ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Arunachalam


Arunachalam » ᴀ ʀᴇᴛᴀʟɪᴀᴛᴇ

∆1997ൽ സുന്ദർ.സി സംവിധാനം ചെയ്ത രജനികാന്ത് ചിത്രമായ അരുണാചലം ഒരു കോമെഡി എന്റർടൈനറാണ്. ക്രേസി മോഹൻ എഴുതിയ കഥയ്ക്ക് സുന്ദർ.സി തന്നെ തിരക്കഥയും എഴുതിയിരിക്കുന്നു.

■രജനികാന്തിന്റെ സ്റ്റൈൽ ആവോളം ചൂഷണം ചെയ്യാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഇൻട്രോ എല്ലാ രജനി പടങ്ങളിലെയും പോലെ ആരാധകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. കൂടാതെ രജനിയുടെ പല സ്‌പീഡി ട്രിക്കുകളും ആരാധകർക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
■1985ൽ ഇറങ്ങിയ ഹോളിവുഡ് ചിത്രം ബ്രൂസ്റ്റേഴ്‌സ് മില്യൻസിന്റെ കഥയെ ആസ്പദമാക്കിയിട്ടാണ് അരുണാചലത്തിന്റെ കഥ രചിച്ചിട്ടുള്ളത്.

✍sʏɴᴏᴘsɪs               

■ഗ്രാമപ്രമുഖനായ അമ്മയന്റെ നാല് മക്കളിൽ മൂത്ത പുത്രനായ അരുണാചലം അനാഥനാണെന്നും വെറുമൊരു ദത്തുപുത്രനാണെന്നും മുത്തശ്ശി വെളിപ്പെടുത്തുന്നു. ഗ്രാമവും വീടും വിട്ടുപോവേണ്ടി വരുന്ന അരുണാചലം ജോലിക്കായി ചെന്നൈയിലെത്തുന്നു. ചെന്നൈയിലെത്തിയ അരുണാചലം താനൊരു അനാഥനല്ലെന്നും കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്ന വേദാചലത്തിന്റെ പുത്രനാണെന്നും അദ്ദേഹത്തിൻറെ മാനേജർ രംഗാചാരിയിൽ നിന്നും മനസ്സിലാക്കുന്നു. പരേതനായ വേദാചലം തന്റെ കോടിക്കണക്കിന് സ്വത്തുക്കൾ അരുണാചലത്തിന് ലഭിക്കുവാൻ കുറച്ച് നിബന്ധനകളുണ്ടെന്ന് വീഡിയോ റെക്കോഡിലൂടെ അറിയിക്കുന്നു. 3030കോടി രൂപയുടെ സ്വത്തിൽ നിന്നും 30കോടി രൂപ മുപ്പത് ദിവസത്തിനുള്ളിൽ ചിലവയിച്ചാൽ ബാക്കി വരുന്ന 3000കോടി രൂപ സ്വന്തമാക്കാമെന്നും പറയുന്നു. വെല്ലുവിളിയിലെ നിയമങ്ങൾ ഇതായിരുന്നു.. "പ്രസ്തുത പണം ആർക്കും ദാനം ചെയ്യരുത്; സ്വന്തം പേരിൽ സ്വത്തുക്കൾ വാങ്ങരുത്; 30കോടി ചിലവയിച്ചാൽ 3000കോടി ലഭിക്കും എന്ന് അരുണാചലം, രംഗാചാരി, ട്രസ്റ്റിലെ മറ്റു നാല് അംഗങ്ങൾ തുടങ്ങിയവരെക്കൂടാതെ മറ്റൊരാൾ അറിയരുത്.." അരുണാചലം ഈ വെല്ലുവിളി ഏറ്റെടുക്കുന്നു..

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■അരുണാചലമായും അച്ഛൻ വേദാചലമായും രജനികാന്ത് അദ്ദേഹത്തിൻറെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം തന്നെയായിരുന്നു നടത്തിയത്. സൗന്ദര്യ (വേദവല്ലി), രംഭ (നന്ദിനി), രവിചന്ദ്രൻ (അമ്മയപ്പൻ), രഘുവരൻ (വിശ്വനാഥ്‌), വിശു (രംഗാചാരി),സെന്തിൽ (അറിവഴകൻ), ജനഗരാജ് (ബീഡ കർത്തവരായൻ) തുടങ്ങിയവരാണ് പ്രധാന താരങ്ങൾ..

📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs

■U.K.സെന്തിൽകുമാറാണ് അരുണാചലത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
■പി.സായ്സുരേഷ് എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നു.

🙅sᴛᴜɴᴛs

■സൂപ്പർ സുബ്ബരായനാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങളൊരുക്കിയിരിക്കുന്നത്. മികച്ച സംഘട്ടനത്തിനുള്ള ആ വർഷത്തെ തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡ് അദ്ദേഹത്തിനായിരുന്നു.

🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ദേവയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ചെയ്തിരിക്കുന്നത്. വൈരമുത്തു വരികളെഴുതിയ "നഗുമോ" എന്ന ക്ലാസിക്കൽ ഗാനം ഇന്നും ഹിറ്റാണ്.. എസ്‌.പി.ബാലസുബ്രഹ്മണ്യം പാടിയ "അതാണ്ടാ ഇതാണ്ടാ" എന്ന അടിപൊളി ഗാനവും ഹിറ്റായിരുന്നു..

📎 ʙᴀᴄᴋwᴀsʜ

■അരുണാചലം ഒരു സാമ്പത്തിക വിജയമായിരുന്നെങ്കിൽ രജനിയുടെ മുൻചിത്രങ്ങളായ ഭാഷ, മുത്തു തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിനടുത്തെത്തിയില്ല. 1997ലെ മികച്ച ചിത്രത്തിനുള്ള തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡ് സൂര്യവംശത്തിനൊപ്പം പങ്കിട്ട അരുണാചലം ഗോപി കാന്തിന് മികച്ച കലാസംവിധാനത്തിനുള്ള തമിഴ്‌നാട് സ്റ്റേറ്റ് അവാർഡും നേടിക്കൊടുത്തു.

               
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...