ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Admiral: Roaring Currents


The Admiral: Roaring Currents » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഗോലിയാത്തിനോട് ഏറ്റുമുട്ടി വിജയിച്ച ദാവീദിന്റെ കഥ പോലെ വെറും 13 പടക്കപ്പലുകൾ കൊണ്ട് മുന്നൂറോളം വരുന്ന ജാപ്പനീസ് പടക്കപ്പലുകളോട് പൊരുതിയ കൊറിയൻ നേവി സൈന്യാധിപൻ യി സുൻ സിനിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. പതിനഞ്ചാം നൂറ്റാണ്ടിൽ കൊറിയ ഭരിച്ചിരുന്ന ജോസ്യോൻ സാമ്രാജ്യത്തിന്റെ നേവി സൈന്യാധിപനായിരുന്നു യി സുൻ സിൻ. മ്യോൻഗ്യാങ് യുദ്ധം എന്നറിയപ്പെട്ട 1597ൽ നടന്ന കടൽയുദ്ധത്തിൽ ജപ്പാൻ സാമ്രാജ്യത്വത്തിനെതിരെ പടനയിച്ചത് അദ്ദേഹമായിരുന്നു. ചോയ്  മിൻ സികിനെ കേന്ദ്രകഥാപാത്രമാക്കി കിം ഹാൻ മിൻ സംവിധാനം നിർവ്വഹിച്ച ഹിസ്റ്റോറിക് വാർ ത്രില്ലർ കൊറിയൻ ചിത്രമാണ് ദി അഡ്മിറൽ: റോറിങ് കറന്റ്സ്. യി സുൻ സിനിന്റെ വീരേതിഹാസത്തെ ആസ്പദമാക്കി ജ്യോൻ ചുൽ ഹോങ്ങും സംവിധായകൻ കിം ഹാൻ മിനും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കിം തേ സ്യോങ് ഛായാഗ്രഹണവും കിം ചാങ് ജു എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ക്യാമറാമാൻ കിം തേ സ്യോങ്ങിന്റേത് തന്നെയാണ് പശ്ചാത്തല സംഗീതം.

നിങ്ങളൊരു ചോയ് മിൻ സിക്ക് ആരാധകനാണെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം.


✍sʏɴᴏᴘsɪs             

■ രാഷ്ട്രീയ ഗൂഡാലോചനയുടെ ഫലമായി ജോസ്യോൻ സാമ്രാജ്യത്തിന്റെ നേവി പടത്തലവൻ യി സുൻ സിനിനെ ജോസ്യോൻ കോടതി തലസ്ഥാനത്തുനിന്നു പുറത്താക്കി, പടത്തലവനായിരുന്ന അദ്ദേഹത്തിനെ ഒരു സാധാരണ പട്ടാളക്കാരനായി തരംതാഴ്ത്തി, ഭക്ഷണവും മറ്റും നിഷേധിച്ചു ജയിലിലടച്ചു മരണത്തിനരികിലേക്ക് തള്ളിവിട്ടു.  അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായിരുന്ന വോൻ ഗ്യുനിനെ നേവിയുടെ തലവനായി നിശ്ചയിച്ചു. ഈയവസരം മുതലെടുത്ത ജപ്പാൻ സൈന്യം, ചിൽചോൻര്യങ് യുദ്ധത്തിൽ വോൻ ഗ്യുനിന്റെ നേതൃത്വത്തിലുള്ള കൊറിയൻ സൈന്യത്തെ പരാജയപ്പെടുത്തി. കൊറിയൻ കപ്പൽപ്പടതന്നെ തുടച്ചു നീക്കപ്പെട്ടു, യി സുൻ സിനിന്റെ നേതൃത്വത്തിൽ നൂറ്റിയറുപത്തിലേറെ കപ്പൽവ്യൂഹമുണ്ടായിരുന്ന കൊറിയൻ കപ്പൽപ്പട യുദ്ധ പരാജയത്തിലൂടെ പന്ത്രണ്ടിലേക്ക് ഒതുങ്ങി. വോൻ ഗ്യുൻ കൊല്ലപ്പെട്ടതിന്റെ ഫലമായി യി സുൻ സിൻ  കപ്പൽപ്പടയുടെ സൈന്യാധിപനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, വെറും പന്ത്രണ്ടു പടക്കപ്പലുകളും എണ്ണത്തിൽ തുച്ഛമായ പട്ടാളക്കാരെയും കൊണ്ട് യുദ്ധം ജയിക്കാൻ കഴിയില്ലെന്നുറപ്പിച്ച കീഴുദ്യോഗസ്ഥന്മാർ യി സുൻ സിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു, എന്നാൽ അദ്ദേഹം മുന്നോട്ടു പോവുക എന്ന ദൃഢനിശ്ചയത്തിലായിരുന്നു. തന്റെ സൈന്യത്തിന്റെ ചോർന്നുപോയ ധൈര്യം വീണ്ടെടുക്കുക എന്ന വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന് ആദ്യമായി നേരിടേണ്ടി വന്നത്..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ ചോയ് മിൻ സിക്കാണ് സൈന്യാധിപൻ യി സുൻ സിനായി വെള്ളിത്തിരയിലെത്തിയിരിക്കുന്നത്. മിൻ സികിന്റെ ഒരു പടം കണ്ടിട്ടുള്ളവർ മറ്റുള്ളവ തെരഞ്ഞുപിടിച്ചു കാണും എന്നുള്ളത് തീർച്ച. നായകനായാലും വില്ലനായാലും മിൻ സിക്ക് ചോരക്കളിയിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയിരിക്കും. റ്യു സ്യുങ് റിയോങ് (കുരുശിമ മിഷീഫുസ), ചോ ജിൻ വൂങ് (വാകിസക യാസുഹറു), കിം മ്യുങ് ഗോൺ (ടോഡോ തകടോര), ജിൻ ഗൂ (ലിം ജുൻ യൂങ്), ലീ ജ്യുങ് ഹ്യുൻ (മിസ്സിസ് ജ്യോങ്), ക്വോൻ യുൾ (യി ഹോ - മകൻ), നോ മിൻ വൂ (ഹാരു), കിം തേ ഹ്യൂൻ (കിം ജങ് ഗ്യോൽ), ലീ സ്യോങ് ജൂൺ (ക്യാപ്റ്റൻ ആൻ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ ദക്ഷിണ കൊറിയയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് ഇപ്പോഴും ദി അഡ്മിറലിന്റെ പേരിലാണ്. ജെയിംസ് കാമറൂണിന്റെ വിസ്മയചിത്രം അവതാറിനെ മറികടന്നിട്ടായിരുന്നു അതെന്നത് അതിലും കൗതുകകരം.

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...