The Invisible Guest » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ദി ബോഡി എന്ന മിസ്റ്ററി ത്രില്ലർ ചിത്രമാണ് എന്നെ ഈ ചിത്രത്തിൽ കൊണ്ടെത്തിച്ചത് എന്ന് പറയാം. ദി ബോഡിയുടെ സംവിധായകൻ തന്നെയാണ് ഏകദേശം അതേ തീമിലുള്ള ഈ സിനിമയും സംവിധാനം ചെയ്തിരിക്കുന്നത്. പക്ഷേ, തിരക്കഥ തികച്ചും വ്യത്യസ്തം തന്നെയാണ്. ദി ബോഡിയിലെ പോലെ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ക്ലൈമാക്സ് ട്വിസ്റ്റ് തന്നെയാണ് ഈ ചിത്രത്തിലെയും പ്രധാന ആകർഷണം.
■ ഒറിയോൾ പൗലോ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ മിസ്റ്ററി ക്രൈം ത്രില്ലർ സ്പാനിഷ് ചിത്രത്തിൻറെ ഛായാഗ്രഹണം സാവി ജിമെനേസും എഡിറ്റിങ് ജൗമേ മാർട്ടിയുമാണ് നിർവഹിച്ചിരിക്കുന്നത്. ഫെർണാണ്ടോ വെലാസ്‌ക്വേസാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ ശൂന്യതയിൽ നിന്നും തന്റെ കഠിനാദ്ധ്വാനം കൊണ്ട് ഉയർന്നു വന്ന യുവ വ്യവസായിയായിരുന്നു അഡ്രിയാൻ ഡോറിയ. വിവാഹിതനായ അദ്ദേഹം തന്റെ കാമുകി, ലൗറ വിദാലിനെ കൊന്ന കുറ്റത്തിന് അന്വേഷണം നേരിടുന്നു. ഒരു ഹോട്ടൽ മുറിയിൽ നിന്നുമാണ് അഡ്രിയാനെ പോലീസ്, ലൗറയുടെ മൃതശരീരത്തിനൊപ്പം പിടികൂടുന്നത്. തെളിവുകളെല്ലാം അയാൾക്കെതിരായിരുന്നു. മറ്റൊരാളാണ് കൊല ചെയ്തത് എന്നുറപ്പിച്ചു പറയുന്ന അഡ്രിയാന്റെ പക്കൽ തെളിവുകളൊന്നുമില്ലായിരുന്നു. ഹോട്ടൽ റൂം ഉള്ളിൽ നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. ആരും വാതിൽ തുറന്ന് പുറത്തേക്ക് പോയതായി കണ്ടില്ല എന്ന് ദൃക്‌സാക്ഷികൾ ഉറപ്പ് പറയുന്നു. റൂമിന്റെ ജനലുകളും മറ്റു വാതിലുകളും എല്ലാം ഭദ്രം. അഡ്രിയാന്റെ വ്യക്തിഗത വക്കീൽ, ഫെലിക്സ് ലീവ നഗരത്തിലെ ഏറ്റവും പ്രഗത്ഭ ക്രിമിനൽ വക്കീലായ വിർജീനിയ ഗുഡ്മാന്റെ സഹായം തേടുന്നു. ഇതുവരെ ഒരുകേസിലും പരാജയമറിയാത്ത വിർജീനിയ, അഡ്രിയാനെ രക്ഷിക്കാമെന്നു ഉറപ്പ് നൽകുന്നു. ഒരൊറ്റ വ്യവസ്ഥ മാത്രം.. സംഭവിച്ച കാര്യങ്ങൾ കള്ളങ്ങൾ ഒന്നുമില്ലാതെ അഡ്രിയാൻ തുറന്ന് പറഞ്ഞേ തീരൂ. അതെ.. ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുത്..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ദി ബോഡിയിലെ വിസ്മയപ്രകടനത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഹോസെ കോർണാഡോ തന്നെയാണ് ഇവിടെയും അതിപ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. പ്രതീക്ഷ തെറ്റിക്കാത്ത പ്രകടനം തന്നെയായിരുന്നു തോമസ് ഗെറിഡോയുടെ വേഷത്തിലെത്തിയ ഹോസെയുടേത്. മരിയോ കസാസ് അഡ്രിയാൻ ഡോറിയയായും ബാർബറ ലെന്നി, ലൗറ വിദാലായും വേഷമിട്ടിരിക്കുന്നു. ഈ സിനിമയിൽ വിസ്മയിപ്പിച്ചത് പക്ഷേ, വിർജീനിയ ഗുഡ്മാനായി വേഷമിട്ട അന വാഗ്നറാണ്. ഫ്രാൻസെസ്‌ക് ഒറെല്ല (ഫെലിക്സ് ലീവ), പാകോ റ്റൗസ് (കണ്ടക്ടർ), ഡേവിഡ് സിൽവാസ് (ബ്രൂണോ), ഇനിഗോ ഗെസ്റ്റേസി (ഡാനിയേൽ ഗെറിഡോ), സാൻ യെലാമോസ് (സോണിയ), മാനേൽ ഡ്യുസോ (ഇൻസ്‌പെക്ടർ മിലാൻ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ അമിതാഭ് ബച്ചനേയും താപ്‍സിയെയും പ്രധാന കഥാപാത്രങ്ങളാക്കി സുജോയ് ഘോഷ് ബോളിവുഡിൽ ദി ഇൻവിസിബിൾ ഗസ്റ്റിനൊരു റീമേക്ക് ഒരുക്കുന്നുണ്ട്. പിങ്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അമിതാഭും താപ്സിയും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.
8.1/10 · IMDb
63% · Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ