ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Philadelphia


Philadelphia » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ടോം ഹാങ്ക്സിനെയും ഡെൻസെൽ വാഷിംഗ്ട്ടനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജോനാഥൻ ഡെമ്മേ സംവിധാനം നിർവഹിച്ചിരിക്കുന്ന ഡ്രാമ ഫിലിമാണ് ഫിലാഡൽഫിയ. ഒരു എയ്ഡ്‌സ് രോഗിയുടെ ജീവിതം പ്രമേയമാക്കി റോൺ നൈസ്വാനറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു ഒരു എയ്ഡ്‌സ് രോഗിയായ യുവതിയുടെ ജീവിതം പ്രമേയമാക്കി അരുവി എന്ന തമിഴ് സിനിമ പുറത്തിറങ്ങിയത്. നിരൂപകരുടെ പ്രശംസ പിടിച്ചു പറ്റിയ അരുവി പക്ഷേ അബദ്ധത്തിൽ വന്നു ഭവിച്ച ഒരു HIV ഇൻഫെക്ഷനായിട്ടാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഈ സിനിമയിൽ അങ്ങനെ സ്ഥാപിക്കാൻ ഒരു തരത്തിലും ശ്രമിക്കുന്നില്ല എന്ന് മാത്രമല്ല, നായകൻ ഒരു സ്വവർഗാനുരാഗിയാണെന്നു തുറന്നു സമ്മതിക്കുന്നുമുണ്ട്. കൂടാതെ എയ്ഡ്‌സ് രോഗിയാണെന്ന് തിരിച്ചറിഞ്ഞു അരുവിയെ സ്വന്തം കുടുംബം അകറ്റിനിർത്തിയപ്പോൾ ഫിലാഡൽഫിയയിലെ ആൻഡ്രൂ ബെക്കറ്റിന്‌ സ്വന്തം കുടുംബത്തിന്റെ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. ഒരു പക്ഷേ എയ്ഡ്സിനെയും സ്വവർഗഗാനുരാഗത്തെയും പ്രമേയമാക്കിക്കൊണ്ടുള്ള ആദ്യ മുഖ്യധാരാ സിനിമയായിരിക്കും ഫിലാഡൽഫിയ. ടാക് ഫ്യൂജിമോട്ടോയാണ്‌ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ക്രെയ്ഗ് മക്കെയാണ് ചിത്രസംയോജകൻ. ഹൊവാർഡ് ഷോർ മനോഹരമായ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നു.

✍sʏɴᴏᴘsɪs               

■ ഫിലാഡൽഫിയയിലെ പ്രശസ്തമായൊരു നിയമസ്ഥാപനത്തിലെ മികച്ചൊരു അഭിഭാഷനായിരുന്നു ആൻഡ്രൂ ബെക്കറ്റ്. അദ്ദേഹത്തിന്റെ ജോലിയിലെ ആത്മാർത്ഥയും കഠിനാധ്വാനവും മികവുമൊക്കെ തിരിച്ചറിഞ്ഞു സ്ഥാപനത്തിന്റെ ഉടമകൾ സീനിയർ അസോസിയേറ്റ് സ്ഥാനത്തിലേക്ക് പ്രൊമോഷൻ നൽകുന്നു. ആയിടയ്ക്കാണ് ഫിലാഡൽഫിയയിലെ അറിയപ്പെടുന്നൊരു കൗൺസിലറായ ജോ മില്ലറുടെ അടുക്കൽ ആൻഡ്രൂ ഒരു പരാതിയുമായി വരുന്നത്, തന്നെ അകാരണമായി കമ്പനി ജോലിയിൽ നിന്നും പിരിച്ചു വിട്ടിരിക്കുന്നു. ആൻഡ്രൂ എയ്ഡ്‌സ് ബാധിതനാണെന്ന് ജോയോട് വെളിപ്പെടുത്തുന്നു. എയ്ഡ്‌സ് കാരണമാണ് തന്നെ ജോലിയിൽ നിന്നും പുറത്താക്കിയതിന് ആൻഡ്രൂ ജോയോട് ഉറപ്പ് പറയുന്നു. പക്ഷേ ആൻഡ്രൂ അതുവരെ സമീപിച്ച മറ്റെല്ലാ അറ്റോർണികളെയും പോലെ ജോയും കേസ് സ്വീകരിക്കാൻ തയ്യാറാകുന്നില്ല, എയ്ഡ്‌സ് എന്ന രോഗത്തോടുള്ള ഭയാശങ്ക തന്നെ കാരണം. ഭയം കാരണം ഡോക്റ്ററെ സമീപിക്കുന്ന ജോയോട് വെറും സാമീപ്യം കൊണ്ടോ സ്പർശനം കൊണ്ടോ പകരുന്ന ഒരു രോഗമല്ല എയ്ഡ്‌സ് എന്ന് വിശദീകരിക്കുന്നു. ജോയുടെ ഭാര്യയും ഇത് തന്നെ പറയുന്നതോടെ ജോ കുറ്റബോധത്തിലെത്തുന്നു. മറ്റൊരു വക്കീലിനെയും കണ്ടെത്താൻ കഴിയാതിരുന്ന ആൻഡ്രൂ സ്വയം വാദിക്കാനുള്ള തയ്യാറെടുപ്പിന് നിയമ ലൈബ്രറിയിൽ റെഫെറെൻസ് നടത്തിക്കൊണ്ടിരിക്കെ ജോയെ വീണ്ടും കണ്ടുമുട്ടുന്നു. ജോ മില്ലർ ആൻഡ്രൂ ബെക്കെറ്റിന്റെ കേസ് ഏറ്റെടുക്കുന്നു.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ആൻഡ്രൂ ബെക്കറ്റ് എന്ന എയ്ഡ്‌സ് രോഗിയുടെ വേഷം ടോം ഹാങ്ക്സിന്റെ കരങ്ങളിൽ ഭദ്രമായിരുന്നു. വേദനയുടെ കയങ്ങളിൽ വീണുപിടയുമ്പോഴും മറ്റുള്ളവരുടെ മുന്നിൽ പ്രസന്നവദനായി നിൽക്കാൻ ശ്രമിക്കുന്ന ആൻഡ്രൂ ഒരു തരത്തിൽ പ്രേക്ഷകർക്ക് നൊമ്പരമായിരുന്നു. കൗൺസിലർ ജോ മില്ലറുടെ വേഷം അഭിനയിച്ചിരിക്കുന്നത് ഡെൻസെൽ വാഷിംഗ്ട്ടനാണ്. ജേസൺ റൊബാഡ്‌സ് (ചാൾസ് വീലർ), മേരി സ്റ്റേൻബെർഗെൻ (ബെലിൻഡ കോനൻ), അന്റോണിയോ ബന്ദെരാസ് (മിഗ്വേൽ അൽവാരസ്), ജോവാനെ വുഡ്വാഡ് (സാറാ ബെക്കറ്റ്), റോബർട്ട്‌ W.കാസിൽ (ബഡ് ബെക്കറ്റ്), ആൻ ഡൗട് (ജിൽ ബെക്കറ്റ്), ചാൾസ് നേപ്പിയർ (ജഡ്ജ് ലൂക്കാസ് ഗാർനെറ്റ്), റോബർട്ട മാക്സ്‌വെൽ (ജഡ്ജ് ടെയ്റ്റ്), കാരൻ ഫിൻലി (ഡോ. ഗിൽമാൻ), റോബർട്ട്‌ റിഡ്‌ജ്‌ലി (വാൾട്ടർ കെന്റൻ), ബ്രാഡ്‌ലി വിറ്റ്ഫോഡ് (ജേമി കോളിൻസ്), റോൺ വാവ്‌റ്റർ (ബോബ് സീഡ്‌മാൻ), അന്ന ഡീവറി സ്മിത്ത് (ആന്തിയ ബർട്ടൻ), ലിസ സമ്മർമോർ (ലിസ മില്ലർ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

📎 ʙᴀᴄᴋwᴀsʜ

■ ആൻഡ്രൂ ബെക്കറ്റ് എന്ന എയ്ഡ്‌സ് രോഗിയുടെ വേഷം അനശ്വരമാക്കിയതിനായിരുന്നു ടോം ഹാങ്ക്സിന് മികച്ച നടനുള്ള ആദ്യത്തെ ഓസ്കാർ ലഭിക്കുന്നത്. കൂടാതെ "സ്ട്രീറ്റ്‌സ് ഓഫ് ഫിലാഡൽഫിയ" എന്ന് തുടങ്ങുന്ന മനോഹര ഗാനത്തിലൂടെ ബ്രൂസ് സ്പ്രിങ്‌സ്റ്റീന് മികച്ച ഗാനത്തിനുള്ള ഓസ്കാറും ലഭിച്ചു. ഫിലാഡെൽഫിയയുടെ കഥ ജോഫ്രി ബൊവെർസ്, ക്ലാരൻസ് ബി. കെയ്ൻ എന്നീ രണ്ടു അറ്റോർണിമാരുടെ ജീവിതവുമായി ഭയങ്കര സാമ്യമുണ്ടായിരുന്നു. രണ്ടുപേരെയും എയ്ഡ്‌സ് രോഗികളാണെന്ന് തിരിച്ചറിഞ്ഞു കമ്പനികൾ ജോലിയിൽ നിന്നും പുറത്താക്കുകയായിരുന്നു. കെയ്‌നാകട്ടെ തന്നെ പുറത്താക്കിയ കമ്പനിക്കെതിരെ കേസ് കൊടുത്തു തന്റെ മരണത്തിന് മുൻപ് വിജയം വരിച്ചതുമായിരുന്നു. ഫിലാഡൽഫിയയുടെ കഥയിൽ നിന്നും പ്രചോദനം കൊണ്ട് നടി രേവതി ശിൽപ ഷെട്ടി, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോളിവുഡിൽ "ഫിർ മിലേങ്കേ" എന്നൊരു സിനിമ ചെയ്തിരുന്നു.

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...