ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Big


Big » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ കാർണിവലിലെ ഒരു റെയ്ഡിൽ കയറാൻ 'നീ വളരെ ചെറുതാണ്' എന്ന കാരണം പറഞ്ഞു തിരസ്കരിക്കപ്പെട്ട ഒരു പന്ത്രണ്ട് വയസ്സുകാരൻ പയ്യൻ "ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കും" എന്ന കൗതുകകരമായ അടിക്കുറിപ്പിലുള്ള സോൾട്ടർ എന്ന യന്ത്രത്തോട് 'എനിക്ക് വലുതാകണം' എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു. പക്ഷേ അത്ഭുതകരമെന്നു പറയട്ടെ, പിറ്റേന്ന് രാവിലെ അവൻ ഉറക്കമുണർന്നത് ഒരു മുപ്പതുകാരനായിട്ടായിരുന്നു. കുട്ടികളുടെ ഫാന്റസി നിറഞ്ഞ ജീവിതത്തിൽ നിന്നും പെട്ടെന്ന് മുതിർന്നവരുടെ ജീവിതത്തിലെത്തുന്ന അവന്റെ മനസ്സ് പക്ഷേ പന്ത്രണ്ടുവയസ്സുള്ള കുട്ടി തന്നെയായിരുന്നു. തന്റെ ഉറ്റസുഹൃത്തിന്റെ സഹായത്തോടെ നഗരത്തിലെത്തുന്ന അവൻ ഒരു കളിപ്പാട്ട സ്ഥാപനത്തിൽ ജോലി നേടുന്നു. സ്ഥാപന ഉടമയുമായി വളരെ പെട്ടെന്ന് തന്നെ സൗഹൃദത്തിലാവുന്ന അവൻ തന്റെ സഹപ്രവർത്തകയായ ഒരു യുവതിയുമായി പ്രണയത്തിലാകുന്നു.

ടോം ഹാങ്ക്സിനെ നായകനാക്കി പെന്നി മാർഷൽ സംവിധാനം ചെയ്ത ഈ കോമഡി ഫാന്റസി ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത് ഗാരി റോസും സ്റ്റീവൻ സ്പീൽബെർഗിന്റെ സഹോദരി ആനി സ്പീൽബെർഗും ചേർന്നാണ്. ബാരി സോണാൻഫീൽഡാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ബാരി മാൽക്കിൻ ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നു. ഹൊവാർഡ് ഷോറാണ് ബിഗിൻറെ മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ മുപ്പതുവയസ്സുകാരനായി മാറുന്ന ജോഷ് ബാസ്കിനെ കുട്ടിത്തം നിറഞ്ഞ സ്വഭാവ സവിശേഷതകളോടെ ടോം ഹാങ്ക്സ് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഡേവിഡ് മോസ്കോവാണ് പന്ത്രണ്ടുവയസ്സുകാരൻ ജോഷായി അഭിനയിച്ചിരിക്കുന്നത്. ജോഷിന്റെ കളിക്കൂട്ടുകാരനും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ ബില്ലി കോപ്പക്കി എന്ന കുട്ടിയുടെ വേഷമവതരിപ്പിച്ചിരിക്കുന്നത് ജാറെഡ് റുഷ്തനാണ്. ജോഷിന്റെ കൗതുകകരമായ സ്വഭാവ സവിശേഷതയിൽ ആകൃഷ്ടയായി പ്രണയബദ്ധയാകുന്ന സൂസൻ ലോറൻസ് എന്ന യുവതിയായി അഭിനയിച്ചിരിക്കുന്നത് എലിസബത്ത് പെർകിൻസാണ്. റോബർട്ട് ലോഗ്യ (മി. മക്മില്ലൻ), ജോൺ ഹെർഡ്‌ (പോൾ ഡാവിൻപോർട്ട്), ജോൺ ലോവിട്സ് (സ്കോട്ടി ബ്രണ്ണൻ), മെഴ്‌സിഡസ് റിയോൾ (മിസ്സിസ് ബാസ്കിൻ), ജോഷ് ക്ലാർക് (മി. ബാസ്കിൻ), ഡെബ്ര ജോ റപ്പ് (മിസ്സ് പാറ്റേഴ്സൺ), കിംബെർലി എം.ഡേവിസ് (സിന്തിയ ബെൻസൺ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

📎 ʙᴀᴄᴋwᴀsʜ

■ നൂറ് മില്യൺ ഡോളറിലേറെ കളക്ഷൻ നേടുന്ന ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ എന്ന സവിശേഷത ബിഗിന് അവകാശപ്പെട്ടതാണ്. മികച്ച നടനും മികച്ച തിരക്കഥയ്ക്കുമുള്ള ഓസ്കാർ നോമിനേഷനുകൾ സ്വന്തമാക്കിയിരുന്നു ഈ ചിത്രം.
                     

                         
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...