട്ടായിരുന്നു ഞാൻ വാന്മകളെ മനസ്സിലാക്കിയത്. ദുരഭിമാന കൊലകളെക്കുറിച്ച് നാല് സിനിമകളും പറയുമ്പോൾ വാന്മകളിൽ മാത്രം ദുര

Paava Kadhaigal

  Paava Kadhaigal » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കഥയറിയാതെ ആട്ടം കാണുന്നവർക്ക് ഏതൊരു സാധാരണ പടം പോലെയും, പക്ഷേ കഥയറിഞ്ഞു ആട്ടം കാണുന്നവർക്ക് ഒരു പ്യുവർ ജെം ആയും ഫീൽ ചെയ്യുന്ന അത്യപൂർവ്വമായൊരു ആന്തോളജി വെബ് സീരീസാണ് പാവ കഥൈകൾ. പേര് പോലും നമ്മൾ മലയാളികളെ തെറ്റിദ്ധരിപ്പിക്കും. കാരണം, പാവ കഥൈകൾ നമ്മൾ മലയാളികൾ വായിക്കേണ്ടത് പാപക്കഥകൾ എന്നാണ്. നാല് പാപങ്ങളുടെ കഥകൾ. തങ്കം, ലവ് പണ്ണാ ഉട്രണം,വാന്മകൾ,ഊര് ഇരവ് എന്നിങ്ങനെ നാല് കൊച്ചു സിനിമകൾ കൂടിച്ചേർന്നതാണ് നെറ്റ്ഫ്ലിക്സിന്റെ പാവ കഥൈകൾ എന്ന വെബ്സീരീസിന്റെ ആദ്യ സീസൺ. ഒരു തെന്നിന്ത്യൻ ഭാഷയിലെ നെറ്റ്‌ഫ്ലിക്‌സിന്റെ അരങ്ങേറ്റം ഒട്ടും മോശമായിട്ടില്ല എന്ന് തെളിയിക്കുന്നതാണ് പാവ കഥൈകൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾ. ഇത് നെറ്റ്ഫ്ലിക്സിനെ രണ്ടാം സീസണ് പ്രേരിപ്പിക്കും എന്നത് തന്നെയാണ് സിനിമാ പ്രേമികളുടെ ഏറ്റവും വലിയ പ്രതീക്ഷ. നെറ്റ്ഫ്ലിക്സ് മുൻപ് ചെയ്ത ആന്തോളജി വെബ്സീരീസുകളായ ഗോസ്റ്റ് സ്റ്റോറീസും ലസ്റ്റ് സ്റ്റോറീസുമൊക്കെ പ്രൊഡ്യൂസ് ചെയ്ത ആഷി ദുവായും റോണി സ്‌ക്രൂവാലയും ഒക്കെത്തന്നെയാണ് പാവ കഥൈകളുടെയും നിർമ്മാതാക്കൾ. ■ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴ് ഇൻഡ