ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Vaanmagal Explained


Vaanmagal » ᴇxᴘʟᴀɪɴᴇᴅ

■ ദുരഭിമാനക്കൊലകൾ പ്രമേയമാക്കിയ നാല് കൊച്ചു സിനിമകൾ ചേർന്നതായിരുന്നു പാവ കഥൈകൾ. പക്ഷേ, പാവ കഥൈകളിലെ മൂന്നാമത്തെ സെഗ്മെന്റായ ഗൗതം മേനോന്റെ വാന്മകൾ ഭൂരിഭാഗം പ്രേക്ഷകരും കണ്ടതും മനസ്സിലാക്കിയതുമായ ഒരു കഥയേ അല്ല എന്ന് ഞാൻ പറഞ്ഞാൽ..?

▪️അതെ, ഗൗതം മേനോന്റെ വാന്മകൾ പറഞ്ഞ യഥാർത്ഥ കഥയെക്കുറിച്ചാണ് ഇനി ഞാൻ പറയാൻ പോകുന്നത്.. ഇനി സ്പോയ്ലറുകളുടെ വരവാണ്. അതുകൊണ്ട് പാവക്കഥൈകൾ, പ്രത്യേകിച്ച് തുടർന്ന് വായിക്കരുത്..




🚫Spoiler Ahead 👇


▪️വീഡിയോയിലേക്ക് കടക്കുന്നതിന് മുൻപ് വാന്മകൾ കണ്ട പ്രേക്ഷകരായ നിങ്ങളോട് ഞാനൊരു ചോദ്യം ചോദിക്കട്ടെ..?

▪️വാന്മകളിൽ സ്വന്തം മകളായ പൊന്നുതായിയെ അവളുടെ അമ്മ മതി കൊല്ലുന്നുണ്ടോ..?

ഇല്ല എന്നാണ് നിങ്ങളിൽ ഭൂരിപക്ഷത്തിന്റെയും ഉത്തരം എങ്കിൽ അത് വലിയൊരു തെറ്റിദ്ധാരണയാണ്. കഴിഞ്ഞ റിവ്യൂവിൽ പാവ കഥൈകളിലെ ഊര് ഇരവ് എന്ന സെഗ്മെന്റിന്റെ ഉത്തരമാണ് ഗൗതം മേനോന്റെ വാന്മകൾ എന്ന് വരെ ഞാൻ തള്ളിയിരുന്നു. കാരണം, പാവ കഥൈകൾ പറഞ്ഞ നാല് കഥകളിൽ മൂന്നിന്റെയും എക്‌സെപ്ഷൻ ആയിട്ടായിരുന്നു ഞാൻ വാന്മകളെ മനസ്സിലാക്കിയത്. ദുരഭിമാന കൊലകളെക്കുറിച്ച് നാല് സിനിമകളും പറയുമ്പോൾ വാന്മകളിൽ മാത്രം ദുരഭിമാന കൊല നടക്കുന്നില്ല.. എന്നായിരുന്നു ഞാൻ കരുതിയത്. "ഏതോ ഒരു മൃഗം ചെയ്ത തെറ്റിന് വേണ്ടി ഞാൻ ജീവനെപ്പോലെ വളർത്തിയ സ്വന്തം മകളെ കൊല്ലുകയോ..?" എന്ന വീണ്ടുവിചാരത്തിൽ ആ ചിന്തയെ തന്നെ ശപിച്ചു പിന്മാറുന്ന മതി. മനസ്സിന് പരിപൂർണ്ണ തൃപ്തി തന്ന ക്ലൈമാക്സ്‌. പക്ഷേ, ഗൗതം മേനോൻ വാന്മകളിലൂടെ പ്രേക്ഷകരെ സമർത്ഥമായി പറ്റിക്കുകയായിരുന്നു എന്നത് ഞാൻ ഷഹീനുമായുള്ള തർക്കത്തിന് ശേഷമാണ് മനസ്സിലാക്കിയത്. കാരണം, അതിന് ശേഷം ഷഹീന്റെ വാദഗതിയെ ഖണ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ഞാൻ വാന്മകൾ ഒരു മൂന്ന് നാല് പ്രാവശ്യമെങ്കിലും കണ്ടു. അതിന് ശേഷം ഒരു നിഗമനത്തിൽ എത്തി. ഷഹീൻ പറഞ്ഞ അതേ നിഗമനത്തിൽ. മതി തന്റെ ദുരഭിമാനം സംരക്ഷിക്കാൻ പൊന്നുപോലെ വളർത്തിയ സ്വന്തം മകൾ പൊന്നുതായിയെ മല മുകളിൽ നിന്നും തള്ളിയിട്ടു കൊല്ലുന്നു. ദുരഭിമാനക്കൊല അവിടെയും സംഭവിച്ചിരിക്കുന്നു. പാവ കഥൈകളിലെ ബാക്കി മൂന്ന് കഥകളിൽ നിന്നും ഒട്ടും എക്‌സെപ്‌ഷനലല്ല വാന്മകളും എന്ന് ഞാൻ തിരിച്ചറിയുകയാണ്.



▪️ഇനി വാന്മകളുടെ തുടർച്ചയായ റീവാച്ചിന് ശേഷം എന്റെ കണ്ടെത്തലുകളും അതിന് തക്കതായ തെളിവുകളും.

▪️ഗൗതം രണ്ടു രീതിയിൽ Output കിട്ടണമെന്ന് ആഗ്രഹിച്ച് ചെയ്തത് തന്നെയാണ് വാന്മകൾ. ഒരു തരത്തിൽ പ്രേക്ഷകരെ സമർത്ഥമായി കബളിപ്പിച്ചിരിക്കുന്നു. കാരണം, രണ്ട് വിഭാഗം പ്രേക്ഷകരെയും ഗൗതമിന് തൃപ്തിപ്പെടുത്തണമായിരുന്നു. ഇപ്പോഴും പഴഞ്ചൻ ചിന്താഗതി വെച്ചുപുലർത്തുന്ന യാഥാസ്ഥിതികരെയും നിലവിൽ പുരോഗമന ചിന്ത പിന്തുടരുന്ന നമ്മളെപ്പോലെയുള്ള ന്യൂജനറേഷനെയും. അതുകൊണ്ട് ഗൗതം, വാന്മകൾ എടുത്തിരിക്കുന്നത് നോൺ ലീനിയറായാണ്. പക്ഷേ, ലീനിയറാണെന്ന് ബഹുഭൂരിപക്ഷത്തെയും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. സിനിമയിലെ നോൺ ലീനിയർ ഭൂരിപക്ഷവും കണ്ടിട്ടില്ല, അല്ലെങ്കിൽ മനസ്സിലാക്കിയിട്ടില്ല.



▪️ക്ലൈമാക്സിൽ മതി ഉടുത്തിരിക്കുന്ന ഡ്രസ്സ്‌ ശ്രദ്ധിക്കുക. ഒരു പിങ്ക് സാരിയും കസവു ബോർഡറുള്ള ബ്ലൗസുമാണ് ധരിച്ചിരിക്കുന്നത്. അത് ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നത് ആ സീനിന്റെ തുടർച്ചയാണ് പൊന്നുത്തായിയെ അന്വേഷിച്ച് വരുന്ന ഭർത്താവിന്റെ ചേച്ചിയുടെയും അയൽക്കാരുടെയും സീൻ. മതി എന്തോ ശബ്ദം കേട്ട് ജനലിലൂടെ നോക്കിയിട്ട് ജനൽ അടയ്ച്ചു താഴേക്ക് പോകുന്നതാണ് ക്ലൈമാക്സ്‌ സീൻ. ആ സീനിൽ മതിയും പൊന്നുതായിയും വീടിന്റെ ഒന്നാം നിലയിൽ ആണ്. പുറത്തെ ശബ്ദം കേട്ട് ചെന്നു നോക്കുന്ന മതിക്ക് ബന്ധുക്കൾ വന്നത് കാണാൻ കഴിയുന്നു. ശേഷം പൊന്നുതായിയെ മുകളിൽ കിടത്തിയിട്ട് താഴേക്ക് ഇറങ്ങി വന്ന് ബന്ധുക്കൾക്ക് വാതിൽ തുറന്നു കൊടുക്കുന്നു. തൊട്ടുമുൻപത്തെ സീനിൽ മതി തന്റെ മകളെ കൊല്ലാൻ ഉദ്ദേശിച്ച തന്റെ മനസ്സിനെ ശപിച്ചു കൊണ്ട് തന്റെ മകൾ കൊല്ലപ്പെടേണ്ടവൾ അല്ലെന്ന ദൃഢനിശ്ചയത്തിലാണ് താഴേക്ക് ഇറങ്ങുന്നത്. പക്ഷേ, പൊന്നുതായിയെ കാണണമെന്ന് വാശി പിടിച്ച കുടുംബക്കാരോട് കയർത്തു സംസാരിക്കുന്ന മതിയുടെ മനസ്സ് പഴയ യാഥാസ്ഥിതിക മനോഭാവത്തിലേക്ക് തന്നെ മടങ്ങുകയാണ്. കാരണം, സമൂഹം കൽപ്പിച്ചു കൊടുത്തത് അങ്ങനെയാണ്. ഏതോ ഒരു മൃഗം ചെയ്ത തെറ്റ് കൊണ്ടാണെങ്കിലും പൊന്നുത്തായിയുടെ ശരീരം കളങ്കപ്പെട്ടു എന്ന് മതി എന്ന യാഥാസ്ഥിതിക അമ്മ വിശ്വസിക്കുന്നുണ്ട് എന്നത് മുൻപ് മതി പല തവണ തന്റെ മകൾ പൊന്നുതായിയെ കുളിപ്പിക്കുന്ന രംഗങ്ങളിലൂടെ ഗൗതം മേനോൻ വ്യക്തമാക്കുന്നുണ്ട്. ഈ സീനുകളെല്ലാം പൊന്നുതായിക്ക് സംഭവിച്ച ദുരന്തത്തിന് ഉടൻ സംഭവിച്ചതാണെന്ന് അനുമാനിക്കാം. അതിന് ശേഷം മതിയും സത്യയും വീടിന്റെ ടെറസിൽ ഇരുന്ന് സംസാരിക്കുമ്പോൾ സത്യ പറയുന്നുണ്ട് മൂന്ന് ആഴ്ച്ചയ്ക്ക് മേലെയായി പൊന്നുതായിയെ സ്കൂളിൽ വിട്ടിട്ട്, നാളെ അവളെ സ്കൂളിൽ വിടാം എന്ന്. അതിന് മതി പറയുന്നത് നാളെ സ്കൂളിൽ വിടേണ്ട എന്നാണ്. അതിന് ശേഷമാണ് സത്യ കുടുംബത്തേക്കൂട്ടി മലമുകളിലുള്ള അമ്പലത്തിലേക്ക് പോകുന്നത്. അതായത് സംഭവം നടന്ന് മൂന്ന് ആഴ്ച്ചകൾക്ക് ശേഷം. അപ്പോഴേക്കും മതി സ്വന്തം മകളെ കൊല്ലാൻ തന്നെ കണക്കുകൂട്ടിയിരുന്നു. പിന്നീട് മതി മകളെ തള്ളിയിട്ടു കൊല്ലുന്നതും, മകൻ ഭരത് തെറ്റ് ചെയ്തവനെ കണ്ടെത്തി ശിക്ഷിക്കുന്നതും ഒരേ സമയത്ത് തന്നെയാണ് എന്നാണ് അനുമാനം.




▪️അങ്ങനെയെങ്കിൽ വാന്മകളുടെ യഥാർത്ഥ ക്ലൈമാക്സ്‌ എന്താണ്?

▪️പൊന്നുതായിയെ മലമുകളിൽ നിന്നും തള്ളിടുന്ന സീനിനിടയ്ക്ക് സത്യയും മതിയും അവരുടെ "ഒരു മകളും" ഉള്ള ഒരു ബെഡ് റൂം സീൻ കാണാം. അതിലുള്ള മകൾ പൊന്നുതായിയാണ് എന്നാണ് ഞാനടക്കമുള്ള പലരും വിശ്വസിച്ചിരുന്നത്. പക്ഷേ, യഥാർത്ഥത്തിൽ ആ സീനിലുള്ളത് അവരുടെ മൂത്ത മകൾ വൈദേഹിയാണ്. അവൾ അണിഞ്ഞ കമ്മൽ ശ്രദ്ധിച്ചാൽ അത് വ്യക്തമാകും. കാരണം, വൈദേഹിയാണ് വലുപ്പമുള്ള ജിമിക്കി കമ്മൽ ഉപയോഗിക്കുന്നതെന്ന് വാന്മകൾ കൂടുതൽ നിരീക്ഷിച്ചു കണ്ടാൽ മനസ്സിലാകും. പൊന്നുതായി കൊല്ലപ്പെട്ടതിനു ശേഷമുള്ള സീനാണ് ഇതെന്ന് അതിൽ നിന്നും അനുമാനിക്കാം. "നീ വാനത്തിൽ പറക്കാനായി ജനിച്ചവളാണ് പൊന്നുതായീ." എന്ന് പറഞ്ഞു കാണിക്കുന്ന കറുത്ത ആകാശത്തിന്റെയും മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളുടെയും ചിത്രമാണ് വാന്മകളുടെ യഥാർത്ഥ ക്ലൈമാക്സ്‌.



Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...