Raam » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ജീവയെയും ശരണ്യ പൊൻവണ്ണനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അമീർ സുൽത്താൻ സംവിധാനം നിർവ്വഹിച്ച മിസ്റ്ററി ത്രില്ലർ തമിഴ് ചിത്രമാണ് റാം. അമീർ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. റാംജി ഛായാഗ്രഹണവും രാജാമുഹമ്മദ് ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു.
✍sʏɴᴏᴘsɪs
■ നിഗൂഢമായ സ്വഭാവ സവിശേഷതയുള്ളൊരു കൗമാരക്കാരനായിരുന്നു രാമകൃഷ്ണൻ. അമ്മയെ വളരെയേറെ സ്നേഹിക്കുന്ന റാം സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കുറ്റത്തിന് തെളിവ് സഹിതം അറസ്റ്റ് ചെയ്യപ്പെടുന്നു. പക്ഷെ അമ്മയെ അത്രമാത്രം സ്നേഹിച്ചിരുന്ന രാം എന്തിന് അമ്മയെ കൊന്നു എന്നുള്ളത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ഇൻസ്‌പെക്ടർ ഉമർ നിഗൂഢമായ കേസിന്റെ ചുരുളഴിക്കാൻ വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ജീവയാണ് രാമകൃഷ്ണൻ എന്ന കൗമാരക്കാരന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ജീവയുടെ കരിയറിലെ തന്നെ മികച്ചൊരു കഥാപാത്രമായിരുന്നു റാം എന്ന രാമകൃഷ്ണൻ. ശരണ്യ പൊൻവണ്ണൻ റാമിന്റെ അമ്മ ശാരദ ടീച്ചറുടെ കഥാപാത്രം ഉജ്ജ്വലമാക്കി. ഗജല (കാർത്തികായേനി), റഹ്‌മാൻ (ഇൻസ്‌പെക്ടർ ഉമർ), മുരളി (എസ്‌ഐ മലൈച്ചാമി), കഞ്ച കറുപ്പ് (വാഴവന്താൻ), കുനാൽ ഷാ (സതീഷ്) തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.
🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs
■ സ്നേഹന്റെ വരികൾക്ക് യുവാൻ ശങ്കർ രാജയാണ് സംഗീതം നൽകിയിരിക്കുന്നത്. യേശുദാസിന്റെ ആലാപനത്തിൽ പിറന്ന "ആരാരിരാരോ" എന്ന പാട്ട് നൊസ്റ്റാൾജിയയായി നാവിൽ ഇന്നും തങ്ങി നിൽക്കുന്നു. പശ്ചാത്തല സംഗീതമടക്കം ഏഴ് ട്രാക്കുകളാണ് ചിത്രത്തിന് വേണ്ടി യുവാൻ ഒരുക്കിയിരിക്കുന്നത്.
📎 ʙᴀᴄᴋwᴀsʜ
■ സൈപ്രസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ (ജീവ) മികച്ച സംഗീത സംവിധായകൻ (യുവാൻ ശങ്കർ രാജ) എന്നീ വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങൾ റാം കരസ്ഥമാക്കി. ഋഷി ഭൂട്ടാനിയെയും പത്മിനി കോലാപുരിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി രാകേഷ് ചതുർവേദി "ബോലോ റാം" എന്ന പേരിൽ ഈ സിനിമ ബോളിവുഡിലേക്ക് റീമെയ്ഡ് ചെയ്തിരുന്നു. "ഹുച്ച 2" എന്ന പേരിൽ കന്നഡയിലേക്കൊരു റീമേക്ക് ഈ വർഷം പ്രതീക്ഷിക്കുന്നു.
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ