ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Onaayum Aattukkuttiyum


Onaayum Aattukkuttiyum » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ അപകടത്തിൽപ്പെട്ട് ചോരവാർന്ന് ആരെങ്കിലും റോഡിൽ കിടക്കുന്നത് കണ്ടാൽ പലരും കാണാത്തതുപോലെ പോവുന്നതുകാണാം, മറ്റു ചിലർ മൊബൈലിൽ ചിത്രം പകർത്തുന്നത് കാണാം. മനസ്സാക്ഷി ഇല്ലാത്തവരാണോ ഇവർ? പറഞ്ഞതിൽ രണ്ടാമത്തെ കൂട്ടർ വ്യക്തമായ വിഷാദരോഗികളാണ്. പക്ഷേ, പറഞ്ഞതിൽ ആദ്യത്തെ കൂട്ടർ 90%വും മനസ്സാക്ഷി ഉണ്ടായിട്ടും അത് പുറത്തെടുക്കാത്തവരാണ്. എന്താണ് കാരണമെന്ന് വെച്ചാൽ അൽപ്പം മനസ്സാക്ഷി കാണിച്ചാൽ ചിലപ്പോൾ ആ കേസ് തന്നെ തലയിലാവും. ആടിനെ പട്ടിയാക്കുന്ന അധികാരി വർഗ്ഗം. അതുകൊണ്ട് തന്നെ ഉള്ള സന്മനസ്സ് ഏതോ മൂലയ്ക്കിട്ട് പോകുന്നവരാണ് ഭൂരിപക്ഷവും.


മിഷ്കിൻ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച നിയോ നോയിർ ക്രൈം ത്രില്ലർ തമിഴ് ചിത്രമാണ് ഒനായും ആട്ടുകുട്ടിയും. മിഷ്കിൻ എന്ന സംവിധായക പ്രതിഭയുടെ ജാലവിദ്യ കണ്ട മാസ്റ്റർപീസ്. മിഷ്കിൻ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വഴക്ക് എണ്ണ് 18/9 എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ശ്രീയാണ് മറ്റൊരു പ്രധാന കഥാപാത്രം അഭിനയിച്ചിരിക്കുന്നത്. ബാലാജി V.രംഘ ഛായാഗ്രഹണവും ഗോപിനാഥ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. മെലങ്കളിക് ആയ പശ്ചാത്തല സംഗീതവുമായി ഇളയരാജയും സിനിമയ്ക്ക് മികച്ചൊരു പിന്തുണ നൽകിയിരിക്കുന്നു.


✍sʏɴᴏᴘsɪs               

■ ചെന്നൈ നഗരത്തിലെ ആളൊഴിഞ്ഞൊരു കോണിൽ ഒരു അപരിചിതൻ ആരുടെയോ വെടിയേറ്റ് വീഴുന്നു. ചോരവാർന്ന് വഴിയിൽ കിടക്കുന്ന അയാളെ വഴിയേ പോവുന്ന ഒരാളും രക്ഷിക്കാൻ ശ്രമിക്കുന്നില്ല. പക്ഷേ, അതുവഴി ബൈക്കിൽ വന്ന ഒരു മെഡിക്കൽ വിദ്യാർഥി, ചന്ദ്രു അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഒരു ഹോസ്പിറ്റലും അയാളുടെ ചികിത്സ ഏറ്റെടുക്കാൻ തയ്യാറാവുന്നില്ല.
അധികാരി വർഗ്ഗത്തിന്റെ അനാസ്ഥ വളരെ വ്യക്തമായി കോറിയിട്ടിരിക്കുന്നു മിഷ്കിൻ ഈ ചിത്രത്തിൽ. ഒടുവിൽ മെഡിക്കൽ വിദ്യാർത്ഥിയായ ചന്ദ്രു തന്നെ ഒരു സർജ്ജറി നടത്തി അയാളെ രക്ഷിക്കാൻ തീരുമാനിക്കുന്നു. തന്റെ പ്രൊഫസറുടെ ഫോണിലൂടെയുള്ള പിന്തുണയോടെ അവൻ ആ സർജ്ജറി വിജയകരമായി പൂർത്തിയാക്കുന്നു. എന്നാൽ നേരം പുലർന്നപ്പോൾ ആ അപരിചിതൻ രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു, ഒരു നന്ദിപോലും അറിയിക്കാതെ. പക്ഷേ കഥ അവിടെ തുടങ്ങുകയായിരുന്നു, പതിനാലിലധികം കൊലപാതകങ്ങൾ ചെയ്തു പോലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുന്ന ഒരു കൊടുംകുറ്റവാളിയായിരുന്നു അയാൾ. വോൾഫ്!!!


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ മിഷ്കിനാണ് ഒരു പെയ്ഡ് കില്ലറായിരുന്ന വോൾഫിന്റെ വേഷത്തിലെത്തിയിരിക്കുന്നത്. ഒരു മികച്ച സംവിധായകൻ മാത്രമല്ല, താനൊരു മികച്ചൊരു നടൻ കൂടിയാണെന്ന് തെളിയിച്ച പ്രകടനം. "ഒരു ഊരിലെ, ഒരു ഒനായി ഇരുന്ത്ച്ചാ" എന്ന് തുടങ്ങുന്ന മോണോലോഗ് മാത്രം മതി ഉദാഹരണത്തിന്. ശ്രീ, ചന്ദ്രു എന്ന മെഡിക്കൽ വിദ്യാർത്ഥിയായി എത്തിയിരിക്കുന്നു. ശ്രീയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് ചന്ദ്രു. ഷാജി ചെൻ (ലാൽ, സിബിസിഐഡി), ആദിത്യ മേനോൻ (യുവ), രാജ് ഭരത് (തമ്പ), ശ്രീറാം (ഐസക്), ബേബി ചൈതന്യ (കാർത്തി), ഷൗക്കത്ത് (കാർത്തിയുടെ അച്ഛൻ), മോന (പ്രിസില്ല), എയ്ഞ്ചൽ ഗ്ലാഡി (ഭാരതി), നീലിമ റാണി (ചന്ദ്രുവിന്റെ സഹോദര ഭാര്യ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ എന്തുകൊണ്ട് ഈ സിനിമയ്ക്ക് ഒരു അവാർഡോ പ്രത്യേക പരാമർശമോ ലഭിച്ചില്ല എന്നത് എനിക്ക് ഇപ്പോഴും അത്ഭുതമാണ്. ലോകോത്തര സിനിമകളുടെ കൂടെ നിർത്താൻ പറ്റാവുന്നൊരു ഇന്ത്യൻ സിനിമയായിരുന്നു ഒനായും ആട്ടുകുട്ടിയും. പൂർണ്ണമായും ചെന്നൈ നഗരത്തിൽ ചിത്രീകരിച്ച ഒരു സിനിമ. ഭൂരിഭാഗവും രാത്രിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഒരു ഡാർക്ക് ത്രില്ലർ.


8.2/10 · IMDb

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Kingdom Of Heaven

Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs       

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി