ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Kumbalangi Nights


Kumbalangi Nights » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ കുമ്പളങ്ങി, കൊച്ചിക്കടുത്തുള്ള മനോഹര ദ്വീപുഗ്രാമം. കേരളത്തിലെ മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്ന്. മൽസ്യബന്ധനമായിരുന്നു ഈ ഗ്രാമക്കാരുടെ പ്രധാന തൊഴിലെങ്കിലും ഇപ്പോൾ ടൂറിസം വലിയൊരു വരുമാന സ്രോതസ്സായി മാറിയിരിക്കുന്നു. കുമ്പളങ്ങി എന്ന മനോഹര ഗ്രാമം പശ്ചാത്തലമാക്കി ഒരു മലയാള സിനിമ വരുമ്പോൾ അത് സംവിധാനം നിർവഹിക്കുന്നത് നാട്ടിൻപുറത്തിന്റെ പച്ചയായ ജീവിതാവിഷ്കാരം വെള്ളിത്തിരയിലെത്തിച്ചു പ്രേക്ഷകരുടെ "ബ്രില്യൻസ്" ഒരുപാട് ഏറ്റുവാങ്ങിയ സംവിധായകൻ ദിലീഷ് പോത്തന്റെ പ്രിയ ശിഷ്യൻ മധു സി. നാരായണൻ കൂടിയാവുമ്പോൾ പ്രതീക്ഷകൾ ഏറെയുണ്ടായിരുന്നു. കൂടാതെ ഫഹദെന്ന "നാച്ചുറൽ സ്റ്റാറി"ന്റെ സാനിധ്യവും പ്രതീക്ഷയ്ക്ക് മാറ്റ് കൂട്ടി.


■ മലയാളികൾ ഭൂരിപക്ഷവും ഒരു സിനിമയ്ക്ക് കയറിയിരുന്നത് ആദ്യമൊക്കെ അതിലെ നായകൻ ആരാണെന്ന് നോക്കിയായിരുന്നു. പിന്നീടെപ്പഴോ നല്ല സംവിധായകരുടെ സിനിമകൾ തെരഞ്ഞെടുക്കുക എന്ന സ്വഭാവം മലയാളി പ്രേക്ഷകർ കാണിച്ചു തുടങ്ങി. മലയാളികളുടെ കാഴ്ച്ചപ്പാട് പാടേ മാറി എന്ന തോന്നൽ ജനിപ്പിക്കുന്നതായിരുന്നു ഒരു നായകനടനെക്കാളുപരി, സംവിധായകനെക്കാളുപരി അതിന്റെ തിരക്കഥാകൃത്ത് ശ്രദ്ധിക്കപ്പെടുമ്പോൾ. സാൾട്ട് & പെപ്പറിലൂടെ തിരക്കഥാരംഗത്ത് കാലുറപ്പിച്ച  ശ്യാം പുഷ്കരന് ഇപ്പോൾ ലഭിക്കുന്ന പ്രേക്ഷകശ്രദ്ധ അരക്കിട്ടുറപ്പിക്കുന്നത് സിനിമ ഒരു തിരക്കഥാകൃത്തിന്റേത് കൂടിയാണ് എന്നതാണ്. ശ്യാം പുഷ്ക്കരൻ തൊട്ടതെല്ലാം പൊന്നാക്കിയ തിരക്കഥാകൃത്താണെന്നതായിരിക്കാം (22 ഫീമെയ്ൽ കോട്ടയം, ഡാ തടിയാ, ഇയ്യോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം, മായാനദി) അദ്ദേഹത്തെ കേന്ദ്രബിന്ദുവാക്കുന്നതിന് ഉപോല്പക്കം എന്ന് തോന്നുന്നു. കുമ്പളങ്ങി എന്ന മനോഹര ഗ്രാമത്തിന്റെ വശ്യ ചാരുത അതേപ്പോലെ ഒപ്പിയെടുക്കാൻ നിയോഗിക്കപ്പെട്ടത് ഷൈജു ഖാലിദ് എന്ന ഛായാഗ്രഹണ പ്രതിഭ കൂടിയാവുമ്പോൾ അത് പ്രതീക്ഷകൾ ഒരിക്കലും തെറ്റിയില്ല എന്നതിന് അടിവരയിടുന്നതായിരുന്നു. എത്രയോ മികച്ച മനോഹര ഫ്രെയിമുകൾ. സുഷിൻ ശ്യാമിന്റെ മനോഹര മെലഡികളും കൂടി ഒത്തു ചേർന്നപ്പോൾ ഒരു മനോഹര സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ് ആയി ഇതൾ വിരിയിച്ചത്. സൈജു ശ്രീധരനാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്..


✍sʏɴᴏᴘsɪs             

■ കുമ്പളങ്ങിയിലെ രണ്ട് കുടുംബങ്ങളുടെ കഥയാണ് കുമ്പളങ്ങി നൈറ്റ്‌സിൽ വരച്ചിട്ടിരിക്കുന്നത്. സജിയുടെ കുടുംബവും ഷമ്മിയുടെ കുടുംബവും. കാര്യമായിട്ട് ജോലിയും കൂലിയുമില്ലാത്ത സഹോദരന്മാർ (സജി, ബോബി, ബോണി, ഫ്രാങ്കി) വാതിലിന് പോലും അടച്ചുറപ്പില്ലാത്ത വീട്ടിൽ ജീവിക്കുന്നു. ഇനിയെന്തെന്ന ചിന്ത ഒരിക്കലും അവരെ വലയ്ക്കുന്നില്ല. അവരെന്തുകൊണ്ട് അങ്ങനെയായെന്ന് ഫ്ലാഷ് ബാക്ക് ഇടാതെ തന്നെ ബോബിയുടെയും സജിയുടെയും വാക്കുകളിലൂടെ പറഞ്ഞു തരികയാണ് സംവിധായകൻ. ഷമ്മി,  യാഥാസ്ഥിതിക മലയാളി പുരുഷന്മാരുടെ പ്രതിനിധിയാണ്. ഷമ്മി ചിലപ്പോൾ ഞാനാവാം, നീയാകാം. ഷമ്മിയെന്ന കഥാപാത്രം ഫഹദ് ഫാസിൽ ചെയ്യുമ്പോൾ അത് നായകനാവണമെന്ന ചിന്ത ഇവിടെ കളഞ്ഞേക്ക്. "ഷമ്മി അത്ര വെടിപ്പല്ല ബ്രോ.." ഷമ്മിയുടെ സഹോദരി ബേബിയും സജിയുടെ സഹോദരൻ ബോബിയും തമ്മിൽ ഉടലടുക്കുന്ന പ്രണയത്തിലൂടെ കുമ്പളങ്ങി നൈറ്റ്സ് പ്രയാണം തുടരുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ ഓരോ ചിത്രങ്ങൾ കഴിയുന്തോറും തന്റെ അഭിനയ മികവിന്റെ മാറ്റ് കൂടിക്കൊണ്ടിരിക്കുകയാണ് എന്ന് തെളിയിക്കുന്നതായിരുന്നു സജിയായുള്ള സൗബിൻ ഷാഹിറിന്റെ പ്രകടനം. സുഡാനിയിലെ മജീദിലൂടെ താൻ വെറുമൊരു കൊമേഡിയൻ മാത്രമല്ല നല്ലൊരു നടനാണ് എന്ന് തെളിയിച്ച സൗബിൻ കുമ്പളങ്ങിയിലെ സജിയിലൂടെ അതിന് അടിവരായിട്ടിരിക്കുകയാണ്. തന്റെ സ്ഥിരം ശോക നായകൻ ഇമേജിൽ നിന്നും പുറത്തു വന്നിരിക്കുകയാണ് സജിയുടെ അനിയൻ ബോബിയായി മികച്ച പ്രകടനം കാഴ്ച്ച വെച്ച ഷെയ്ൻ നിഗം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ കള്ളനായി അഭിനയിച്ചപ്പോൾ "ഇങ്ങേര് ശരിക്കും കള്ളനാണോ" എന്ന് മലയാളികളെക്കൊണ്ട് പറയിപ്പിച്ച ഫഹദ് ഫാസിൽ ഇവിടെയും പ്രതീക്ഷ തെറ്റിക്കുന്നില്ല. എജ്ജാതി പഹയൻ. ഷമ്മിയുടെ ഭാര്യയായി അഭിനയിച്ച ഗ്രെയ്‌സ് ആന്റണിയും (സിമി) സഹോദരിയായി (ബേബി) അഭിനയിച്ച അന്ന ബെന്നുമടക്കം എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. ശ്രീനാഥ്‌ ഭാസി (ബോണി), രമേശ്‌ തിലക്, മാത്യു തോമസ് (ഫ്രാങ്കി) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ കാലികപ്രസക്തിയുള്ള കഥയവതരിപ്പിക്കുന്നതുകൊണ്ടാവാം ശ്യാം പുഷ്ക്കരൻ ഇത്രയ്ക്കും ജനകീയനായ തിരക്കഥാകൃത്താവുന്നത്. വെറുമൊരു നാട്ടിൻപുറത്തെ നന്മ വിളിച്ചോതുന്ന സിനിമയല്ല കുമ്പളങ്ങി നൈറ്റ്സ്. 22 ഫീമെയിലിലൂടെ ആണധികാരത്തിന്റെ "കടയ്ക്കൽ" കത്തി വെപ്പിച്ച ശ്യാം ഇവിടെയും അത് തന്നെ ആവർത്തിക്കുന്നു. അന്നാ ബെൻ അവതരിപ്പിച്ച ബേബി മോൾ പലയിടത്തും പുരോഗമന പെണ്ണിടത്തിന്റെ തീപ്പൊരിയായി.


3.75/5 . MyRating



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...