Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം തന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും മറന്നു പോകുന്നു.. എന്തിന്, ധനലക്ഷ്മിയുമായുള്ള തന്റെ വിവാഹം പോലും.. പ്രേമിനെ ഹോസ്പിറ്റലിലെത്തിക്കുന്ന സുഹൃത്തുക്കളോട് ഡോക്ടർ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഓർമ്മ തിരിച്ചു കിട്ടുമെന്നും പറയുന്നു. പക്ഷേ ഓർമ്മ തിരിച്ചു കിട്ടാത്ത പ്രേമിന്റെ ജീവിതത്തിലെ സുപ്രധാന സംഭവമായ റിസപ്‌ഷനും വിവാഹവും നടത്തുകയെന്ന സാഹസത്തിന് സുഹൃത്തുക്കളായ ഭഗവതിയും ബാലാജിയും സരസും തീരുമാനമെടുക്കുന്നു. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഓർമ്മ നഷ്ടപ്പെടുന്ന പ്രേംകുമാറിന്റെ വേഷം വിജയ് സേതുപതി മനോഹരമായി ചെയ്തിരിക്കുന്നു. "എന്നാച്ച്" എന്ന ഡയലോഗിലൂടെ ആദ്യത്തിൽ ചിരിപ്പിക്കാനും അവസാനത്തിൽ കരയിപ്പിക്കാനും സേതുപതിക്ക് കഴിഞ്ഞു. പ്രേമിന്റെ വധു ധനലക്ഷ്മിയുടെ വേഷം ചെയ്തിരിക്കുന്നത് ഗായത്രി ശങ്കറാണ്. സരസ് ആയി വിഗ്നേശ്വരൻ പളനിസാമിയും ബാലാജി തരണീധരനായി രാജ്‌കുമാറും അഭിനയിച്ചിരിക്കുന്നു. ഭഗവതി പെരുമാളായി ഭഗവതി പെരുമാൾ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.
📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs
■ ചിത്രത്തിൻറെ ഛായാഗ്രാഹകൻ ഈ സിനിമയുടെ യഥാർത്ഥ കഥയിലെ നായകൻ സി.പ്രേംകുമാർ തന്നെയാണ്.
■ ആർ.ഗോവിന്ദരാജ് എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നു.
🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs
■ ചിത്രത്തിലെ സംഗീതമൊരുക്കിയിരിക്കുന്നത് വേദ് ശങ്കറും പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത് സിദ്ധാർഥ് വിപിനുമാണ്..
📎 ʙᴀᴄᴋwᴀsʜ
■ പുസ്തകംലോ കൊന്നി പഗീലു മിസ്സിങ് എന്ന പേരിൽ തെലുങ്കിലേക്കും ക്വറ്റലെ സതീഷ എന്ന പേരിൽ കന്നഡയിലേക്കും മെഡുല ഒബ്ലാംഗേറ്റ എന്ന പേരിൽ മലയാളത്തിലേക്കും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട് ഈ സിനിമ. ബാലാജി തരണീധരന് മികച്ച നവാഗത സംവിധായകനുള്ള വിജയ് ടിവി പുരസ്കാരവും വിജയ് സേതുപതിക്ക് സ്‌പെഷ്യൽ ജൂറി പുരസ്കാരവും നേടിക്കൊടുത്തു ഈ ചിത്രം.
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ