ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

A Beautiful Mind


A Beautiful Mind » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ റസ്സൽ ക്രോ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഗ്ലാഡിയേറ്ററിലെ മാക്സിമസിനെയായിരുന്നു, ഈ സിനിമ കാണുന്നത് വരെ. ഇനി മുതൽ ആ സ്ഥാനം എ ബ്യൂട്ടിഫുൾ മൈൻഡിലെ ജോൺ നാഷിന് സ്വന്തം. റസ്സൽ ഓസ്കാർ അർഹിച്ചിരുന്നു, അത് പക്ഷേ മാക്സിമസിനായിരുന്നില്ല. കാസ്റ്റ് എവേയിലെ ടോം ഹാങ്ക്സിന്റെ ചക് നോലൻഡിനായിരുന്നു 2001ലെ ഓസ്കാർ അർഹതപ്പെട്ടത്‌ (അഭിപ്രായം വ്യക്തിപരം) എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു. ചക് നോലൻഡും ജോൺ നാഷും തമ്മിലായിരുന്നു മത്സരമെങ്കിൽ ഒരുപക്ഷേ ഞാൻ നാഷിന്റെ കൂടെ നിന്നേനെ.


റസ്സൽ ക്രോവിനെയും ജെന്നിഫർ കോനെല്ലിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി റോൺ ഹൊവാർഡ് സംവിധാനം നിർവഹിച്ച റൊമാന്റിക് ബയോഗ്രഫിക്കൽ ഡ്രാമാ ഹോളിവുഡ് ചിത്രമാണ് "എ ബ്യൂട്ടിഫുൾ മൈൻഡ്". ഇക്കണോമിക്‌സിൽ നോബൽ പുരസ്കാരം സ്വന്തമാക്കിയ വിഖ്യാത അമേരിക്കൻ മാത്തമറ്റീഷ്യനും ഇക്കണോമിസ്റ്റുമായ ജോൺ ഫോർബ്‌സ് നാഷിന്റെ ജീവിതകഥയെ ആസ്പദമാക്കി സിൽവിയ നാസർ എഴുതിയ ഇതേപേരിലുള്ള പുസ്തകത്തെ പ്രമേയമാക്കി അക്കീവ ഗോൾഡ്സ്മാനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. റോജർ ഡീകിൻസ് ഛായാഗ്രഹണവും ഡാനിയേൽ P.ഹാൻലിയും മൈക്ക് ഹില്ലും ചേർന്ന് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ജെയിംസ് ഹോർണറാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs             

■ പ്രിൻസ്റ്റൻ യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനെത്തുന്ന ജോൺ നാഷെന്ന യുവാവിൽ നിന്നുമാണ് കഥ തുടങ്ങുന്നത്. ഗണിതശാസ്ത്രത്തിൽ അസാമാന്യ പ്രതിഭയായിരുന്ന നാഷ്, കാർണീജി സ്‌കോളർഷിപ്പ് ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രോജക്റ്റ് സമർപ്പിക്കാനുള്ള അതിസമ്മർദ്ദത്തിലായിരുന്നു. മറ്റുള്ളവരുടെ ആശയം പകർത്തുന്നതിനേക്കാൾ തന്റെ സ്വന്തം ആശയം ഉപയോഗിച്ച് പ്രോജക്റ്റ് തയ്യാറാക്കാനായിരുന്നു നാഷിന്റെ ശ്രമം. തന്റെ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവയിക്കുന്നതിനിടയിൽ എങ്ങനെ പെൺകുട്ടികളെ സമീപിക്കാം എന്ന ചർച്ചയിൽ നിന്നുമാണ് നാഷിന് പ്രോജക്റ്റ് തയ്യാറാക്കാനുള്ള ആശയം ലഭിക്കുന്നത്. പിൽക്കാലത്ത് "നാഷ് എക്വിലിബ്രിയം" എന്നറിയപ്പെട്ട ഗെയിം തിയറി ഉണ്ടാവുന്നത് അങ്ങനെയാണ്. പ്രസ്തുത പ്രൊജക്റ്റിലൂടെ മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ രണ്ട് ഗണിതപ്രതിഭകളായിരുന്ന സോളിനും ബെൻഡറിനുമൊപ്പം ചേരാനുള്ള ക്ഷണവും അദ്ദേഹത്തിന് ലഭിക്കുന്നു. വർഷങ്ങൾക്ക് ശേഷം അമേരിക്കയുടെ പ്രതിരോധമന്ത്രാലയമായ പെന്റഗൺ സോവിയറ്റ് യൂണിയന്റെ കുറച്ച് രഹസ്യ കോഡുകൾ ക്രാക്ക് ചെയ്യാൻ നാഷിന്റെ സഹായം തേടുന്നു. അതിനിടയിൽ തന്റെ വിദ്യാർത്ഥിയായ അലീഷ്യ ലാർഡയുമായി നാഷ് പ്രണയത്തിലാവുന്നു.


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ റസ്സലിന്റെ ഏറ്റവും മികച്ച വേഷം (അഭിപ്രായം വ്യക്തിപരം). ജോൺ നാഷിന്റെ മാനസിക പ്രശ്നങ്ങളും അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങളും വളരെ ഭംഗിയായി തന്നെ റസ്സൽ അവതരിപ്പിച്ചിട്ടുണ്ട്.  ഭർത്താവിനെ എല്ലാ സമ്മർദ്ദഘട്ടങ്ങളിലും താങ്ങായി നിന്ന് സംരക്ഷിച്ച, അയാളുടെ വിജയത്തിന്റെ പിന്നിലെ സ്ത്രീയായി വർത്തിച്ച അലീഷ്യയുടെ വേഷം ജെന്നിഫർ കോനെല്ലി ഭംഗിയായി അവതരിപ്പിച്ചു. എഡ് ഹാരിസ് (വില്യം പാർച്ചർ), പോൾ ബെറ്റണി (ചാൾസ് ഹെർമൻ), ജോഷ് ലൂക്കാസ് (മാർട്ടിൻ ഹാൻസെൻ), ആദം ഗോൾഡ്ബർഗ് (റിച്ചാർഡ് സോൾ), ആന്തണി റാപ്പ് (ബെൻഡർ), വിവിയൻ കർഡോൺ (മാഴ്‌സി), ക്രിസ്റ്റഫർ പ്ലമ്മർ (ഡോ. റോസെൻ), ജഡ്ഡ് ഹിർഷ് (ഹെലിൻഗർ), ജേസൺ ഗ്രേയ്‌ സ്റ്റാൻഫോർഡ് (ഐൻസ്‌ലി നീൽസൺ), ടാനിയ ക്ലാർക് (ബെക്കി), ജില്ലി സിമോൺ, ജോഷ് പയസ് (പ്രിൻസ്റ്റൻ പ്രൊഫസർ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ മികച്ച ചിത്രം, മികച്ച സഹനടി (ജെന്നിഫർ കോനെല്ലി), മികച്ച സംവിധായകൻ (റോൺ ഹൊവാർഡ്), മികച്ച തിരക്കഥ (അക്കീവ ഗോൾഡ്‌സ്മാൻ) എന്നീ വിഭാഗങ്ങളായി നാല് ഓസ്കാർ പുരസ്‌കാരങ്ങളാണ് എ ബ്യൂട്ടിഫുൾ മൈൻഡ് സ്വന്തമാക്കിയത്. മികച്ച നടനടനുള്ളതടക്കം നാല് നോമിനേഷനുകൾ കൂടി ലഭിച്ചിരുന്നെങ്കിലും സ്വന്തമാക്കാനായില്ല. ആ വർഷത്തെ മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം ട്രെയിനിങ് ഡേയിലെ അഭിനയത്തിന് ഡെൻസെൽ വാഷിങ്ങ്ടനായിരുന്നു. ട്രെയിനിങ് ഡേ ഇതുവരെ കാണാത്തതുകൊണ്ട് റസ്സൽ (ജോൺ നാഷ്) - ഡെൻസെൽ (അലോൺസോ ഹാരിസ്) താരതമ്യത്തിന് നിൽക്കുന്നില്ല.


8.2/10 · IMDb
75% · Rotten Tomatoes

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...