ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Castaway On The Moon


Castaway On The Moon » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ കാസ്റ്റവേ എന്ന ഹോളിവുഡ് ചിത്രം ടോം ഹാങ്ക്സ് എന്ന അഭിനേതാവിന്റെയും റോബർട്ട്‌ സെമാക്കിസ് എന്ന സംവിധായകന്റെയും കരിയറിലെ നാഴികക്കല്ലുകളിൽ ഒന്നാണ്. ആൾവാസമില്ലാത്തൊരു ദ്വീപിൽ അകപ്പെട്ടുപോയ ഒരാളുടെ കഥയാണ് കാസ്റ്റവേയിൽ പറയുന്നതെങ്കിൽ കാസ്റ്റവേ ഓൺ ദി മൂൺ എന്ന കൊറിയൻ ചിത്രം പറയുന്നത് ഒരു വലിയ നഗരത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന, ഹാൻ നദിയിലെ ബാംസ്യോമെന്ന ദ്വീപിൽ അകപ്പെട്ടുപോയ ഒരു മനുഷ്യന്റെ തികച്ചും വ്യത്യസ്തമായ കഥയാണ്. ഇവിടെ പ്രണയമുണ്ട്, പ്രതീക്ഷയുണ്ട്, അതിജീവനത്തിനായുള്ള പോരാട്ടമുണ്ട്. പക്ഷേ കാസ്റ്റവേയിലെ ചക് നോലൻഡ് എന്ന നായകൻ ദ്വീപിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനായി ശ്രമിക്കുമ്പോൾ കാസ്റ്റവേ ഓൺ ദി മൂണിലെ കിം സ്യോങ് ഗ്യുൻ എന്ന നായകനെ ദ്വീപിൽ തന്നെ തുടരാനായിരുന്നു ആഗ്രഹിച്ചത്. അത് എന്തിനുവേണ്ടിയായിരുന്നു എന്നതിലേക്ക് നമുക്കൊന്ന് ദൃഷ്ടി പായിച്ചു നോക്കാം..


■ ലീ ഹേ ജുൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച റൊമാന്റിക് കോമഡി കൊറിയൻ ചിത്രമാണ് കാസ്റ്റവേ ഓൺ ദി മൂൺ. കിം ബിയോങ് സ്യോ ഛായാഗ്രഹണവും നാം-നാ യോങ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. കിം ഹോങ്-ജിബിന്റെതാണ് പശ്ചാത്തല സംഗീതം..


✍sʏɴᴏᴘsɪs               

■ ഹാൻ നദിക്ക് മുകളിലെ പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങുന്നു നായകനിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം. നഗരജീവിതത്തിന്റെ വശ്യതയിൽ മനംമയങ്ങി ക്രെഡിറ്റ്‌ കാർഡും ബാങ്ക് ലോണുമായി ജീവിച്ചൊരു യുവാവായിരുന്നു കിം. ഒരിക്കൽ ജോലി നഷ്ടപ്പെട്ട് കടക്കെണിയിൽ അകപ്പെട്ട് കാമുകിയാൽപ്പോലും തിരസ്കരിക്കപ്പെട്ട് സ്വയം ജീവനെടുക്കാൻ തീരുമാനിച്ചതായിരുന്നു അവൻ. പണമില്ലാത്തവനായിരിക്കുക എന്നതിന് പുറമെ യാധൊരു കഴിവും (Skills) ഇല്ലാത്തവനായിരിക്കുക എന്നിവയൊക്കെയായിരുന്നു അവനെ തേക്കാൻ കാമുകി കണ്ടെത്തിയ പോരാഴ്മകൾ. നീന്തൽ വശമില്ലാത്ത അവൻ അങ്ങനെ ഹാൻ നദിയിലേക്ക് എടുത്ത് ചാടുകയാണ്. പക്ഷേ, മനസ്സമാധാനമായി മരിക്കാൻ പോലും കഴിവില്ലാത്തവയാണ് താനെന്ന്, പാലത്തിന് ചുവട്ടിലെ ബാംസ്യോമെന്ന തുരുത്തിലേക്ക് ഓളങ്ങൾ കൊണ്ടുചെന്നിട്ടപ്പോഴാണ് അവൻ മനസ്സിലാക്കിയത്. രക്ഷയ്ക്കായ് അവൻ അലറിവിളിച്ചിട്ടും ഒരു വിളിപ്പാടകലെ കിടക്കുന്ന നഗരത്തിലെ ഒരു മനുഷ്യക്കുഞ്ഞുപോലും അവന്റെ ശബ്ദം കേട്ടില്ല. പക്ഷേ, പതിയെപ്പതിയെ നഗരത്തിരക്കിൽ നിന്നും ക്രെഡിറ്റ് കാർഡുകളുടെയും ബാങ്ക് ലോണുകളുടെയും ബാധ്യതകളിൽ നിന്നുമൊഴിഞ്ഞുള്ള ആ വനവാസജീവിതം അവൻ ആസ്വദിച്ചു വരികയായിരുന്നു. നഗരത്തിലെ അംബരചുംബിയായ ഫ്ലാറ്റ് സമുച്ചയത്തിൽ അന്തർമുഖയായി ജീവിച്ച സൈബർ അഡിക്റ്റായൊരു പെൺകുട്ടി, കിം ജുങ് യോൻ ചന്ദ്രനിൽ വസിക്കുന്ന അന്യഗ്രഹജീവിയെന്നപോലെ ഒരു കൗതുകത്തിന് അയാളെ നിരീക്ഷിച്ചു തുടങ്ങിയതാണ്. പക്ഷേ, അത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്ന എന്തോ ആയി മാറുകയായിരുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ജുങ് ജേ-യുങ്ങാണ് കിം കിം സ്യോങ്-ഗ്യുനായി വേഷമിട്ടിരിക്കുന്നത്. ഒരു നഗരവാസിയായ യുവാവിൽ നിന്നും ഒരു വനവാസിയിലേക്കുള്ള ജുങിന്റെ ട്രാൻസ്ഫോർമേഷൻ അപാരമായിരുന്നു. പുറംലോകത്തോട് യാധൊരു ബന്ധവുമില്ലാതെ ജീവിച്ച കിം ജുങ് യോൻ എന്ന പെൺകുട്ടിയുടെ വേഷം ജുങ് റിയോ-വോൻ ഗംഭീരമാക്കി. പാർക് യോങ്-സ്യോ (ഡെലിവറി ബോയ്), യാങ് മി-ക്യുങ് (കിം ജുങ് യോനിൻറെ അമ്മ), മിൻ ക്യോങ്-ജിൻ (സെക്യൂരിറ്റി ഗാർഡ്), ജാങ് നാം-യോൾ (ബസ് ഡ്രൈവർ), ലീ സാങ്-ഹുൻ (കിം സ്യോങ്-ഗ്യുനിന്റെ അച്ഛൻ), ജാങ് സൊ-യോൻ (കിം സ്യോങ്-ഗ്യുനിന്റെ കാമുകി) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ മൈക്കൽ ഗോൾഡ്‌ബാഷിന്റെ തിരക്കഥയിൽ മാർക്ക്‌ വാട്ടേഴ്സ് സംവിധാനം ചെയ്യുന്ന ഒരു ഹോളിവുഡ് റീമേക്ക് 2011ൽ CJ എന്റർടൈൻമെന്റ് അനൗൺസ് ചെയ്തിരുന്നു. നോർത്ത് കൊറിയയുടെ ആക്രമണത്തിൽ നിന്നും മുൻകരുതൽ എന്ന നിലയിൽ വർഷത്തിൽ രണ്ടുതവണ നടത്തി വരുന്ന ഇവാക്വേഷൻ ഡ്രിലിന്റെ മുന്നറിയിപ്പ് സന്ദേശം ഈ ചിത്രത്തിൽ രണ്ടുതവണയായി കടന്നു വരുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങൾ ഒരു മനുഷ്യനെ എത്രത്തോളം കരുത്തനാക്കും എന്ന് ഈ ചിത്രം വരച്ചു കാണിക്കുന്നുണ്ട്.

*Desire Makes Humans Smarter*



8.1/10 · IMDb



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Kingdom Of Heaven

Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs       

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി