ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Ullathai Allitha


Ullathai Allitha » ᴀ ʀᴇᴛᴀʟɪᴀᴛᴇ

• 'നവരസ നായകൻ' കാർത്തിക്കിനെ നായകനാക്കി സുന്ദർ സി സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് ഉള്ളത്തൈ അള്ളിത്താ.

■ ചിത്രത്തിൻറെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് സുന്ദർ.സി തന്നെയാണ്. ആമിർ ഖാൻ നായകനായ ബോളിവുഡ് ചിത്രം അന്ദാസ് അപ്ന അപ്‍നയിൽ നിന്നാണ് ചിത്രത്തിൻറെ കഥാതന്തു കടം കൊണ്ടിട്ടുള്ളത്.

■ വീദേവദണ്ടി ബാബു എന്ന പേരിൽ തെലുങ്കിലേക്കും ഗലാട്ടെ അളിയൻട്രു എന്ന പേരിൽ കന്നഡയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

✍sʏɴᴏᴘsɪs               

■കൊടൈക്കനാലിലെ കോടീശ്വരനായ ബിസിനസുകാരന്റെ ഏക മകനായ രാജ തന്റെ അച്ഛന്റെ പട്ടാളച്ചിട്ടയിൽ നിന്നും അച്ഛൻ തനിക്കുവേണ്ടി കണ്ടുപിടിച്ച പെൺകുട്ടിയെ കല്ല്യാണം കഴിക്കുന്നതിൽ നിന്നും രക്ഷപ്പെടാനായി നാടുവിടുന്നു. ഊട്ടിയിലെത്തിയ രാജ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നു. അവളെ സ്വന്തമാക്കാനായി അവളുടെ അച്ഛന്റെ ഡ്രൈവറായി വേഷം കെട്ടുന്നു.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ കോമെഡിക്ക് മുൻ‌തൂക്കം നൽകിയിട്ടുള്ള കഥയിലെ നായകനായ രാജയെ കാർത്തിക് അനായാസമാക്കിയിരിക്കുന്നു. രാജയുടെ സുഹൃത്തായ വാസുവായി ഗൗണ്ടമണിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നു. രാജയുടെ പ്രണയിനിയായ ഇന്ദുവിന്റെ വേഷം ചെയ്തിരിക്കുന്നത് രംഭയാണ്. മണിവണ്ണൻ (വിശ്വനാഥൻ / കാശിനാഥൻ), ജയ്‌ഗണേഷ് (ചന്ദ്രശേഖർ), സെന്തിൽ, ജ്യോതിമീന (മീന), കസൻ ഖാൻ (ശങ്കർ) തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs

■ UK സെന്തിൽ കുമാറാണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പാട്ടുസീനുകൾ മനോഹരമാക്കാൻ സെന്തിലിന്റെ മികച്ച ഫ്രയിമുകൾ സഹായിച്ചു.

■ BS വാസുവാണ് ചിത്രത്തിൻറെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്.

👣ᴄʜᴏʀᴇᴏɢʀᴀᴘʜʏ

■ ബൃന്ദ മാസ്റ്ററാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് നൃത്ത രംഗങ്ങളൊരുക്കിയിരിക്കുന്നത്. അഴകിയ ലൈല എന്ന പാട്ടിലെ നൃത്തച്ചുവടുകൾ ബൃന്ദയ്ക്ക് നൽകിയത് നല്ലൊരു ബ്രേക്കായിരുന്നു.

🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ പഴനി ഭാരതി എഴുതിയ വരികൾക്ക് പ്രശസ്ത സംഗീതജ്ഞൻ സിർപ്പിയാണ് ഈണം നൽകിയിരിക്കുന്നത്. മനോ പാടിയ "അഴകിയ ലൈല"യും മനോയും കെ.എസ്. ചിത്രയും ചേർന്ന് പാടിയ "ഐലവ്യു ലവ്യു സൊന്നാലേ"യും അക്കാലത്തെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ പാട്ടുകളായിരുന്നു.

📎 ʙᴀᴄᴋwᴀsʜ

■ബോക്സോഫീസിൽ ബ്ലോക്ക്ബസ്റ്ററായിരുന്ന ഉള്ളത്തെയ് അള്ളിത്ത പിന്നീട് കോമെഡി ചിത്രങ്ങളുടെ ഒരു കുത്തൊഴുക്കിന് തന്നെ കാരണമായി. സുന്ദർ.സി കോളിവുഡിലെ അറിയപ്പെടുന്നൊരു സംവിധായകനായി. രംഭ തമിഴിയിലെ മുൻനിര നായികയായി. മണിവണ്ണൻ തമിഴിലെ പ്രമുഖ ഹാസ്യനടനായി. കാർത്തിക്-ഗൗണ്ടമണി ഹാസ്യ ജോഡികൾ പിന്നീട് ഒരുപാട് ചിത്രങ്ങളിൽ തുടർന്നു.

                 
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...