Zack Snyder's Justice » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സ്നൈഡർ കട്ട് ജസ്റ്റിസ് ലീഗ് അഥവാ സാക്ക് സ്നൈഡറിന്റെ മാത്രം ജസ്റ്റിസ് ലീഗ്. 2017ൽ ഇറങ്ങി ഡിസാസ്റ്റർ ആയിപ്പോയ ഡിസിയുടെ ജസ്റ്റിസ് ലീഗ് മുതൽ കേട്ടു തുടങ്ങിയതാണ് സ്നൈഡർ കട്ട് വരുന്നൂ സ്നൈഡർ കട്ട് വരുന്നൂ എന്ന്. ഡിസി ആരാധകർ സോഷ്യൽ മീഡിയ ഒന്നാകെ പോസ്റ്റർ ഒട്ടിച്ചു നടന്നിട്ടും എനിക്കൊരു വിശ്വാസവും ഇല്ലായിരുന്നു ഒരു പരാജയപ്പെട്ട സിനിമയ്ക്ക് അതിന്റെ സംവിധായകന്റെ വേർഷൻ വരുമെന്ന്. ഇത് പക്ഷേ, ഞാനൊക്കെ പുച്ഛത്തോടെ നോക്കിക്കണ്ട ഡിസി ആരാധകരുടെ പോസ്റ്റർ ഒട്ടിപ്പിന്റെയൊക്കെ വിജയം തന്നെയാണ്. അവരുടെ അർഹതയ്ക്കുള്ള അംഗീകാരമാണ്. എന്താണ് സ്നൈഡർ കട്ട്? 2017ൽ ഡിസി അവരുടെ തിരിച്ചു വരവും സ്വപ്നം കണ്ട് ഇറക്കിയ ജസ്റ്റിസ് ലീഗ് എന്ന ബ്രഹ്‌മാണ്ട സിനിമ ബോക്സ് ഓഫീസിൽ മൂക്കുംകുത്തി വീണതിന് പിന്നിൽ ഒരു ചതിയുടെ കഥയുണ്ട്. വാർണർ ബ്രോസ് എന്ന വൻകിട പ്രൊഡക്ഷൻ കമ്പനി സാക്ക് സ്നൈഡർ എന്ന സംവിധായകനെ ചതിച്ച കഥ. സാക്ക് സ്നൈഡർ വാർണർ ബ്രോസുമായി ഒരുമിച്ച ആദ്യ ഡിസി സിനിമ വാച്ച്മെൻ ആയിരുന്നു. സൂപ്പർഹീറോസ് സിനിമകൾക്ക് റിവ്യൂ എഴുതില്ല എന്ന് പറഞ്ഞ് മുഖം തിരിച്ചു നടന്നിരുന്ന എന്നെ ആദ്യമായി ഒരു സൂപ്പ