ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

I Saw The Devil


I Saw The Devil » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ കൊറിയൻ ഫിലിം ഇൻഡസ്ട്രിയുടെ തലവര തന്നെ മാറ്റി വരച്ച സിനിമയായിരുന്നു ഓൾഡ് ബോയ്. ഓൾഡ് ബോയിക്ക് ശേഷം ചോയ് മിൻസിക്കിന് ലഭിച്ച മികച്ചൊരു വേഷമാണ് ഐ സോ ദി ഡെവിളിലെ അതിക്രൂരനായ പ്രതിനായക വേഷം. ലീ ബിയാങ് ഹുനിനെ നായകനാക്കി കിം ജീ വൂൻ സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് കിം ജീ വൂനും പാർക്ക് ഹൂൻ ജങും ചേർന്നാണ്.

Statutory Warning :- ഗർഭിണികളും കുട്ടികളും ഈ സിനിമ കാണരുത്.

✍sʏɴᴏᴘsɪs               

■ അതിക്രൂരമായ കൊലപാതകങ്ങൾ ചെയ്ത് അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു സൈക്കോപ്പാത്ത്, അതായിരുന്നു ക്യൂങ് ചുൽ. മനുഷ്യ മനസ്സാക്ഷിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ പൈശാചികമായ തുടർക്കൊലപാതകങ്ങളായിരുന്നു ക്യൂങിന്റെ വിനോദം. ഇരകൾ പ്രധാനമായും യുവതികളായിരുന്നു. പൊലീസിന് അയാളെ പിടികൂടാൻ അത്രകാലമായിട്ടും സാധിച്ചിരുന്നില്ല. വിരമിച്ച പോലീസ് ചീഫിന്റെ മകൾ, ജൂ യോനിൻറെ കൊലപാതകം കഥയിലെ വഴിത്തിരിവാകുന്നു. കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയിലെ പ്രധാന ഏജന്റായിരുന്ന സൂ ഹ്യുൻ കൊലപാതകയിലെ സ്വയം പിന്തുടർന്ന് പിടികൂടാൻ തീരുമാനിക്കുന്നു. തന്റെ പ്രതിശ്രുത വധു അനുഭവച്ചതിനെക്കാൾ കൂടുതൽ വേദന കൊലപാതിയെക്കൊണ്ട് അനുഭവിപ്പിക്കുമെന്നു അയാൾ പ്രതിജ്ഞയെടുക്കുന്നു.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ലീ ബ്യുങ് ഹുന്നാണ് കിം സൂ ഹ്യുൻ എന്ന നായക വേഷം ചെയ്തിരിക്കുന്നത്. ഇമോഷണൽ സീനുകളിലൊക്കെ വളരെ മികച്ച അഭിനയപ്രകടനം നടത്താൻ ലീ ബ്യുങ്ങിന് സാധിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രമായ ക്യുങ് ചുലിനെ അവതരിപ്പിച്ച ചോയ് മിൻസിനെക്കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ലല്ലോ. നായകനെ നിഷ്പ്രഭനാക്കിയ വില്ലൻ. ജ്യോൻ കുക് ഹ്വാൻ (മുൻ പോലീസ് ചീഫ്), ച്യോൻ ഹോജിൻ (ഓഹ്‌ - സെക്ഷൻ ചീഫ്), ഓഹ് സാൻഹ (ജൂ യോൻ), കിം യൂൻ സ്യോ (സെ യോൻ), നാം ബോറ (സെക്ഷൻ ചീഫിന്റെ മകൾ), ലീ ജൂൻ ഹ്യുക് (രഹസ്യാന്വേഷണ ഏജന്റ്), യൂൻ ചെ യോങ് (നഴ്സ്), ചോയ് മൂ സ്യുങ് (ക്യുങ് ചുലിന്റെ സുഹൃത്ത്) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs

■ ലീ മോഗെയാണ് ഛായാഗ്രാഹകൻ. ഗ്രാഫിക്സിന്റെ സഹായം ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും ലീയുടെ ഡാർക് മൂഡിലുള്ള ഫ്രെയിമുകൾ ചിത്രത്തിന് ഒരുപാട് സഹായകരമായി.

■ നാം നായോങ്ങാണ് ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത്.

🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ മൗഗാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. അതിമനോഹരമായ പശ്ചാത്തല സംഗീതമായിരുന്നു മൗഗിന്റേത്. വയലന്റ് സീനുകളിലെ ഉദ്വേഗം നിറക്കുന്ന തരത്തിലുള്ള സംഗീതവും മികച്ചതായിരുന്നു.

📎 ʙᴀᴄᴋwᴀsʜ

■ മികച്ച ചിത്രസംയോജനത്തിന് നാം നായോങിന് ഏഷ്യൻ ഫിലിം അവാർഡും മികച്ച സംഗീതത്തിന് മൗഗിന് ബ്ലൂ ഡ്രാഗൺ അവാർഡും ലഭിച്ചിട്ടുണ്ട്. അതിക്രൂരമായ വയലന്റ് രംഗങ്ങൾ കാരണം സെൻസർ ബോർഡിന്റെ കത്രികക്ക് ഒരുപാട് തവണ ഇരയാകേണ്ടി വന്നിട്ടുണ്ട് ഈ ചിത്രത്തിന്.

                     

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Diriliş: Ertuğrul

Diriliş: Ertuğrul » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരേതിഹാസം. വെറും രണ്ടായിരത്തോളം അംഗങ്ങളുള്ള ഒരു നാടോടി ഗോത്രം ലോകം മുഴുവൻ അടക്കി ഭരിക്കാൻ കെൽപ്പുള്ള ഓട്ടോമൻ സാമ്രാജ്യമായ കഥ. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ പിതാവ് എർതൂറുൽ ഖാസിയുടെ ചരിത്രം. തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന ദിറിലിഷ് എർതൂറുൽ അഥവാ എർതൂറുൽ പുനരുത്ഥാനം. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമാകുമോ എന്ന് ഭയന്ന് സൗദിയും ഈജിപ്തും യുഎഇയുമൊക്കെ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ ഒരു റെയ്ഞ്ച് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. തുർക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എർദ്ദോഖാന്റെ തീവ്ര ദേശീയതയുടെ അതിപ്രസരവും അവരെ ഭയപ്പെടുത്തിയിരിക്കാം. സീരീസിന് ഫണ്ട് ചെയ്തത് അദ്ദേഹമാണെന്ന ഭാഷ്യം പറന്നു നടന്നിരുന്നു. എർദ്ദോഖാനും കുടുംബവും ഒന്നിലേറെ തവണ ചിത്രീകരണ സ്ഥലം സന്ദർശിച്ചതും ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വരെ ഫാൻ ആയിട്ടുള്ള എർതൂറുലിന് ഏഷ്യയിലും യൂറോപ്പിലും എന്ന് വേണ്ട, നോർത...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...