ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Perfume: The Story Of A Murderer


Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്.

✍sʏɴᴏᴘsɪs             

■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന്യത്തിൽക്കിടക്കുന്ന ചോരക്കുഞ്ഞും അനാഥാലയത്തിൽ ആ കൈക്കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുന്ന കുട്ടികളും. മീൻചന്തയിലെ ചീഞ്ഞനാറ്റം ശ്വസിച്ച് ഭൂമിയിലേക്ക് വന്നവനായതുകൊണ്ട് തന്നെ അവനിലൊരു അമാനുഷിക ശക്തിയുണ്ടായിരുന്നു. ഗാഢമായ  ഗന്ധശേഷി. കൗമാരത്തിലെത്തുന്നതോടെ മാഡം ഗൈലാർഡ് അവനെ ഒരു തുകൽവ്യാപാരിക്ക് വിറ്റു. അവന്റെ സാമീപ്യം നഷ്ടപ്പെടുന്നതോടെ ദുർമരണം സംഭവിക്കുക എന്ന അപൂർവ്വ പ്രതിഭാസമാണ് നമുക്ക് പിന്നീട് കാണാൻ സാധിക്കുന്നത്. അവനെ നഷ്ടപ്പെടുത്തിയ മാഡം ഗൈലാർഡ് തൽക്ഷണം മോഷ്ടാക്കളാൽ കൊല്ലപ്പെട്ടു. അവന്റെ അമ്മയുടെ വിധി ഓർക്കുക. പാരീസിലെ അവന്റെ ആദ്യത്തെ തുകൽ ഡെലിവെറിക്കിടയിലാണ് ചുവന്ന മുടിയുള്ള ആ പഴംവിൽപ്പനക്കാരി സുന്ദരിയുടെ ഗന്ധം അവനെ ആകർഷിക്കുന്നത്. അവളെ പിന്തുടരുന്ന അവന്റെ കൈകളാൽ അബദ്ധത്തിൽ അവൾ കൊല്ലപ്പെടുന്നു. ഗ്രെനോവിലിന്റെ ജീവിതത്തിലെ ആദ്യത്തെ കൊലപാതകം. പക്ഷേ അവിടെ വെച്ചാണ് അവൻ അറിയുന്നത്, "ലോകത്തിലെ ഏറ്റവും സൗന്ദര്യം പെണ്ണുടലിനാണെന്ന പോലെ ലോകത്തിലെ ഏറ്റവും മനോഹരമായ ഗന്ധവും പെണ്ണിന്റേതാണെന്ന്". പെണ്ണിന്റെ സൗരഭ്യം പുനഃസൃഷ്ടിക്കാൻ അവന് അഗാധമായ മോഹം തോന്നുന്നത് അവിടെ വെച്ചാണ്.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയുള്ള മുഖവുമായി തന്റെ ആഗ്രഹ സഫലീകരണത്തിനായി സുന്ദരികളായ പെൺകുട്ടികളുടെ ജീവനെടുത്തിരുന്ന നിഗൂഢ സ്വഭാവ വിശേഷണത്തിന്റെ ഉടമയായിരുന്ന ജീൻ ബാപ്റ്റിസ്റ്റിസ്റ്റ് ഗ്രെനോവില്ലെ എന്ന വേഷത്തിൽ തകർത്താടിയത് ബെൻ വിഷോവാണ്. അൽവാരോ റോക്ക് (5വയസ്സുകാരൻ ഗ്രെനോവിൽ), ഫ്രാങ്ക് ലെഫ്യൂറെ (12കാരൻ ഗ്രെനോവിൽ), കരോലിൻ ഹെർഫുർത്ത് (പഴക്കച്ചവടക്കാരി പെൺകുട്ടി), റേച്ചൽ ഹർഡ്വുഡ് (ലോറ), അലൻ റിക്‌മാൻ (അന്റോയിൻ റിച്ചിസ്), ഡസ്റ്റിൻ ഹോഫ്മാൻ (ഗിസപ്പെ ബാൾഡീനി), ഡോണ റൊമാനൊ (ബാൾഡീനിയുടെ ഭാര്യ), സൈമൺ ചാന്റ്ലെർ (ഗ്രാസ്സി മേയർ), ഡേവിഡ് കാൽഡർ (ഗ്രാസ്സി ബിഷപ്പ്), റിച്ചാർഡ് ഫെലിക്സ് (ചീഫ് മജിസ്‌ട്രേറ്റ്), ബിർജിത് മിനിക്‌മയർ (ഗ്രെനോവിലിന്റെ അമ്മ), സിയാൻ തോമസ് (മാഡം ഗൈലാർഡ്), സാം ഡഗ്ലസ് (ഗ്രിമൽ), കൊറിന്ന ഹർഫൗച്ച് (മാഡം അർനുൽഫി) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

📎 ʙᴀᴄᴋwᴀsʜ

■ പെർഫ്യൂം നോവൽ സിനിമയാക്കാനുള്ള റൈറ്റ് സുസ്‌കിന്ദിൽ നിന്നും വാങ്ങിയശേഷം നിർമ്മാതാവ് ബേൺഡ് ഐഷിങ്കർ ബിർക്കിനുമായി ചേർന്ന് തിരക്കഥയെഴുതാൻ തുടങ്ങുകയായിരുന്നു. ടൈക്വറെ സംവിധായകനായി നിശ്ചയിച്ചതിനുശേഷം ടൈക്വറും തിരക്കഥയെഴുത്തിൽ പങ്കുചേർന്നു. പതിനെട്ടാം നൂറ്റാണ്ടിലെ പാരീസിന്റെ പശ്ചാത്തലത്തിലുള്ള സിനിമയായതിനാൽ ആ കാലഘട്ടം പുനഃസൃഷ്ടിക്കുന്നതിന് വേണ്ടി സ്ലീപ്പി ഹോളോ, അമേഡസ്, ഒലിവർ ട്വിസ്റ്റ്, ബാരി ലിൻഡൻ, ഡ്രാക്കുള പോലോത്ത ഹോളിവുഡ് സിനിമകൾ റെഫെറെൻസിന് വേണ്ടി കണ്ടിരുന്നു പെഫ്യൂമിന്റെ പിന്നണിക്കാർ.

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...