ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Into The Wild


Into The Wild » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ എല്ലാ പ്രശ്നങ്ങളിൽ നിന്നും എല്ലാ ബാധ്യതകളിൽ നിന്നും എല്ലാ ചുമതലകളിൽ നിന്നും ഒഴിഞ്ഞുമാറി മനസ്സമാധാനത്തോടെ ഈ പ്രകൃതിയുടെ സൗന്ദര്യവും ആസ്വദിച്ചു ഒറ്റയ്ക്കിരിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? നമ്മളിൽ പലരും ആഗ്രഹിച്ച കാര്യമാണത്, സ്വപ്നമാണത്. പക്ഷേ, ആ ഏകാന്തവാസം ഒരു കൊടുങ്കാടിനുള്ളിലാണെങ്കിലോ. ഫെയ്‌സ്ബുക്കും വാട്സാപ്പും ഇന്റർനെറ്റുമുണ്ടെങ്കിൽ ഇതൊന്നും അസാധ്യമല്ല എന്നറിയാം. പക്ഷേ, ഇതൊന്നുമില്ലാതെ കുറച്ച് പുസ്തകങ്ങൾ മാത്രം കൂട്ടായി മാസങ്ങളോളം ഒരു കൊടുങ്കാടിനുള്ളിൽ കഴിയുന്നതിനെക്കുറിച്ചു ചിന്തിച്ചു നോക്കൂ. ശുദ്ധ ഭ്രാന്ത് അല്ലാതെന്താ അല്ലേ. പക്ഷേ, അങ്ങനെ ജീവിച്ച ഒരാളുണ്ടായിരുന്നു. ശരിക്കും!! ഇൻ ടു ദി വൈൽഡ് ഒരു സംഭവകഥയാണ്. ക്രിസ്റ്റഫർ മക്കൻഡ്‌ലെസ്സ് എന്ന യുവാവിന്റെ അവിശ്വസനീയമായ ജീവിതകഥ.


■ സീൻ പെൻ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച ബയോഗ്രഫിക്കൽ സർവൈവൽ ഹോളിവുഡ് ചിത്രമാണ് ഇൻ ടു ദി വൈൽഡ്. ജോൺ ക്രാക്കോർ എഴുതിയ ക്രിസ്റ്റഫർ മക്കൻഡ്‌ലെസ് എന്ന യുവാവിന്റെ ജീവിതകഥയായ ഇൻ ടു ദി വൈൽഡ് എന്ന പേരിൽ തന്നെയുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് സീൻ പെൻ തിരക്കഥ എഴുതിയിരിക്കുന്നത്. എറിക് ഗോഷർ ഛായാഗ്രഹണവും ജയ് കാസിഡി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മൈക്കൽ ബ്രൂക്, കാകി കിങ്, എഡ്ഡി വെഡ്‌ഡർ എന്നിവരാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ എമോറി യൂണിവേഴ്സിറ്റിയിൽ നിന്നും വിജയകരമായ ബിരുദപഠനത്തിന് ശേഷം ക്രിസ്റ്റഫർ മക്കൻഡ്‌ലെസ് തന്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും അടുക്കൽ മടങ്ങിയെത്തുന്നു. പഠനത്തിൽ മിടുക്കനായിരുന്ന ക്രിസ്റ്റഫറെ മാതാപിതാക്കൾ അവരുടെ മാർഗത്തിലുള്ള വിജയകരമായ ജോലികളിലേക്ക് തിരിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ, ക്രിസ്റ്റഫറിന് പണത്തിന് വേണ്ടിയുള്ള ജീവിതത്തെ ഒട്ടും താല്പര്യമില്ലായിരുന്നു. അവന് ഇതൊന്നുമില്ലാതെ ജീവിതം ആസ്വദിച്ചു തീർക്കാനാണ് ആഗ്രഹം, കെട്ടുപാടുകളൊന്നുമില്ലാത്ത ജീവിതം. മാതാപിതാക്കൾ തമ്മിൽ ഇടക്കിടെയുണ്ടാകുന്ന അസ്വാരസ്യങ്ങളും അവനെ അങ്ങനൊരു തീരുമാനമെടുക്കുന്നതിലേക്ക് കൊണ്ടുചെന്നെത്തിച്ചു. തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായ അനിയത്തി കരൈനോടുപോലും പറയാതെ തന്റെ പഴയ ഡാറ്റ്‌സൻ കാറുമെടുത്ത് ക്രിസ്റ്റഫർ വീടുവിട്ടിറങ്ങി. തന്റെ തിരിച്ചറിയൽ രേഖകളും ക്രെഡിറ്റ് കാർഡുകളുമടക്കം അവൻ കത്തിച്ചുകളഞ്ഞു, സ്‌കോളർഷിപ്പ് തുകകൾ മുഴുവൻ പാവങ്ങൾക്ക് വേണ്ടിയുള്ള ക്ഷേമനിധികളിലേക്കായി സംഭാവന ചെയ്തു. തന്നെ തിരിച്ചറിയാതിരിക്കാൻ സ്വന്തമായൊരു പേരും അവൻ കണ്ടുപിടിച്ചു 'അലക്സാണ്ടർ സൂപ്പർട്രാംപ്'. യാത്രയ്ക്കിടയ്ക്കിടയിൽ ലൈക്ക്മീഡ് തടാകത്തിനടുത്ത് വെച്ച് പ്രളയത്തിലകപ്പെട്ട അവൻ അവന്റെ കാറും അവിടെ ഉപേക്ഷിച്ചു, കൈയ്യിലുണ്ടായിരുന്ന അവസാന ഡോളർ വരെ കത്തിച്ചുകളഞ്ഞു. പിന്നീട് കാൽനടയായിരുന്നു, സന്മനസ്സുള്ളവരുടെ ലിഫ്റ്റുകളും. അലാസ്കൻ മരുഭൂമിയായിരുന്നു അവന്റെ ലക്ഷ്യം..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ എമിൽ ഹിർഷാണ് ക്രിസ്റ്റഫർ മക്കൻഡ്‌ലെസ്സായി അസാധ്യ പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നത്. ക്ലൈമാക്സിലെ എമിലിന്റെ പ്രകടനം അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്നതായിരുന്നു. കാസ്റ്റവേയിലെ ടോം ഹാങ്ക്സിനെ സ്മരിപ്പിച്ചു. ഇടയ്ക്ക് റോൺ ഫ്രാൻസ് എന്ന വൃദ്ധനായി വന്ന ഹാൾ ഹോൾബ്രൂകും വിസ്മയിപ്പിച്ചു. ജെന മലോൻ ക്രിസ്റ്റഫറിന്റെ സഹോദരി കരൈൻ മക്കൻഡ്‌ലെസ്സായും ക്രിസ്റ്റൻ സ്റ്റിവാർട്ട് ട്രേസി ടാട്രോവായും വേഷമിട്ടിരിക്കുന്നു. വില്യം ഹർട്ട് (വാൾട്ട് മക്കൻഡ്‌ലെസ്സ്, അച്ഛൻ), മാർഷ്യ ഗേ ഹാർഡൻ (ബില്ലി മക്കൻഡ്‌ലെസ്സ്, അമ്മ), കാതറിൻ കീനർ (ജാൻ ബറസ്‌), ബ്രയൻ H.ഡീർക്കർ (റൈനി), വിൻസ് വോൻ (വെയ്ൻ വെസ്റ്റർബെർഗ്), സാക് ഖലീഫ്യാനാക്കിസ് (കെവിൻ), തുറെ ലിൻഡാർട്ട് (മാഡ്‌സ്), സിഗ്‌നി എഗോം ഓൾസെൻ (സോഞ്ച), മെറിറ്റ് വെവെർ (ലോറി) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ ഹാൾ ബ്രൂക്കിന് മികച്ച സഹനടനും ജയ് കാസിഡിക്ക് മികച്ച എഡിറ്റിങ്ങിനുമുള്ള ഓസ്കാർ നാമനിർദേശം ലഭിച്ചിരുന്നു ഇൻ ടു ദി വൈൽഡിലൂടെ. സിനിമയിൽ എമിൽ ഹിർഷ് ധരിച്ചിരുന്ന വാച്ച് യഥാർത്ഥ ക്രിസ്റ്റഫർ മക്കൻഡ്‌ലെസ്സിന്റേത് തന്നെയായിരുന്നു. അദ്ദേഹത്തിന് ഉപഹാരമായി ലഭിച്ചതായിരുന്നു അത്. സിനിമയെടുക്കാൻ മക്കൻഡ്‌ലെസ്സ് കുടുംബത്തിന്റെ സമ്മതം ഉറപ്പാക്കാനായി സീൻ പെൻ പത്ത് വർഷത്തോളമായിരുന്നു കാത്തിരുന്നത്. ക്രിസ്റ്റഫറായി ലിയനാർഡോ ഡികാപ്രിയോയെയും റോൺ ഫ്രാൻസായി സാക്ഷാൽ മർലോൺ ബ്രാൻഡോയെയുമായിരുന്നു സീൻ പെൻ മനസ്സിൽ കണ്ടിരുന്നത്. ക്രിസ്റ്റഫറിന്റെ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി എമിൽ ഹിർഷ് ഏതാണ്ട് നാൽപ്പത് പൗണ്ടോളമാണ് ശരീരഭാരം കുറച്ചത്.



8.1/10 . IMDb
82% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...