ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

A Few Dollars More


For A Few Dollars More » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ലോക ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ തവണ പ്രതിപാദിപ്പിക്കപ്പെട്ടിട്ടുള്ളത് മനുഷ്യന്റെ അത്യാഗ്രഹത്തെക്കുറിച്ചാകും. സമ്പത്തുകൾ ഒറ്റയ്ക്ക് സ്വന്തമാക്കാനുള്ള സ്വാർത്ഥത മനുഷ്യ നിർമ്മിതമായ പല കഥകളിലും വിഷയമായി. മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ കഥയ്‌ക്കൊപ്പം ഒരു മധുരപ്രതികാരത്തിന്റെ കഥയും കൂടി പറയുന്നു, ക്ലിന്റ് ഈസ്റ്റ്‌വുഡിനെ നായകനാക്കി സെർജിയോ ലിയോണി സംവിധാനം നിർവഹിച്ചിരിക്കുന്ന വെസ്റ്റേൺ ജോണറിന്റെ തന്നെ ഉപവിഭാഗമായ സ്പാഗെറ്റി വെസ്റ്റേൺ ജോണറിലുള്ള ഈ സിനിമ. ദി ഗുഡ്, ദി ബാഡ് & ദി അഗ്ലി എന്ന പ്രശസ്ത സിനിമയുടെ പ്രീക്വലുകളിൽ ഒന്നായ ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ലൂസിയാനോ വിൻസെൻസിയോണി, സെർജിയോ ലിയോണി, സെർജിയോ ഡൊണാറ്റി എന്നിവർ ചേർന്നിട്ടാണ്. മാസിമോ ഡലാമനോയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യൂജിനോ അലാബിസോയും ജോർജിയോ സെറാലോങ്ങയും ചേർന്ന് ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു..

✍sʏɴᴏᴘsɪs               

■ വളരെ പ്രഗത്ഭരും കൃത്യതയുള്ളവരുമായ ബൗണ്ടി ഹണ്ടേഴ്സ് (സർക്കാർ തലയ്ക്ക് വിലയിട്ട കൊടുംകുറ്റവാളികളെ പ്രതിഫലം വാങ്ങി കൊല്ലുന്നത് തൊഴിലായി സ്വീകരിച്ചവർ) ആയിരുന്നു കേണൽ ഡഗ്ലസ് മോർട്ടിമോറും മാൻകോയും. അതിനിടയിൽ കൊള്ളക്കാരുടെ തലവനും അതിബുദ്ധിശാലിയും ക്രൂരനും ഒരു സൈക്കോപാത്ത്‌ കൂടിയുമായ എൽ ഇൻഡിയോ ജയിൽ ചാടുന്നു. പതിനായിരം ഡോളർ തലയ്ക്ക് വിലയിട്ടിരിക്കുന്ന എൽ ഇൻഡിയോയുടെ കാര്യത്തിൽ രണ്ട് ബൗണ്ട് ഹെൻഡേഴ്‌ഹണ്ടേഴ്‌സും തല്പരരാകുന്നു. ഇൻഡിയോയും സംഘവും എൽ പാസോ ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയിടുന്നു. "ഒരു കാട്ടിൽ ഒരു സിംഹം മതി" എന്ന തത്വം വെച്ച് തമ്മിൽ കോർക്കുന്ന ഡഗ്ലസും മാൻകോയും പക്ഷേ ഇൻഡിയോയുടെ കാര്യത്തിൽ ഒത്തുതീർപ്പിലെത്തുന്നു. ഇൻഡിയോയുടെ തലയ്ക്ക് നിശ്ചയിച്ചിട്ടുള്ള പതിനായിരം ഡോളർ മാൻകോക്കും ഇൻഡിയോയുടെ കൊള്ളസംഘത്തിലെ മറ്റുള്ള ഓരോരുത്തർക്കുമായിട്ടുള്ള പ്രതിഫല തുകയായ പതിനായിരം ഡോളർ ഡഗ്ലസിനും. ഇൻഡിയോയെയും സംഘത്തെയും സമ്മർദ്ധമായി വേട്ടയാടാൻ മാൻകോയും ഡഗ്ലസും പദ്ധതി തയ്യാറാക്കുന്നു..

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ക്ലിന്റ് ഈസ്റ്റ്‌വുഡിനെയും ലീ വാൻ ക്ലിഫിനെയും താരപദവിയിലെത്തിച്ച ഡോളർ ട്രയോളജിയിലെ രണ്ടാമത്തെ ചിത്രമായ ഏ ഫ്യു ഡോളേഴ്‌സ് മോറിൽ ടൂക്കോയെ [എലി വലാഷ്] എന്തായാലും മിസ് ചെയ്തു (ദി ഗുഡ്, ദി ബാഡ് & ദി അഗ്ലി ആദ്യം കണ്ടതുകൊണ്ടുള്ള പ്രശ്നമാണ്). ക്ലിന്റ് ഈസ്റ്റവുഡാണ് മാൻകോ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദി ഗുഡ്, ദി ബാഡ് & ദി അഗ്ലിയിലേതിനേക്കാൾ മികച്ച പ്രകനമായിരുന്നു ക്ലിന്റിന്റേത് എന്ന് എനിക്ക് തോന്നി. ഒരുപക്ഷേ ടൂക്കോയ്ക്ക് മുന്നിൽ ദി മാൻ വിത്ത് നോ നെയിം നിഷ്പ്രഭമായിപ്പോയതുകൊണ്ടാകും. കേണൽ ഡഗ്ലസ് മോർട്ടിമോറായി അഭിനയിച്ചിരിക്കുന്നത് ലീ വാൻ ക്ലിഫാണ്. എൽ ഇൻഡിയോ എന്ന വില്ലൻ കഥാപാത്രമായി എത്തിയിരിക്കുന്ന ജിയാൻ മരിയ വോലന്റെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വെസ്റ്റേൺ ജോണറുകളിലെ മികച്ച വില്ലന്മാരുടെ പട്ടികയിൽ ആദ്യ സ്ഥാനാത്ഥിണ്ടാകും ജിയാൻ വോലന്റേയുടെ എൽ ഇൻഡിയോ. മരിയോ ബ്രെഗ (നിനോ), ലൂയിജി പിസ്റ്റിലി (ഗ്രോഗ്ഗി), ആൽഡോ സമ്പ്രേൽ (കുച്ചീലൊ), ക്ലൗസ് കിൻസ്കി (വൈൽഡ്), ബെനിറ്റോ സ്‌റ്റെഫാനെല്ലി (ഹ്യൂഗി), പാനോസ് പപാടോപ്‌ലോസ് (സാഞ്ചോ പെരസ്), റോസ് മേരി ഡെക്സ്റ്റർ (പടത്തിലെ ട്വിസ്റ്റിനെ ബാധിക്കും എന്നുള്ളത് കൊണ്ട് വേഷം വെളിപ്പെടുത്തുന്നില്ല) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ..

🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ എന്യോ മോറിക്കോണിയാണ് പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ബിജിഎമ്മിനെക്കുറിച്ച് കൂടുതൽ വിവരിക്കുന്നില്ല. നിങ്ങൾ കേട്ടു തന്നെ അറിയണം. ദി ഗുഡ്, ദി ബാഡ് & ദി അഗ്ലിയിലെ ബിജിഎമാണ് കൂടുതൽ പ്രശസ്തമെങ്കിലും എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് എ ഫ്യു ഡോളേഴ്‌സ് മോറിലെ ബിജിഎമാണ്. കിടിലൻ.

📎 ʙᴀᴄᴋwᴀsʜ

■ ക്ലിന്റ് ഈസ്റ്റ്‌വുഡ് - സെർജിയോ ലിയോണി - എന്യോ മോറിക്കോണി ത്രയം, ഒന്നിച്ചപ്പോഴെല്ലാം ലോകസിനിമയ്ക്ക് ക്ലാസിക്കുകൾ സമ്മാനിച്ചൊരു കൂട്ടുകെട്ടാണ്. ഡോളർ ത്രയത്തിലെ ഏറ്റവും മികച്ച സിനിമയായിട്ടാണ് ലോകപ്രശസ്ത സിനിമാനിരൂപകർ ഈ സിനിമയെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്.

                         

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...