ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Pariyerum Perumal


Pariyerum Perumal » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ലോകത്തിലെ ഏറ്റവും മികച്ച സിനിമ എന്ന് നിരൂപകർ വാഴ്ത്തിയ ദി ഷോഷാങ്ക് റിഡെംപ്‌ഷൻറെ IMDb റേറ്റിംഗ് 9.3യാണ്. കഴിഞ്ഞ ഒരു മാസമായി IMDbയിൽ 9.4 റേറ്റിങ്ങുമായി ഒരു തമിഴ് സിനിമ മുന്നിൽ നിൽക്കുന്നുണ്ട്. വെറുമൊരു IMDb റേറ്റിങ് കൊണ്ട് അളക്കാൻ പറ്റുന്നതല്ല പരിയേറും പെരുമാൾ എന്ന തമിഴ് ചിത്രത്തിൻറെ കാലിക പ്രസക്തി. ചരിത്രത്തിന്റെ പുസ്തകത്താളുകളിൽ വരെ കുറിച്ചിട്ട ദുരഭിമാനക്കൊല തന്നെയാണ് സിനിമയുടെ പ്രമേയം. ഉത്തരേന്ത്യയിൽ മാത്രം സംഭവിക്കുന്ന ഒന്ന് എന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളിക്കളഞ്ഞിരുന്ന മലയാളികളുടെ മൂക്കിൻ തുമ്പത്ത് പോലും ദുരഭിമാനക്കൊലകൾ അരങ്ങേറി. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചെറിഞ്ഞു ഒന്നിക്കാൻ കൊതിച്ചു പ്രണയിച്ച മനുഷ്യാത്മാക്കളെ ജാതിയും മതവുമുള്ള ബന്ധുക്കൾ തങ്ങളുടെ അഭിമാനത്തിന് ക്ഷതമേൽക്കാതിരിക്കാൻ കണ്ണിൽചോരയില്ലാതെ കൊത്തിക്കീറി. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിലായി ഇന്ത്യയിൽ മുന്നൂറോളം ദുരഭിമാനക്കൊലകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജാതിയും മതവും മനുഷ്യർ സൃഷ്ടിച്ചതാണ്. ദൈവം മനുഷ്യരെ മനുഷ്യജാതിയായിട്ടാണ് സൃഷ്ടിച്ചത്. പരിയേറും പെരുമാൾ ദുരഭിമാനക്കൊലകൾക്കെതിരെ ഒരു ഉണർത്തുപാട്ടാണ്‌..


■ മാരി സെൽവരാജ് കഥയും തിരക്കഥയും രചിച്ചു സംവിധാനം നിർവഹിച്ച ഡ്രാമാ ത്രില്ലർ തമിഴ് ചിത്രമാണ് പരിയേറും പെരുമാൾ. ശ്രീധർ ഛായാഗ്രഹണവും സെൽവ R.K എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സന്തോഷ്‌ നാരായണനാണ്  സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs             

■ തിരുനെൽവേലിക്കടുത്ത് പുളിയങ്കുളം എന്നൊരു കൊച്ചു ഗ്രാമത്തിൽ ഒരു പിന്നാക്ക ജാതിയിൽ പിറന്നവനാണ് പരിയൻ എന്ന പരിയേറും പെരുമാൾ. ഗ്രാമത്തിലെ കൊച്ചുകൊച്ചു ജോലികളും ചെറിയ തോതിലുള്ള വേട്ടയാടലുമായി സന്തോഷത്തോടെ ജീവിച്ചിരുന്ന അവൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന കറുപ്പി എന്ന വേട്ടപ്പട്ടിയുടെ ദാരുണമായ അന്ത്യത്തോടെയാണ് ചിത്രത്തിൻറെ തുടക്കം. പരിയനും കറുപ്പിയും തമ്മിലുള്ള ആത്മബന്ധം അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ചിത്രത്തിൽ. കറുപ്പിയുടെ വേർപാടിന് ശേഷം പരിയൻ തിരുനെൽവേലി ലോ കോളേജിൽ ഉപരിപഠനത്തിനായി ചേരുന്നു. ഇംഗ്ലീഷിൽ പരിയനുണ്ടായിരുന്ന ദൗർബല്യം മനസ്സിലാക്കിയ ജ്യോതി മഹാലക്ഷ്മി എന്ന സഹപാഠി അവനെ പഠനത്തിൽ സഹായിക്കുന്നു. ജ്യോതിയും ആനന്ദ് എന്ന മറ്റൊരു സഹപാഠിയും പരിയന്റെ അടുത്ത കൂട്ടുകാരായിത്തീരുന്നു. ഉന്നതകുലജാതയായിരുന്ന ജ്യോതിയുമായിട്ടുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമ്പോൾ അത് പിന്നാക്ക സമുദായക്കാരനായ പരിയന്റെ ജീവിതത്തിലേക്ക് കനൽ കോരി നിറയ്ക്കാൻ തക്കതാവുകയായിരുന്നു. ജാതിയും മതവും അഭിമാനവും ദുരഭിമാനവും തമ്മിലുള്ള പരസ്പര യുദ്ധത്തിനുള്ള കാഹളം അവിടെ മുഴങ്ങുകയായിരുന്നു.  അവിടെ പ്രണയത്തിന്റെ സ്ഥാനം ചവറ്റുകുട്ടയിലായിരുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ പരിയേറും പെരുമാൾ എന്ന കേന്ദ്രകഥാപാത്രത്തിന് രക്തവും ജീവനും നൽകിയിരിക്കുന്നത് കതിരാണ്‌. ജ്യോതി മഹാലക്ഷ്മിയായി ആനന്ദിയും വേഷമിട്ടിരിക്കുന്നു. പക്ഷേ ഇതിലെ അതിപ്രധാന കഥാപാത്രം കറുപ്പി എന്ന നായയാണ്. യോഗി ബാബു (ആനന്ദ്), ജി. മാരിമുത്തു (ജ്യോതിയുടെ അച്ഛൻ), വണ്ണാർപേട്ടയ് തങ്കരാജ് (പരിയന്റെ അച്ഛൻ), ലിജേഷ് (ശങ്കരലിംഗം), കരാട്ടെ വെങ്കടേശൻ (താത്ത), പൂ. റാം (പ്രിൻസിപ്പാൾ), സുഭദ്ര (എക്സാംഹാൾ ഇൻവിജിലേറ്റർ), ഷണ്മുഖരാജൻ (മേസ്തിരി/ആൾമാറാട്ടക്കാരൻ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ ഈ വർഷം ഏറ്റവും കൂടുതൽ നിരൂപകപ്രശംസ പിടിച്ചുപറ്റിയ തമിഴ് ചിത്രമാണ് പരിയേറും പെരുമാൾ. സൂപ്പർസ്റ്റാർ രജനീകാന്ത് പോലും സംവിധായകൻ മാരി സെൽവരാജിനെ നേരിട്ടുവിളിച്ചു അഭിനന്ദിച്ചിരുന്നു. അടുത്തവർഷം ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക പുരസ്കാരങ്ങളും വാരിക്കൂട്ടാൻ പോകുന്ന ചിത്രമായിരിക്കും പരിയേറും പെരുമാൾ എന്നത് എന്റെയൊരു പ്രവചനം..



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...