ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Léon: The Professional


Léon: The Professional » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഇതൊരു പ്രൊഫഷണൽ വാടകക്കൊലയാളിയുടെ കഥയാണ്. പ്രൊഫഷണൽ കില്ലർ പവനായിയുടെ കഥയല്ല. ഇത് വന്ത് ഒറിജിനൽ. മനസ്സിൽ നന്മയും നേരുമുള്ളൊരു പെയ്ഡ് കില്ലർ. ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകും എന്ന് പറയുന്നതുപോലെ ഒരു പെൺകുട്ടി അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുകയാണ്. സണ്ണി വെയ്‌നിനെയും സാറാ അർജുനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവ്വഹിച്ച ആൻ മരിയ കലിപ്പിലാണ് എന്ന മലയാള ചിത്രത്തിൽ നായകൻ ഗിരീഷ് ആൻ മരിയയുടെ വില്ലൻ പി.ടി. മാഷ് ഡേവിഡിന്റെ നെഞ്ചത്ത് ചവിട്ടി നിന്ന് പറയുന്നൊരു ഡയലോഗുണ്ട് "ദിസ്‌ ഈസ് ഫോർ ആൻ മരിയ, യൂ സ്റ്റുപ്പിഡ് മങ്കി ഫെയ്‌സ്." പക്ഷേ ആ ഡയലോഗ് എന്നെ ഓർമ്മിപ്പിച്ചത് ഈ ചിത്രത്തിലെ നായകൻ ലിയോൺ, വില്ലൻ നോർമനോട് പറയുന്ന മാസ്സ് ഡയലോഗാണ്; "ദിസ്‌ ഈസ് ഫ്രം മാറ്റിൽഡ." ഒരു സിംപിൾ ഡയലോഗ് എങ്ങനെ മാസ്സ് ആകുന്നു എന്നറിയണമെങ്കിൽ ഈ സിനിമയുടെ ക്ലൈമാക്സ്‌ വരെ കാത്തിരിക്കുക..


ജീൻ റെനോയെയും നതാലി പോർട്മാനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലൂക് ബെസ്സൻ തിരക്കഥയെഴുതി അണിയിച്ചൊരുക്കിയ ക്രൈം ത്രില്ലർ ഫ്രഞ്ച് (ഇംഗ്ലീഷ്) ചിത്രമാണ് ലിയോൺ: ദി പ്രൊഫഷണൽ. നതാലിയുടെ കരിയറിലെ ആദ്യത്തെ സിനിമയാണിത്. തിയറി അർബോഗാസ്റ്റ് ഛായാഗ്രഹണവും സിൽവി ലാൻഡ്ര എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഒരു പക്കാ മാസ്സ് ത്രില്ലറിനുവേണ്ട പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് എറിക് സെറയാണ്.


✍sʏɴᴏᴘsɪs               

■ ന്യൂയോർക്കിലെ ലിറ്റിൽ ഇറ്റലി എന്നറിയപ്പെടുന്ന കൊച്ചു നഗരത്തിൽ ഏകാന്തത ജീവിതം നയിച്ചിരുന്നൊരു ഇറ്റാലിയൻ പ്രൊഫഷണൽ വാടകക്കൊലയാളിയായിരുന്നു ലിയോൺ മൊണ്ടാന. തന്റെ ജോലിയിലെ കൃത്യതയും കണിശതയും കൊണ്ട് പേരെടുത്തവൻ, പക്ഷേ ഒരൽപ്പം നന്മ അയാളിൽ എവിടെയൊക്കെയോ ശേഷിച്ചിരുന്നു. താൻ ഏറ്റെടുക്കുന്ന ഓരോ മിഷനിലും അയാൾ ഒരു നിബന്ധന മാത്രമേ വെച്ചിരുന്നുള്ളൂ, "സ്ത്രീകളെയും കുട്ടികളെയും താൻ കൊല്ലില്ല." ഒരിക്കൽ തന്റെ അയക്കാരായിരുന്ന ഒരു കുടുംബത്തെ മുഴുവനും ഒരു അഴിമതിക്കാരനായ പോലീസുകാരന്റെ നേതൃത്വത്തിൽ കൊന്നൊടുക്കുന്നത് അയാൾക്ക്‌ നിസ്സംഗതയോടെ നോക്കി നിൽക്കേണ്ടി വന്നു. ആ കുടുംബത്തിൽ പിന്നെ അവശേഷിക്കുന്ന ഒരേയൊരു വ്യക്തി, വീട്ടുസാധനങ്ങൾ വാങ്ങാൻ പുറത്തുപോയ മാറ്റിൽഡ എന്ന പന്ത്രണ്ടുവയസ്സുകാരിയായിരുന്നു. തിരിച്ചു വന്ന മാറ്റിൽഡ കാണുന്നത് തന്റെ ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങളായിരുന്നു. ആ കുടുംബത്തിൽപ്പെട്ടവളാണെന്നു തിരിച്ചറിഞ്ഞാൽ അവർ അവളെയും കൊല്ലുമെന്ന് മനസ്സിലാക്കുന്ന മാറ്റിൽഡ ലിയോണിന്റെ സഹായമഭ്യർത്ഥിക്കുന്നു. തന്നെ കൊലയാളികളിൽ നിന്നും സമ്മർദ്ധമായി ഒളിപ്പിച്ച ലിയോൺ ഒരു വാടകക്കൊലയാളിയാണെന്ന് മനസ്സിലാക്കുന്ന മാറ്റിൽഡ, തന്റെ കുടുംബത്തെ മുഴുവൻ കൊന്നൊടുക്കിയവരെ ഇല്ലാതാക്കാൻ എത്ര ഡോളർ വേണമെന്ന് ലിയോണിനോട് ചോദിക്കുന്നു.


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ലിയോൺ മൊണ്ടാന എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ജീൻ റെനോ പലപ്പോഴും അത്ഭുതപ്പെടുത്തിയത് തന്റെ നിസ്സംഗ ഭാവങ്ങൾ കൊണ്ടാണ്, ബിഗ്‌ ബിയിലെ ബിലാലിനെ ഓർമ്മിപ്പിച്ചു. ഏകാന്തജീവിതം ഇഷ്ടപ്പെട്ടിരുന്ന ലിയോണിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന മാറ്റിൽഡ എന്ന പന്ത്രണ്ടുവയസ്സുകാരിയെ കൊള്ളണോ തള്ളണോ എന്ന് തീരുമാനിക്കാൻ കഴിയാതെ ഒരു വേള, ഉറങ്ങുന്ന മാറ്റിൽഡയുടെ നെറ്റിയിൽ തോക്ക് വെക്കുന്ന ലിയോണിന്റെ ആ രംഗം എത്ര മനോഹരമായാണ് അയാൾ അവതരിപ്പിച്ചത്. മാറ്റിൽഡ എന്ന പന്ത്രണ്ടു വയസ്സുകാരിയെ അവതരിപ്പിച്ച കുഞ്ഞു നതാലി പോർട്ട്മാനാകട്ടെ ചിലപ്പോഴൊക്കെ പ്രേക്ഷകരെ കരയിപ്പിക്കുകയും ചിലപ്പോഴൊക്കെ ചിരിപ്പിക്കുകയും ചെയ്തു. എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം, ഗാരി ഓൾഡ്മാൻ അവതരിപ്പിച്ച നോർമൻ സ്റ്റാൻഫീൽഡ് എന്ന ക്രൂരനായ പോലീസ് ഓഫീസറുടേതാണ്. ഡാനി അയീലോ (ടോണി), മൈക്കൽ ബദലുക്കോ (മാറ്റിൽഡയുടെ അച്ഛൻ), എലെൻ ഗ്രീനി (മാറ്റിൽഡയുടെ രണ്ടാനമ്മ), എലിസബത്ത് റീഗൻ (മാറ്റിൽഡയുടെ സഹോദരി), പീറ്റർ അപ്പേൽ (മാൽകി), ജോർജ്ജ് മാർട്ടിൻ (ഹോട്ടൽ റിസെപ്ഷനലിസ്റ്റ്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ ചിത്രത്തിൻറെ തിരക്കഥാകൃത്തും സംവിധായകനുമായ ബെസ്സൻ, ലിയോൺ ദി പ്രൊഫഷനലിന് തുടർച്ചയായി ഒരു തിരക്കഥ തയ്യാറാക്കിയിരുന്നു "മാറ്റിൽഡ" എന്ന പേരിൽ. മാറ്റിൽഡ എന്ന കഥാപാത്രത്തെ അൽപ്പം പക്വതയുള്ള പ്രായത്തിൽ അവതരിപ്പിക്കുന്ന ആ തിരക്കഥ സിനിമയാക്കാൻ നതാലി പോർട്മാൻ യൗവ്വനത്തിലെത്താനായി കാത്തിരുന്നു. പക്ഷേ, ഇടയ്ക്ക് വെച്ച് സ്വന്തമായി യൂറോപ്പ കോർപ്പ് ഫിലിം സ്റ്റുഡിയോ തുടങ്ങാൻ ഗൗമോണ്ട് ഫിലിം കമ്പനി വിട്ട ബെസ്സനിന്റെ വേർപിരിയൽ ഇഷ്ടപ്പെടാത്ത ഗൗമോണ്ട് വിതരണ കമ്പനി രണ്ടാം, ഭാഗത്തിനുള്ള ശ്രമം ഉപേക്ഷിച്ചു. ലിയോണിന്റെ രണ്ടാം ഭാഗമുണ്ടാകുമോ എന്ന് ഈയടുത്ത് ബെസ്സനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു, "നതാലിക്ക് പ്രായമായി, അവരിന്നൊരു അമ്മയാണ് (ചിരിക്കുന്നു), വളരെ വൈകിപ്പോയി. ഭാവിയിൽ രണ്ടാം ഭാഗമെടുക്കാൻ എനിക്ക് ഐഡിയ വന്നാൽ തീർച്ചയായും ഞാനതെടുക്കും. അത് പക്ഷേ പണം മാത്രം മോഹിച്ചല്ല, ആ സിനിമ രണ്ടാം ഭാഗമർഹിക്കുന്നുണ്ട്. പക്ഷേ, അത് ഒന്നാം ഭാഗത്തേക്കാളോ അത്ര തന്നെയോ മികച്ചതാവണമെന്ന് എനിക്ക് നിർബന്ധമുണ്ട്."


IMDb ⭐ 8.6/10
Rotten Tomatoes 🍅 71%



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...