ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Gentleman


Gentleman » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഇന്ത്യയുടെ ബ്രഹ്‌മാണ്ഡ സംവിധായകൻ ശങ്കറിന്റെ കന്നി ചിത്രമാണ് 1993ൽ പുറത്തിറങ്ങിയ അർജുൻ നായകനായ "ജെന്റിൽമാൻ".. എ.ആർ.റഹ്‌മാൻ സംഗീതം ചെയ്ത മനോഹരമായ ഗാനങ്ങൾ തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്.. പടം പോലെ തന്നെ പടത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു.. കെ.ടി.കുഞ്ഞുമോൻ എന്ന നിർമാതാവിന്റെ ഭാഗ്യാരംഭ ചിത്രം കൂടിയായിരുന്നു ഇത്..

✍sʏɴᴏᴘsɪs               

■ പോലീസിന്റെ കണ്ണിലെ കരടായി മാറുന്ന റോബിൻഹുഡ് സ്റ്റൈൽ കള്ളനായിരുന്നു കിച്ച എന്ന് വിളിക്കപ്പെടുന്ന കൃഷ്ണമൂർത്തി.. ദ്വന്ത വ്യക്തിത്വം സൂക്ഷിച്ചിരുന്ന കിച്ച പൊതുജീവിതത്തിൽ ഒരു ചെറുകിട പപ്പടക്കമ്പനി മുതലാളിയായിരുന്നു.. നഗരത്തെ വിറപ്പിക്കുന്ന കള്ളനെ പിടിക്കാൻ കഴിയാതെ നാണം കെടുന്ന ഡി.ഐ.ജി.അഴകർ നമ്പി കിച്ചയെ പിടിക്കാൻ പുതിയ വഴികൾ തേടുന്നു.. കിച്ച എങ്ങനെ കള്ളനായി എന്നത് അവസാനം വരെ നിഗൂഢമായി തുടരുന്നു..

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ അർജുൻ (കിച്ച), മധുബാല (സുശീല), ഗൗണ്ടമണി (മണി), ചരൺ രാജ് (ഡി.ഐ.ജി.അഴകർ നമ്പി), സുഭാശ്രി (സുഗന്ധി), സെന്തിൽ (ബബ്‌ലു), രാജൻ പി.ദേവ് (മുഖ്യമന്ത്രി), വിനീത് (രമേശ്), മനോരമ (പൊന്നമ്മാൾ - കിച്ചയുടെ അമ്മ), എം.എൻ.നമ്പ്യാർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ..

📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs

■ ജീവയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പാട്ടുകളുടെ ഫ്രയിമുകളെല്ലാം അതിമനോഹരം തന്നെയായിരുന്നു. ബി. ലെനിനും വി.ടി. വിജയനും ചേർന്നാണ് ചിത്രസംയോജനം ചെയ്തിരിക്കുന്നത്. പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരമാണ് ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. പ്രഭുദേവ, ഗൗതമി, രാജു സുന്ദരം, രാഘവ ലോറൻസ് എന്നിവർ ചിക്കുബുക്കു റയിലെ എന്ന പാട്ടിൽ അതിഥി വേഷത്തിൽ എത്തിയിട്ടുമുണ്ട്.

🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ എ.ആർ. റഹ്‌മാനാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഒട്ടകത്ത കട്ടിക്കോ, ചിക്കു ബുക്കു റയിലെ, എൻ വീട്ടു തോട്ടത്തിൽ, പാക്കാതെ, ഉസിലാംപെട്ടി പെൺകുട്ടി എന്നിങ്ങനെ ജെന്റിൽമാനിലെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റുകളായിരുന്നു.

📎 ʙᴀᴄᴋwᴀsʜ

■ ചിരഞ്ജീവിയെ നായകനാക്കി ദി ജെന്റിൽമാൻ എന്ന പേരിൽ മഹേഷ്‌ ഭട്ട് ഈ സിനിമയെ ഹിന്ദിയിലേക്ക് റീമെയ്ഡ് ചെയ്തിരുന്നു. ആ വർഷത്തെ മികച്ച നടൻ (അർജുൻ), മികച്ച സംവിധായകൻ (ശങ്കർ), മികച്ച സംഗീത സംവിധായകൻ (എ.ആർ.റഹ്‌മാൻ), മികച്ച ഗായിക (സുജാത) എന്നിവയ്ക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ അവാർഡുകൾ ജെന്റിൽമാനായിരുന്നു.

                       Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...