ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Once Upon A Time In The West


Once Upon A Time In The West » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ചാൾസ് ബ്രോൺസണെയും ജേസൺ റോബാർഡ്‌സിനെയും ക്ലോഡിയ കർഡിനാലെയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സ്പാഗെറ്റി വെസ്റ്റേൺ ജോണറിൽ സെർജിയോ ലിയോണി അണിയിച്ചൊരുക്കിയ ചിത്രം. സെർജിയോ ലിയോണിയും സെർജിയോ ഡൊണാറ്റിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ലിയോണിയുടെ "വൺസ് അപ്പോൺ എ ടൈം" ട്രയോളജിയിലെ ആദ്യ ചിത്രമാണിത് (Duck You Sucker, Once Upon A Time In America എന്നിവയാണ് തുടർന്ന് വരുന്നവ). പതിവുപോലെ ടോണിനോ ഡെല്ലികൊല്ലി ഛായാഗ്രഹണവും നിനോ ബറാഗ്ലി ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. എന്യോ മോറിക്കോണി തന്നെയാണ് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത്.

✍sʏɴᴏᴘsɪs               

■ ഒരു മൗത്ത് ഓർഗനും വായിച്ചു കൊണ്ട് നായകൻറെ കിടിലൻ ഇൻട്രോ. തന്നെ കൊല്ലാൻ വരുന്ന മൂന്ന് വില്ലന്മാരെ അടപടലം വെടിയുതിർത്ത്  നിമിഷനേരങ്ങൾക്കൊണ്ട് പരലോകത്തേക്കുവിട്ടുകൊണ്ടുള്ള മരണമാസ്സ്‌ പ്രകടനം. ഡോളർ ട്രയോളജിയിൽ ക്ലിന്റ് ചെയ്ത "ദി മാൻ വിത്ത് നോ നെയിം" പോലെ ഈ സിനിമയിലും നായകന് പേരില്ല. അടുത്ത സീൻ ഒരച്ഛനും അയാളുടെ മൂന്ന് മക്കളെയും നിഷ്കരുണം കൊന്നു തള്ളിക്കൊണ്ടുള്ള വാടകക്കൊലയാളി ഫ്രാങ്കിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രകടനം. കൊലപാതക കുറ്റം ജയിൽച്ചാടിയ കൊള്ളസംഘത്തലവൻ ഷിയന്നെയുടെ തലയിലിട്ട് നൈസായിട്ട് സംഘം മുങ്ങുന്നു. മക്ബെയ്ൻ കൊല്ലപ്പെട്ടതറിയാതെ നഗരത്തിലെത്തുന്ന മക്ബയ്നിന്റെ രണ്ടാം ഭാര്യ ജിൽ മക്ബെയ്ൻ, പിന്നാലെയെത്തുന്ന കൊള്ളത്തലവൻ ഷിയെന്നെ. പക്ഷേ നായകൻറെ ലക്ഷ്യം എന്തായിരുന്നു? ആരായിരുന്നു? തന്റെ രണ്ടാം ഭാര്യ ജില്ലിനെയും പ്രതീക്ഷിച്ച് വിരുന്നൊരുക്കി കാത്തിരുന്ന ബ്രെട്ട് മക്ബെയ്നെയും മക്കളെയും വാടകക്കൊലയാളികൾ കൊന്നതെന്തിന്? പ്രേക്ഷകരിൽ ആകാംക്ഷ നിറച്ചുകൊണ്ട് Once Upon A Time In The West..

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ കൂടുതൽ സംസാരിക്കാൻ ഇഷ്ടപ്പെടാത്ത സദാസമയവും മൗത്ത് ഓർഗനും വായിച്ചുകൊണ്ട് നടക്കുന്ന പേരില്ലാത്ത നായക വേഷം ചെയ്തിരിക്കുന്നത് ചാൾസ് ബ്രോൺസണാണ്. കൊള്ളസംഘത്തിന്റെ തലവൻ ഷിയെന്നെയായി അഭിനയിച്ചിരിക്കുന്നത് ജേസൺ റോബാർഡ്‌സാണ്. ഷിയെന്നെ നായകനെ ഹാർമോണിക്ക എന്ന് വിളിക്കുന്നുണ്ട് പിന്നീട്. ബ്രെട്ട് മക്ബെയ്‌നിന്റെ രണ്ടാം ഭാര്യയുടെ വേഷത്തിലെത്തിയിരിക്കുന്നത് ഇറ്റാലിയൻ - ടുണീഷ്യൻ സെക്സ് സിമ്പലായി അറിയപ്പെട്ടിരുന്ന ക്ലോഡിയ കർഡിനാലേയാണ്. ഹെൻറി ഫോണ്ട (ഫ്രാങ്ക്), ഗബ്രിയേലേ ഫെർസെറ്റി (മി. മോർട്ടൻ), ഫ്രാങ്ക് വോൾഫ് (ബ്രെട്ട് മക്ബെയ്ൻ), എൻസോ സന്റാനിയെല്ലോ (ടിമ്മി മക്ബെയ്ൻ), സിമോനേറ്റ സന്റാനിയെല്ലോ (മൗറീൻ മക്ബെയ്ൻ), സ്‌റ്റെഫാനോ ഇമ്പേരാറ്റോ (പാട്രിക് മക്ബെയ്ൻ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

📎 ʙᴀᴄᴋwᴀsʜ

■ കൗതുകകരമാണ് സെർജിയോ ലിയോണിയുടെ മാസ്റ്റർപീസ്, ഒരുപക്ഷേ ലോകസിനിമയിലെ തന്നെ മാസ്റ്റർപീസായി എണ്ണപ്പെടുന്ന ഈ സിനിമയുടെ ജനനം. ദി ഗുഡ്, ദി ബാഡ് & ദി അഗ്ലി എന്ന സിനിമയുടെ സൂപ്പർഹിറ്റ് വിജയത്തിന് ശേഷം സെർജിയോ ലിയോണി വെസ്റ്റേൺ ജോണറിലുള്ള ചിത്രങ്ങളിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് പാരമൗണ്ട് പിക്ചേഴ്‌സ് വെസ്റ്റേൺ ജോണറിൽ ഒരു പടം ചെയ്യണം എന്നാവശ്യപ്പെട്ട് ലിയോണിയെ സമീപിക്കുന്നത്, ലിയോണി അത് സ്വീകരിച്ചുകൊണ്ട് കഥയെഴുതാൻ ഡാരിയോ അർജന്റോയേയും ബെർണാഡോ ബെർട്ടോലൂസിയെയും ഏൽപ്പിച്ചു. ചിത്രത്തിലെ നായക വേഷം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് തന്റെ ഇഷ്ടനടൻ ക്ലിന്റ് ഈസ്റ്റ്‌വുഡിനെ സമീപിച്ചെങ്കിലും അവർ രണ്ടുപേരുമൊന്നിച്ച കഴിഞ്ഞ മൂന്ന് ചിത്രങ്ങളിലെ വേഷത്തോട് വളരെ സാമ്യം തോന്നിയതുകൊണ്ട് ക്ലിന്റ് അത് തിരസ്കരിച്ചു. അങ്ങനെയാണ് ചാൾസ് ബ്രോൺസണെ തേടി നായകവേഷമെത്തുന്നത്. നായിക ക്ലോഡിയ കർഡിനാലേ മാത്രമാണ് ചിത്രത്തിലെ മുഖ്യവേഷങ്ങളിൽ അഭിനയിച്ചവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തി.

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Watchmen

Watchmen » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സാധാരണ ഞാൻ സൂപ്പർഹീറോസ് പടങ്ങൾക്ക് റിവ്യൂസ് എഴുതാറില്ല. സൂപ്പർഹീറോസ് പടങ്ങളുടെ ലോജിക്കില്ലാഴ്മ തന്നെയാണ് പ്രധാന കാരണം. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന മാർവെലിന്റെ അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാറിനെക്കുറിച്ചു പോലും ഞാൻ എഴുതാതിരുന്നത്. വ്യക്തിപരമായി എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ട സിനിമകൂടിയാണ് ഇൻഫിനിറ്റി വാർ. പക്ഷേ, സൂപ്പർഹീറോസ് പടങ്ങൾക്ക് ലോജിക് അന്വേഷിക്കുക എന്നത് തന്നെ തെറ്റാണെന്നത് വേറെ കാര്യം. അതിനും അതിന്റേതായ സ്ഥാനം ലോകസിനിമയിലുണ്ട്. മാർവെലിന് മുൻപേ നടന്നതും പ്രശസ്തമായതും ഡിസി ആയിരുന്നെങ്കിലും (അത് എല്ലാ കാര്യത്തിലും) ഈയടുത്ത് ജസ്റ്റിസ് ലീഗും അവഞ്ചേഴ്‌സും തമ്മിലുള്ള സിനിമാ കിടമത്സരത്തിൽ ഡിസി ഒരൽപ്പം പിന്നോട്ട് പോയത് മുതൽ മാർവെൽ ഫാൻസിന് മുൻപിൽ പിടിച്ചു നിൽക്കാൻ ഡിസി ഫാൻസ്‌ പുറത്തെടുക്കുന്ന ദിവ്യാസ്ത്രമാണ് "വി ഫോർ വേണ്ടേറ്റയെപ്പോലെയോ വാച്ച്മെനെപ്പോലെയോ ഒരു ചിത്രം ചെയ്യാൻ മാർവെലിന് കഴിയില്ല" എന്നത്. വി ഫോർ വേണ്ടേറ്റ ഒരു അഡാർ സംഭവമാണെന്ന് അറിയുന്ന ഞാൻ അങ്ങനെ വാച്ച്മെൻ കാണാൻ തീരുമാനിച്ചു. ഒരു സ...