The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച.
■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന നിഗമനത്തിൽ അയാളെത്തുന്നു. കോമയിൽ കിടക്കുന്ന മോർച്ചറി കാവൽക്കാരന് ബോധം വരാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോവാൻ കഴിയില്ല എന്ന് മനസ്സിലാക്കുന്ന ജെയ്‌മി പക്ഷേ, മോർച്ചറിയിൽ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം നഷ്ടപ്പെട്ടതായി തിരിച്ചറിയുന്നു. ജെയ്‌മിക്ക് ഈ കഥയുടെ പിന്നിലെ ചുരുളഴിക്കാൻ സാധിക്കുമോ? ഹൃദയസ്തംഭനം മൂലം മരിച്ച വൻബിസിനസ്സ് സംരംഭകയായിരുന്ന മായ്ക വില്ലാവെർഡയുടെ മൃതദേഹം മോഷ്ടിച്ചതാര്? എന്തിന്? മായ്കയുടെ ചെറുപ്പക്കാരനായ ഭർത്താവ് അലക്സിന് കേസുമായുള്ള ബന്ധമെന്ത്? അതോ മായ്ക ഒരു പ്രേതമോ?
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഡിറ്റക്റ്റീവ് ജെയ്മി പെനയായി വേഷമിട്ടിരിക്കുന്നത് ജോസ് കോർണാഡോയാണ്. മായ്ക വില്ലാവെർഡയായി ബെലെൻ റ്യൂഡെയും മായ്കയുടെ ഭർത്താവ് അലക്‌സ് ഉള്ളോവ മാർക്കോസ് ആയി ഹ്യൂഗോ സിൽവയും അഭിനയിച്ചിരിക്കുന്നു. അലക്സിന്റെ കാമുകി കാർല മില്ലറായി ഓറാ ഗെറിഡോയും വേഷമിട്ടിരിക്കുന്നു. യുവാൻ പാബ്ലോ ശുക് (പാബ്ലോ), ക്രിസ്റ്റിന പ്ലാസസ് (സിൽവിയ ടാപ്പിയ), മിഗ്വേൽ ഗിലാബെർട്ട് (എയ്ഞ്ചൽ ടോറസ്), ഒറിയോൾ വില (മറ്റിയോസ്), കാർലൊറ്റ ഓൾസിനെ (എറിക്ക ഉള്ളോവ), പട്രീഷ്യ ബർഗെല്ലോ (നോർമ), സിൽവിയ അരാന്റെ (റൂത്ത് പെന) തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ ദി വാനിഷ്ഡ് എന്ന പേരിൽ ഈ വർഷമാദ്യം കൊറിയനിൽ ഈ സിനിമ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അർജുൻ സർജ, മനീഷ കൊയ്‌രാള, ശാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കന്നടയിൽ A.M.R.രമേശ് സംവിധാനം നിർവഹിച്ച "ഗെയിം" എന്ന സിനിമ ദി ബോഡിയുടെ അൺഒഫിഷ്യൽ റീമേക്കാണ്. ബോളിവുഡിൽ മലയാളികളുടെ സ്വന്തം സംവിധായകൻ ജീത്തു ജോസഫിന്റെ അരങ്ങേറ്റവും ദി ബോഡിയുടെ റീമേക്കുമായിട്ടാണ്. ഋഷി കപൂറും ഇമ്രാൻ ഹാഷ്മിയുമായിരിക്കും പ്രധാന വേഷങ്ങളിലെത്തുന്നത്.
7.6/10 · IMDb
Riγαs Ρυliκκαl
❤
മറുപടിഇല്ലാതാക്കൂ😍
ഇല്ലാതാക്കൂ