ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Apocalypto


Apocalypto » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ മെൽഗിബ്‌സൺ, ആ പേര് മാത്രം മതി ഈ സിനിമയെ വിലയിരുത്താൻ. മെൽഗിബ്‌സൺ എന്ന നടനിലുപരി മെൽഗിബ്‌സൺ എന്ന സംവിധായകനെ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. മെൽഗിബ്‌സണിലെ നടനെ വിലകുറച്ചു കാണുകയല്ല ഞാൻ. 1976ൽ ദി സുള്ളിവൻസ് എന്ന ഓസ്‌ട്രേലിയൻ ടിവി സീരീസിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മെൽഗിബ്‌സൺ പിന്നെ ഹോളിവുഡ് സിനിമാ ലോകത്തിൽ ഒരു സിംഹാസനം തന്നെ സ്വന്തമാക്കുകയായിരുന്നു. മാഡ്മാക്സ്, ലെതൽ വെപ്പൺ എന്നീ ഫിലിം സീരീസുകളിലൂടെ ആക്ഷൻ പരിവേഷം ലഭിച്ചു. ഗല്ലിപ്പൊല്ലി എന്ന യുദ്ധചിത്രത്തിലെ അഭിനയത്തിന് മെൽഗിബ്സണ് മികച്ച നടനുള്ള ഓസ്‌ട്രേലിയൻ ഫിലിം അക്കാദമി പുരസ്കാരം (AACTA) ലഭിച്ചു. താൻ തന്നെ സംവിധാനം ചെയ്ത ബ്രേവ്ഹേർട്ട് എന്ന സിനിമയിൽ സ്‌കോട്ടിഷ് ചരിത്രത്തിലെ ഹീറോയായ സർ വില്യം വാലസായി വിസ്മയപ്പെടുത്തി. മെൽഗിബ്‌സൺ എപ്പോഴൊക്കെ സംവിധായകന്റെ കുപ്പായമണിഞ്ഞിട്ടുണ്ടോ, അപ്പോഴൊക്കെ പിറന്നിട്ടുള്ളത് ലോക ക്ലാസ്സിക്കുകളാണ്. ബ്രേവ്ഹേർട്ട്, ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്, ഹാക്ക്സോറിഡ്ജ് തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. മായൻ സംസ്കാരം എത്ര മനോഹരമായിട്ടാണ് മെൽഗിബ്‌സൺ ഇവിടെ വരച്ചുകാട്ടിയിരിക്കുന്നത്. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ പോലും മായനാണ്.


■ ഫർഹാദ് സാഫിന്യയും മെൽഗിബ്‌സണും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡീം സെംലർ ഛായാഗ്രഹണവും ജോൺ റൈറ്റ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ജെയിംസ് ഹോർണറാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ മായൻ സംസ്കാരത്തിന്റെ അന്ത്യകാലഘട്ടമാണ് കഥാ പശ്ചാത്തലം. മെസോമേരിക്കൻ മഴക്കാടുകളിൽ ജീവിക്കുന്ന ഗോത്രവർഗ്ഗത്തിൽ നിന്നുമാണ് കഥയുടെ ആരംഭം. ഗോത്രത്തലവനായ ഫ്ലിന്റ് സ്കൈയും മകൻ ജഗ്വാർ പോവും കൂട്ടാളികളും അവരുടെ പതിവ് വേട്ടയ്ക്കിടയിൽ പലായനം ചെയ്തുകൊണ്ടിരിക്കുന്ന കുറച്ച് അഭയാർത്ഥികളെ കാണാനിടയാകുന്നു. അവരുടെ ഗ്രാമം മറ്റൊരു കൂട്ടം കാട്ടാളന്മാർ ആക്രമിച്ചു, യുദ്ധമുഖത്തുനിന്നു രക്ഷപ്പെട്ടു വന്നവരാണവർ, അവർക്കാവശ്യമുള്ളത് പുതിയൊരു തുടക്കമാണ്. ഫ്ലിന്റ് സ്‌കൈയുടെ ഗോത്രത്തിന്റെ അധീനമേഖലയിലൂടെ കടന്നുപോകാൻ അവർക്ക് സമ്മതം ചോദിക്കണമായിരുന്നു. സമ്മതം മൂളിയ ഫ്ലിന്റ് സ്കൈയും ജഗ്വാർ പോവും അവരുടെ മുഖത്ത് കണ്ടത് ഭയാനകമായ ഭീതിയായിരുന്നു. ഒരു ഘട്ടത്തിലും ഭീതി എന്ന രോഗത്തിന് കീഴ്‌പ്പെടരുതെന്നു ഫ്ലിന്റ് സ്‌കൈ തന്റെ മകൻ ജഗ്വാർ പോവിനെ ഉപദേശിക്കുന്നു. പക്ഷേ, അടുത്ത പ്രഭാതം അവർ ഉണർന്നത് സീറോ വോൾഫ് എന്ന കാട്ടാളൻ നയിക്കുന്ന സംഘത്തിന്റെ ആക്രമണത്തിലൂടെയാണ്. ഗോത്രത്തലവൻ ഫ്ലിന്റ് സ്കൈയെ അടക്കം അവർ കൊന്നു. മറ്റുള്ളവരെ അവർ തടവിലാക്കി, സ്ത്രീകളെയടക്കം. ജഗ്വാർ പോ, തന്റെ ഏഴുവയസ്സുള്ള മകനെയും പൂർണ്ണഗർഭിണിയായ ഭാര്യയേയും രക്ഷിക്കാനായി ഒരു കിണറിലൊളിപ്പിച്ചു. പക്ഷേ, ജഗ്വാർ പോവും കാട്ടാളരുടെ കൈയിലകപ്പെടുന്നതോടെ ആ അമ്മയും കുഞ്ഞും നിസ്സഹായതയുടെ പടുകുഴിയിൽ എന്നപോലെയാകുന്നു. അവരുടെ അതിജീവനത്തിന്റെ കഥ അവിടെ തുടങ്ങുകയാണ്, ഒപ്പം ജഗ്വാർ പോവിന്റെയും..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ റൂഡി യങ്ബ്ലഡാണ് ജഗ്വാർ പോവിന്റെ വേഷത്തിൽ തകർത്തഭിനയിച്ചിരിക്കുന്നത്. ജഗ്വാർ പോവിന്റെ ഭാര്യ സെവൻ ആയി ഡാലിയ ഹെർണാണ്ടസും മനോഹരമായ അഭിനയമാണ് കാഴ്ച്ചവെച്ചത്. ഇറ്റാണ്ടേഹു ഗുട്ടിറെസ് (ഭാര്യ), ജോനാഥൻ ബ്രൂവർ (ബ്ലന്റഡ്), മെയ്‌റ സെർബുലോ (യങ് വുമൺ), മോറിസ് ബേർഡിയെല്ലോഹെഡ് (ഫ്ലിന്റ് സ്കൈ), കാർലോസ് എമിലിയോ ബയസ് (റ്റർട്ടിൽസ് റൺ), അമിക്കാർ റാമിറസ് (കർൾ നോസ്), ഇസ്രയേൽ കോംട്രേറാസ് (സ്‌മോക്ക് ഫ്രോഗ്), ഇസ്രയേൽ റയോസ് (കൊക്കോ ലീഫ്), മരിയ ഇസബെൽ ഡയസ് (അമ്മായിയമ്മ), ലാസ്വ ലാരിയോസ് (സ്കൈ ഫ്ലവർ), റൗൾ ട്രുജില്ലോ (സീറോ വോൾഫ്), ജറാർഡോ റ്ററസിനെ (മിഡിൽ ഐ), റോഡോൾഫോ പലാസിയോസ്‌ (സ്നേക്ക് ഇൻക്), ഏരിയൽ ഗൾവാൻ (ഹാങ്ങിങ് മോസ്), ഫെർണാണ്ടോ ഹെർണാണ്ടസ് (ഹൈ പ്രീസ്റ്റ്), റഫായേൽ വേലെസ് (മായൻ രാജാവ്), ഡയാന ബോട്ടല്ലോ (മായൻ രാജ്ഞി) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ മികച്ച മേക്കപ്പ് (ആൽഡോ സിഗ്‌നോറെറ്റി, വിറ്റോറിയോ സൊഡാനോ), മികച്ച ശബ്ദമിശ്രണം (കെവിൻ ഓ'കോണെൽ, ഗ്രെഗ് P.റസ്സൽ, ഫെർണാണ്ടോ കമാറ), മികച്ച ശബ്ദസങ്കലനം (സീൻ മക്കോർമാക്, കാമി അസ്ഗർ) എന്നീ വിഭാഗങ്ങളിലായി മൂന്ന് ഓസ്കാർ നാമനിർദേശങ്ങൾ ലഭിച്ചിരുന്നു. വേൾഡ് ട്രേഡ് സെന്റർ എന്ന ഹോളിവുഡ് ചിത്രത്തിലെ പ്രധാന വേഷം ഉപേക്ഷിച്ചിട്ടാണ് മെൽഗിബ്‌സൺ അപോക്കലിപ്റ്റോ സംവിധാനം ചെയ്യാനൊരുങ്ങിയത്. പ്രശസ്‌ത സിനിമാനിരൂപകനായ സ്റ്റീവൻ സ്‌നൈഡർ "മരിക്കുന്നതിന് തീർച്ചയായും കണ്ടിരിക്കേണ്ട 1001 സിനിമകളിൽ ഒന്ന്" ആയി അപോക്കലിപ്റ്റോയെ തെരഞ്ഞെടുത്തിരുന്നു..


7.8/10 . IMDb
65% . Rotten Tomatoes



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...