Airlift » ᴀ ʀᴇᴛᴀʟɪᴀᴛᴇ
☣2016ൽ രാജകൃഷ്ണമേനോൻ സംവിധാനം ചെയ്ത ബോളിവുഡ് സിനിമയാണ് എയർലിഫ്റ്റ്.
■1990കളിലെ ഗൾഫ് യുദ്ധകാലത്ത് കുവൈറ്റിലുള്ള ഒന്നര ലക്ഷത്തിലധികം ഇന്ത്യക്കാരെ മലയാളിയായ ടൊയോട്ട സണ്ണിയുടെ (മാത്തുണ്ണി മാത്യൂസ്) ശ്രമഫലമായി എയർഇന്ത്യയുടെ നേതൃത്വത്തിൽ രക്ഷിച്ച് നാട്ടിലെത്തിച്ചതിനെ അടിസ്ഥാനമാക്കി രാജകൃഷ്ണമേനോൻ, സുരേഷ് നായർ, രാഹുൽ നങ്യാ, റിതേഷ് ഷാ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും എഴുതിയിട്ടുള്ളത്.
■അക്ഷയ് കുമാറിന് മികച്ച നടനുള്ള ദേശീയ അവാർഡ് കിട്ടിയത് എയർലിഫ്റ്റിലെ കൂടി അഭിനയം പരിഗണിച്ചാണെന്നാണ് ജൂറി ചെയർമാൻ പ്രിയദർശൻ വ്യക്തമാക്കിയിട്ടുള്ളത്. സാങ്കേതിക പിഴവുകൾ മൂലമാണ് റുഷ്തം സിനിമയിലെ അഭിനയത്തിനുമാത്രമാണെന്ന് പ്രഖ്യാപിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
✍sʏɴᴏᴘsɪs
■മാത്തുണ്ണി മാത്യൂസിന്റെ ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങൾ കൂട്ടിയിണക്കിയാണ് ചിത്രത്തിലെ നായക കഥാപാത്രമായ രഞ്ജിത്ത് കട്യാൽ എന്ന സാങ്കൽപ്പിക കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. 1990കളിൽ കുവൈറ്റിലെ വൻ ബിസിനസ്സുകാരനായിരുന്നു രഞ്ജിത്ത് കട്യാൽ. ഇന്ത്യക്കാരനായിരുന്ന രഞ്ജിത്ത് തന്നെയൊരു കുവൈറ്റിയെന്ന് വിളിക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. ഇന്ത്യക്കാരെ പലപ്പോഴും പരിഹാസപൂർവ്വമാണ് അദ്ദേഹം കണ്ടിരുന്നത്. അതിനിടയ്ക്കാണ് ഇറാഖിന്റെ കുവൈറ്റ് അധിനിവേശം നടക്കുന്നത്. കുവൈറ്റ് കൈയ്യടക്കുന്ന ഇറാഖി സൈന്യം കുവൈറ്റികളെ തിരഞ്ഞുപിടിച്ച് വധിക്കുന്നു. രഞ്ജിത്തിന്റെ ഡ്രൈവറും ഇതിനിടക്ക് കൊല്ലപ്പെടുന്നു. കുവൈറ്റിൽ നിന്നും കുടുംബത്തോടൊപ്പം രക്ഷപ്പെടാനുള്ള രഞ്ജിത്തിന്റെ ശ്രമങ്ങൾ വിജയിക്കുന്നില്ല. മറ്റു ഇന്ത്യക്കാരുടെ ദുരിതങ്ങൾ കാണുമ്പോൾ രഞ്ജിത്തിലെ മനുഷ്യത്ത്വം ഉണരുന്നു. ആദ്യം തന്റെ ജോലിക്കാർക്ക് അഭയം നൽകുന്ന രഞ്ജിത്തിന്റെയടുത്തേക്ക് ദുരിതപർവ്വം പേറി ലക്ഷക്കണക്കിനു ഇന്ത്യൻ പ്രവാസികളും അഭയം തേടിയെത്തുന്നു. തന്റെ ഭാര്യയുടെ എതിർപ്പ് പോലും അവഗണിച്ചു കൊണ്ട് മുഴുവൻ ഇന്ത്യക്കാരെയും സുരക്ഷിതരായി ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള മഹാദൗത്യം രഞ്ജിത്ത് ഏറ്റെടുക്കുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■രഞ്ജിത്ത് കട്യാൽ എന്ന നായക കഥാപാത്രത്തെ അക്ഷയ്കുമാർ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. നിമ്രത് കൗറാണ് രഞ്ജിത്തിന്റെ ഭാര്യ അമൃത കട്യാലിന്റെ വേഷം ചെയ്തിരിക്കുന്നത്. മലയാള നടി ലെനയും ചെറുതല്ലാത്ത ഒരു കഥാപാത്രം ചെയ്തിട്ടുണ്ട് ചിത്രത്തിൽ (ദീപ്തി ജയരാജൻ). ഇനാമുൽഹഖ് (മേജർ ഖലഫ് ബിൻ സെയ്ദ്), അവതാർ ഗിൽ (അമൃത്പാൽ), ഫെറിന വാസിർ (തസ്‌നീം), പുരാബ് കോഹ്ലി (ഇബ്രാഹിം ദുറാനി), പ്രകാശ് ബെലാവാഡി (ജോർജ്ജ്‌കുട്ടി), കുമുത് മിശ്ര (സഞ്ജീവ് കോഹ്ലി), നിനാദ് കാമത് (കുര്യൻ), കൈസാദ് കൊട്വാൽ (ബെഹ്‌റാം പൂനാവാല), ഗുൻജൻ മൽഹോത്ര (മെഹർ പൂനാവാല), സുരേന്ദ്രപാൽ (വിദേശകാര്യമന്ത്രി) തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs
■പ്രിയാ സേതാണ് ലിഫ്റ്റിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
■ഹേമന്തി സർക്കാർ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നു.
🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs
■അമാൽ മാലിക്കും അങ്കിത് തിവാരിയുമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. അങ്കിത് തിവാരി ഈണമിട്ട് അരിജിത് സിങ് പാടിയ "ദിൽ ചീസ് തുജേ ദേദി" എന്ന് തുടങ്ങുന്ന ഗാനം ലെ ഹിറ്റ്ചാർട്ടിലിടം നേടിയിരുന്നു. ചിത്രത്തിന്റെ അവസാനം ഇന്ത്യൻ ദേശീയ പതാകയുടെ പശ്ചാത്തലത്തിൽ വന്ന അമാൽ മാലിക് ഈണമിട്ട് പാടിയ "തൂ ബുലാ ജിസേ" എന്ന് തുടങ്ങുന്ന ഗാനവും മനോഹരമായിരുന്നു.
■അരിജിത് ദത്തയാണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സീ സിനി അവാർഡ് ലഭിച്ചിരുന്നു എയർലിഫ്റ്റിലെ സംഗീതത്തിന്.
📎 ʙᴀᴄᴋwᴀsʜ
■ ഇരവിപ്പേരൂരിൽ ജനിച്ച ടൊയോട്ട സണ്ണി എന്നറിയപ്പെടുന്ന മാത്തുണ്ണി മാത്യു 1956ലാണ് കുവൈറ്റിലെത്തുന്നത്. അൽ സയർ ഗ്രൂപ്പിന്റെ ടൊയോട്ട ഏജൻസിയിൽ സാദാ ഒരു സെയിൽസ്മാനായി തുടങ്ങിയ സണ്ണി കമ്പനിയുടെ മാനേജിങ് ഡയറക്റ്ററായി വളർന്നു. ഏകദേശം 170000 ഇന്ത്യക്കാരെയാണ് ടൊയോട്ട സണ്ണിയുടെ നേത്യത്വത്തിൽ 1990ൽ യുദ്ധമുഖത്തുനിന്നും രക്ഷിച്ച് ഇന്ത്യലെത്തിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലായിരുന്നു അത്. ലോകം അന്ന് സണ്ണിയെ മിശിഹാ എന്ന് വിശേഷിപ്പിച്ചു. എയർ ഇന്ത്യയുടെ സേവനവും പ്രകീർത്തിക്കപ്പെടേണ്ടതാണ്.
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ