Upgrade » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ കുരങ്ങിൽ നിന്നും പരിണമിച്ചുണ്ടായതാണ് മനുഷ്യവംശം എന്നാണ് ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം പറയുന്നത്. സ്മാർട്ട് ഫോണുകളിലും കമ്പ്യൂട്ടറുകളിലും പലതരം ആപ്പുകൾ (Applications) ഉപയോഗിക്കുന്നവരാണ് നമ്മൾ. അവയ്‌ക്കെല്ലാം നിശ്ചിതസമയങ്ങളിൽ പുതിയ അപ്ഗ്രേഡഡ്/അപ്ഡേറ്റഡ് വേർഷൻസ് വരാറുണ്ട്. മുൻപ് ഉപയോഗിച്ച വേർഷനെക്കാൾ സൗകര്യംകൂടുതലുള്ളതും മികച്ചതുമായിരിക്കും പുതിയ വേർഷൻസ്. ഇവിടെയൊരു അപ്ഗ്രേഡഡ് മനുഷ്യന്റെ കഥപറയുകയാണ്. "അയാളൊരു മനുഷ്യനല്ല, യന്ത്രമല്ല, അതുക്കും മേലെ.. "
■ ലൈഗ് വന്നെൽ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച സയൻസ് ഫിക്ഷൻ മിസ്റ്ററി ആക്ഷൻ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് അപ്ഗ്രേഡ്. സ്റ്റെഫാൻ ഡുസ്യോ ഛായാഗ്രഹണവും ആൻഡി കാന്നി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ജേഡ് പാമറാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ ടെക്‌നോളജി ഇന്നത്തേക്കാൾ പുരോഗതിപ്രാപിച്ച ഭാവികാലമാണ് കഥാപശ്ചാത്തലം. ഒരു കാർ മെക്കാനിക്കായിരുന്ന ഗ്രേയ് ട്രെയ്‌സ് താൻ റിപ്പയർ ചെയ്ത് നന്നാക്കിയൊരു കാർ അതിന്റെ ഉടമസ്ഥൻ, എറോൺ കീനിന് തിരിച്ചു കൊണ്ടു കൊടുക്കാനായി തന്റെ ഭാര്യ ആശയുടെ സഹായം തേടുന്നു. ആശ, കോബോൾട്ട് എന്ന ടെക്ക് ഇന്നൊവേറ്റീവ് കമ്പനിക്കുവേണ്ടിയും എറോൺ, കോബോൾട്ടിന്റെ ബദ്ധവൈരികളായ വെസെലിനു വേണ്ടിയുമാണ് ജോലി ചെയ്യുന്നത്. കാർ എറോണിനെ ഏൽപ്പിച്ചു ആശയുടെ Fully Automatic Driving കാറിൽ തിരിച്ചു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഗ്രേയും ആശയും അപകടത്തിൽപ്പെടുന്നു. കാറപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഗ്രേയെയും ആശയേയും അപരിചിതരായ ഒരു സംഘം ആക്രമിക്കുന്നു. ആശ തൽസ്ഥലത്ത് കൊല്ലപ്പെടുന്നു, നട്ടെല്ലിന് വെടിയേറ്റ ഗ്രേ രക്ഷപ്പെടുന്നുവെങ്കിലും പിന്നീടുള്ള അയാളുടെ ജീവിതം വീൽചെയറിലേക്ക് തള്ളപ്പെടുന്നു. തന്റെ ഭാര്യയെ കൊന്നവരോടുള്ള ദേഷ്യവും പ്രതികാരവും മനസ്സിൽ തികട്ടിവരുമ്പോഴും പാരലൈസ്ഡ് ആയ തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന അതിസമ്മർദ്ദത്തിൽ സ്വയം ജീവനെടുക്കാൻ വരെ ഗ്രേ, ശ്രമിക്കുമ്പോൾ ദൈവതുല്യനായി എറോൺ സഹായത്തിനെത്തുന്നു. ഗ്രേയുടെ നട്ടെല്ലിന് മുകളിൽ കഴുത്തിലായി STEM എന്ന ഇമ്പ്ലാന്റ് ഓപ്പറേറ്റ് ചെയ്ത് ഉറപ്പിക്കുന്നതോടെ ഗ്രേയ്ക്ക് നടക്കാനും മറ്റുമുള്ള ശേഷി തിരിച്ചു കിട്ടുന്നു. പക്ഷേ, ഗ്രേയുടെ ശരീരചലനങ്ങളെ നിയന്ത്രിക്കുന്നത് സ്‌റ്റെം ആയിരുന്നു എന്ന് മാത്രം. ആശയെ ആര് എന്തിന് വേണ്ടി കൊന്നു എന്ന ചോദ്യത്തിനുത്തരം നേടാൻ ഗ്രേ, സ്റ്റെമിന്റെ സഹായം തേടുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ലോഗൻ മാർഷൽ ഗ്രീനാണ് ഗ്രേ ട്രെയ്‌സായി വേഷമിട്ടിരിക്കുന്നത്. എല്ലാം നഷ്ടപ്പെട്ട ഒരു നിസ്സഹായനായ മനുഷ്യനായും കംപ്യൂട്ടറിന്റെ നിയന്ത്രണത്തിൽ ചലിക്കുന്ന ശരീരമായും ലോഗൻ അസാമാന്യ പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. മെലാനി വലെജോയാണ് ഗ്രേയുടെ ഭാര്യ, ആശ ട്രെയ്‌സായി അഭിനയിച്ചിരിക്കുന്നത്. ബെറ്റി ഗബ്രിയേൽ (ഡിറ്റക്റ്റീവ് കോർട്ടെക്‌സ്), ഹാരിസൺ ഗിൽബർട്സൺ (എറോൺ കീൻ), ബെനഡിക്ട് ഹർദീ (ഫിസ്ക് ബ്രാന്റ്നർ), ലിൻഡ ക്രോപ്പർ (പമേല ട്രെയ്‌സ്, ഗ്രേയുടെ അമ്മ), സൈമൺ മെയ്ഡൻ (സ്‌റ്റെം/ഡബ്ബിങ്), ക്രിസ്റ്റഫർ കിർബി (ടോലൻ), ക്ലെയ്ടൺ ജേക്കബ്സൺ (മാനി), സച്ചിൻ ജോബ് (ഡോ. ഭാട്ടിയ), മൈക്കൽ M.ഫോസ്റ്റർ (ജെഫ്രീസ്), റിച്ചാർഡ് കൗത്തോൺ (സെർക് ബ്രാന്റ്നെർ), കെയ് ബ്രാഡ്‌ലി (ജേമി) തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്..
📎 ʙᴀᴄᴋwᴀsʜ
■ പ്രാരംഭത്തിൽ "STEM" എന്നായിരുന്നു ഈ ചിത്രത്തിൻറെ പേര്. ടെക്‌നോളജിയേയും സോഷ്യൽ മീഡിയയും വെർച്വൽ റിയാലിറ്റിയും ഉൾപ്പെട്ട സാങ്കൽപ്പിക ലോകത്ത് ജീവിക്കുന്നവരെ ചന്നംപിന്നം ട്രോളിയിട്ടുണ്ട് അപ്‌ഗ്രേഡിൽ. ഉദാഹരണത്തിന് എറോണിന്റെ വീട്ടിൽ ഒരു കുഞ്ഞുറോബോട്ടിനെ കണ്ടപ്പോഴുള്ള ഗ്രേയുടെ കമന്റ് ഇതായിരുന്നു "Can it make babies and play football?" പിന്നീട് കമ്പ്യൂട്ടർ ഹാക്കറായ ജേമിയുമായുള്ള സീനിൽ VRൽ മുഴുകിയിരിക്കുന്ന ചിലരെ കാണുമ്പോൾ ഗ്രേ ചോദിക്കുന്നുണ്ട് “How long do they VR for?” അതിന് ജേമി കൊടുക്കുന്ന മറുപടി തന്നെ ചിന്താവഹമാണ് "Days..weeks.." Grey : "Do they sleep?" Jamie : Nope." Grey : "Why someone would choose to live in a fake world, I will never understand." Jamie : "The fake world is a lot
less painful than the real one.."
"TECHNOLOGY ISN'T ALWAYS NEEDED"
7.6/10 . IMDb
87% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ