ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Sully


Sully » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ 2009 ജനുവരി 15ന് ലോകം മുഴുവൻ വായിച്ചത് 150 യാത്രക്കാരും 5 ജീവനക്കാരുമായി ന്യൂയോർക്കിലെ മാൻഹാട്ടനിനടുത്തുള്ള ഹഡ്സൺ നദിയിലേക്ക് ഇടിച്ചിറങ്ങിയ US എയർവേയ്‌സ് വിമാനത്തിന്റെ വാർത്തയായിരുന്നു. "ഹഡ്‌സണിലെ അത്ഭുതം" എന്ന് ലോകം വാഴ്ത്തിയ സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന 155 പേരും ഒരു പോറൽ പോലുമേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്തിന്റെ ക്യാപ്റ്റൻ ചെൽസി സുള്ളൻബർഗറിനെ ലോകം ഹീറോയായി വാഴ്ത്തിപ്പാടി. തന്റെ മനസ്സാന്നിധ്യം ഒന്നുകൊണ്ട് മാത്രം 155 മനുഷ്യ ജീവനുകൾ രക്ഷിച്ച സുള്ളിയെ പക്ഷേ അമേരിക്കൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണമെന്ന പേരിൽ നിരന്തരം വേട്ടയാടി. സുള്ളി ചെയ്തത് തെറ്റാണെന്ന് ചിത്രീകരിക്കാൻ ശ്രമം നടന്നു. സുള്ളിയെ മദ്യപാനിയെന്നും മാനസിക സ്ഥിരതയില്ലാത്തവനെന്നും കുടുംബകലഹംഅനുഭവിക്കുന്നവനെന്നുമാക്കി മഞ്ഞമാധ്യമങ്ങൾ അച്ചു നിരത്തി. വിമാനത്തിലെ അവസാനയാത്രക്കാരൻ വരെ പുറത്തിറങ്ങി എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം പുറത്തിറങ്ങിയ സുള്ളിയുടെ അനുഭവങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത് ടോം ഹാങ്ക്സ് നായകനായ "സുള്ളി" എന്ന സിനിമ. ചെൽസി സുള്ളൻബർഗറുടെ "ഹൈയസ്റ്റ് ഡ്യൂട്ടി" എന്ന ആത്മകഥയെ ആസ്പദമാക്കി ടോഡ് കോമാർനിക്കിയാണ്  തിരക്കഥ രചിച്ചിരിക്കുന്നത്. വിശ്വവിഖ്യാത നടന്മാരായ ക്ലിന്റ് ഈസ്റ്റ്‌വുഡും ടോം ഹാങ്ക്‌സും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും "സുള്ളി"ക്ക് സ്വന്തം.


✍sʏɴᴏᴘsɪs               

■ ഹഡ്‌സണിലെ അത്ഭുതകരമായ രക്ഷപ്പെടലിന് ശേഷം അന്വേഷണം നേരിടുന്ന ക്യാപ്റ്റൻ സുള്ളിയും ഫസ്റ്റ് ഓഫീസർ ജെഫ് സ്കൈൽസും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ മുന്നിൽ വിചാരണ ചെയ്യപ്പെടുന്നു. തൊട്ടടുത്തുള്ള രണ്ട്‌ എയർപോർട്ടുകളിലേക്കും സേഫ്റ്റി ലാൻഡിങ്ങിന് അവസരമുണ്ടായിട്ടുകൂടി സുള്ളിയും ജെഫും എന്തുകൊണ്ട് അപകടകരമായ വാട്ടർലാൻഡിങ്ങിന് തീരുമാനിച്ചു എന്നാണ്‌ ചോദ്യം. ഒരുപാട് മനുഷ്യജീവനുകൾ രക്ഷിച്ചതിന് അഭിനന്ദനങ്ങൾ ലഭിക്കുന്നതിന് പകരം തങ്ങളുടെ നിരപരാധിത്വം തെളിയിക്കേണ്ട ഗതികേടിലെത്തിച്ചേരുന്നു സുള്ളിയും ജെഫും. ന്യൂയോർക്കിലെ ലാഗാർഡിയ എയർപോർട്ടിൽ നിന്നും നോർത്ത് കരോലിനയിലുള്ള ഷാർലറ്റ് ഡഗ്ലസ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള വിമാനയാത്ര വീണ്ടും അവർ ഓർമ്മിച്ചെടുക്കുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ഒരു ബയോഗ്രഫി ചിത്രമായിരുന്നതുകൊണ്ട് തന്നെ ടോം ഹാങ്ക്സ് ചെൽസി സുള്ളൻബർഗറെന്ന വളരെ വർഷത്തെ അനുഭവ സമ്പത്തുള്ള കുറച്ചധികം പ്രായമുള്ള പൈലറ്റ് ക്യാപ്റ്റനായി മാറാൻ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ടോമിന്റെ മെയ്‌ക്കോവർ തന്നെ വളരെ മികച്ചതായിരുന്നു. പിന്നെ അഭിനയം പറയേണ്ടതില്ലല്ലോ. കാരണം ടോം സാധാരണ അഭിനയിക്കാറില്ല, ജീവിക്കാറാണ് പതിവ്. സുള്ളിയുടെ സമ്മർദ്ദവും മാനസിക സംഘർഷവും അതേപടി പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ടോമിന് കഴിഞ്ഞിട്ടുണ്ട്. സുള്ളിയുടെ സഹപൈലറ്റായ (ഫസ്റ്റ് ഓഫീസർ) ജെഫ് സ്കൈൽസിന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത് ആരോൺ ഏക്കർട്ടാണ്. ബ്ലെയ്ക് ജോൺസ് (പതിനാറുകാരനായ സുള്ളി), ലോറ ലിന്നി (ലോറൈൻ സുള്ളൻബർഗർ), അന്ന ഗുൺ (ഡോ. എലിസബത്ത് ഡേവിസ്), ഓട്ടം റീസർ (ടെസ് സോസ), ആൻ കുസാക് (ഡോണ ഡെന്റ്), ഹോൾട്ട് മക്കലാനി (മൈക്ക് ക്ലയറി), മൈക്ക് ഒമാലി (ചാൾസ് പോർട്ടർ), ജെയിംസ് ഷെറിഡാൻ (ബെൻ എഡ്‌വേഡ്സ്), ജെറി ഫെരാര (മൈക്കൽ ഡിലാനി), മോളി ഹേഗൻ (ഡോറീൻ വെൽഷ്), മാക്സ് അഡ്‌ലെർ (ജിമ്മി സ്‌റ്റെഫാനിക്), സാം ഹണ്ടിങ്ട്ടൻ (ജെഫ് കൊളോജെ), വെയ്ൻ ബസ്ട്രപ് (ബ്രയാൻ കെല്ലി), വലേറി മഹാഫെ (ഡയാന ഹിഗ്ഗിൻസ്), ജെഫ് കോബർ (എൽ.റ്റി.കുക്ക്), മോളി ബെർണാഡ് (അലിസൻ), ക്രിസ് ബോവർ (ലാറി റൂണി) തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.


📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs

■ ടോം സ്‌റ്റേണാണ്‌ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. 2009ൽ നടന്ന സംഭവത്തിന്റെ ദൃശ്യം അതേപടി പകർത്താൻ ടോമിന് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വിമാനത്തിൽ നിന്നും രക്ഷപ്പെട്ട് വിമാനത്തിന്റെ രണ്ട് ചിറകുകളിലും നിൽക്കുന്ന യാത്രക്കാരുടെ ഫ്രെയിം അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അതിന്റെ ക്രെഡിറ്റിലൊരു പങ്ക് സംവിധായകൻ ക്ലിന്റിന് അവകാശപ്പെട്ടതാണെങ്കിൽപ്പോലും..

■ ബ്ലൂ മുറെയാണ് ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത്.


🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ ക്രിസ്ത്യൻ ജേക്കബും ദി ടിയെണീ സട്ടൻബാൻഡും ചേർന്നാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അതിമനോഹരമായ പശ്ചാത്തല സംഗീതമായിരുന്നു സുള്ളിയിലെ ഹൈലൈറ്റ്. ടിയെണീ സട്ടന്റെ മനോഹരമായ ശബ്ദത്തിലുള്ള ഗാനപശ്ചാത്തലമായിരുന്നു ചിത്രത്തിൻറെ ആദ്യാവസാനത്തിൽ നിറഞ്ഞു നിന്നത്.


📎 ʙᴀᴄᴋwᴀsʜ

■ മികച്ച ശബ്ദസങ്കലത്തിനുള്ള ഓസ്കാർ നോമിനേഷൻ നേടിയെങ്കിലും അവാർഡ് ഹാക്‌സോറിഡ്ജ് കൊണ്ടുപോയി. നാഷണൽ ട്രാൻസ്പോട്ടേഷൻ സേഫ്റ്റി ബോർഡിനെ മോശമായി ചിത്രീകരിച്ചു എന്നപേരിൽ ചില്ലറ വിവാദങ്ങളിലും സുള്ളി ചെന്നുപെട്ടു. സുള്ളൻബർഗർ ചെയ്തത് തെറ്റായി ചിത്രീകരിക്കാൻ സേഫ്റ്റിബോർഡിലെ ഉന്നതർ ശ്രമിച്ചിരുന്നു എന്ന തരത്തിൽ സംവിധായകൻ ക്ലിന്റ് ഈസ്റ്റ്‌വുഡ് ഒരിക്കൽ പറഞ്ഞിരുന്നു. സിനിമയുടെ ക്രെഡിറ്റിന്റെ ഭാഗത്ത് യഥാർത്ഥ ക്യാപ്റ്റൻ സുള്ളൻബർഗറിനെയും സഹജീവനക്കാരെയും വിമാനത്തിലെ അന്നത്തെ യാത്രക്കാരെയും ക്ലിന്റ് അവതരിപ്പിച്ചിട്ടുണ്ട്.


7.5/10 · IMDb
86% · Rotten Tomatoes

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Moebius

Moebius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ധൈര്യപ്പെടാത്ത പ്രമേയങ്ങളിൽ കൈവെക്കുകയും അത് തന്റെ മേക്കിങ്ങിലെ വൈഭവം കൊണ്ട് ക്ലാസ്സിക്‌ ആക്കുകയും ചെയ്യുന്നൊരു സംവിധായകനുണ്ടെങ്കിൽ അത് കൊറിയൻ സംവിധായകൻ കിം കി ഡുക് ആണ്. ഈ സിനിമ ഏത് ജോണറിൽപ്പെടും എന്ന് പറയുക തന്നെ അതികഠിനമാണ്. എങ്കിലും ഹൊറർ ഡ്രാമ എന്നങ്ങു പറഞ്ഞു തടി രക്ഷിച്ചേക്കാം. എന്തായാലും ഈ സിനിമ ഒരു ഇന്ത്യൻ ചലച്ചിത്രകാരൻ കോപ്പിയടിക്കുകയോ ഒദ്യോഗികമായി തന്നെ റീമേയ്ക്ക് ചെയ്യുകയോ ചെയ്യും എന്നൊരു പേടി അസ്ഥാനത്താണ്. കൊറിയൻ സെൻസർ ബോർഡ് തന്നെ ആദ്യം ബാൻ ചെയ്തിരുന്ന പടമാണ് ഇതെന്ന് ഓർക്കുക. പിന്നീട് റേറ്റിങ് മാറ്റി റിവ്യൂ ചെയ്തിട്ടാണ് ഇതിന്റെ റിലീസ് അനുവദിച്ചത്. കിം കി ഡുക് തന്നെയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹം തന്നെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഇന്യോങ് പാർക്കിന്റേതാണ് പശ്ചാത്തല സംഗീതം. Statutory Warning : അതിഭയങ്കരമായ വിധം ധൈര്യമുള്ളവരും "തൊലിക്കട്ടി"യുള്ളവരും മാത്രം കാണുക. അല്ലാത്തവർ കണ്ടിട്ട് എന്റെ പൂർവ്വികന്മാരെ സ്മരിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. ✍sʏɴᴏᴘsɪs                ■ ഭർത്ത

Kingdom Of Heaven

Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs