ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Argentina Fans Kaattoorkadavu


Argentina Fans Kaattoorkadavu » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ആട് 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന സ്പോർട്സ് ഡ്രാമ മലയാള ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്. മലയാളത്തിൽ കാളിദാസ് ജയറാം നായകനാകുന്ന മൂന്നാമത്തെ ചിത്രവും. തുടർച്ചയായ നാല് ഹിറ്റുകൾക്ക് ശേഷം മലയാള സിനിമയുടെ ഐശ്വര്യം എന്നറിയപ്പെട്ട ഐശ്വര്യ ലക്ഷ്മി നായികയായി ചേരുന്നതോടെ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിനു പ്രേക്ഷകർ വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ഐശ്വര്യ ലക്ഷ്മി ഒരിക്കൽ കൂടി ഭാഗ്യതാരകമാകുമോ? അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് കാളിദാസ് ജയറാമിന്റെ ആദ്യത്തെ സൂപ്പർഹിറ്റാകുമോ?

■ അശോകൻ ചെരുവിൽ എഴുതിയിരിക്കുന്ന കഥയെ തിരക്കഥാ രൂപത്തിലാക്കിയിരിക്കുന്നത് സംവിധായകൻ മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്നാണ്. റെനാഡൈവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തനി നാട്ടിൻപുറത്തെ കഥയായതുകൊണ്ട് തന്നെ നാട്ടിൻപുറത്തിന്റെ സുന്ദരമായ ഫ്രയിമുകൾ അതിമനോഹരമായി തന്നെ ഒപ്പിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ലിജോ പോളാണ് എഡിറ്റിംഗ്‌ നിർവഹിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന്റെ പശ്ചാത്തല സംഗീതവും ഇതിലെ അഞ്ച് ഗാനങ്ങൾക്കും സംഗീതവും ഒരുക്കിയിരിക്കുന്നത്. വിജയ്‌ യേശുദാസ് പാടിയ ഹേയ് മധുചന്ദ്രികേ എന്ന പാട്ട് എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. പിന്നെ നെഞ്ചാണേ എന്ന് തുടങ്ങുന്ന പാട്ട് ഫുട്‍ബോൾ ഫാൻസുകാർക്ക് എന്തായാലും ഇഷ്ടപ്പെടും.

✍sʏɴᴏᴘsɪs               

■ തൃശൂരിലുള്ള കാട്ടൂർക്കടവെന്ന ഫുട്‍ബോൾ ഭ്രമം തലയ്ക്കുപിടിച്ച നാട്ടിൻപുറം ഗ്രാമം. ഫുടബോളിൽ കേരളത്തിൽ എന്നല്ല ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള രാജ്യങ്ങളാണ് അർജന്റീനയും ബ്രസീലും. ലോകകപ്പിലായാലും കോപ്പ അമേരിക്കയിലായാലും കളിക്കളത്തിൽ പന്തുരുളുമ്പോൾ ഇങ്ങിവിടെ കേരളത്തിൽ ഇവരുടെ ഫാൻസുകാർ തമ്മിൽ കൊമ്പുകോർക്കാൻ തുടങ്ങും.  അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിലും പറയുന്നത് കുറച്ച് ഫുട്‍ബോൾ ഭ്രാന്തന്മാരുടെ കഥയാണ്. അർജന്റീനയുടെ കടുത്ത ആരാധകനായ വിപിനനെ കേന്ദ്രീകരിച്ചാണ് കഥയുടെ ഒഴുക്ക്. വിപിനന്റെ പ്ലസ് ടു കാലവും കോളേജ് കാലവും അതുകഴിഞ്ഞുള്ള യൗവനവുമെല്ലാം ഓരോ സ്റ്റേജായി കടന്നു വരുന്നു. പ്ലസ് ടു കാലത്തിനിടയ്ക്ക് അവൻ മെഹ്റു എന്നൊരു പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നു. കുറച്ചു നേരം അവരുടെ പ്രണയവുമായി സിനിമ മുന്നോട്ട് പോകുന്നു. മെഹ്റു ഒരൽപ്പം ഇടതുപക്ഷ ചിന്താഗതിയുള്ള പെൺകുട്ടിയായിരുന്നു. കോളേജ് ലൈഫ് കഴിഞ്ഞ വിപിനന് ജീവിത പ്രാരാബ്ദം കാരണം ഗൾഫിലേക്ക് പോവേണ്ടി വരികയാണ്.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ കാളിദാസൻ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലുള്ള വിപിനൻ എന്ന നായക കഥാപാത്രമായി മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. പൂമരവും മിസ്റ്റർ & മിസ്സിസ് റൗഡിയിലേതിനേക്കാളും കാളിയുടെ അഭിനയം കുറച്ചുകൂടി മെച്ചപ്പെട്ടു എന്ന് തന്നെ പറയാം. തൃശൂർ സ്ലാങ്ങൊക്കെ നന്നായി തന്നെ കാളി ചെയ്തിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് മെഹ്റു എന്ന നായികാ കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. തൃശൂർ സ്ലാങ്ങിൽ ഐശ്വര്യ അൽപ്പം പതറിപ്പോയോ എന്നെനിക്ക് സംശയമുണ്ട്. എങ്കിലും തരക്കേടില്ലാത്ത പെർഫോമൻസ് തന്നെയായിരുന്നു. പിന്നെ എല്ലാവർക്കും ഏറ്റവും കൂടുതൽ അറിയാൻ അതിയായ ആഗ്രഹമുള്ളത് കരിക്കിലെ ജോർജ്ജ് എന്ന അനു കെ. അനിയന്റെ അഭിനയം എങ്ങനെയുണ്ടെന്നായിരിക്കും. നജീബ് പാമ്പാടൻ എന്ന കട്ട  ബ്രസീൽ ഫാനായിട്ടാണ് അനു എത്തിയിരിക്കുന്നത്. സ്‌ക്രീനിൽ അത്രയധികം സമയം അനുവിന് ലഭിച്ചിട്ടില്ലെങ്കിലും അനു നിരാശപ്പെടുത്തിയിട്ടില്ല. കിട്ടിയ സമയം അനു ഉപയോഗപ്പെടുത്തി എന്ന് തന്നെയാണ് എന്റെ അഭിപ്രായം. കരിക്കിൽ ബ്രിട്ടോ ആയി അഭിനയിച്ച അർജുൻ രത്തനും ഇതിൽ സജീർ എന്നൊരു ക്യാരക്റ്ററായി എത്തുന്നുണ്ട്. അനീഷ് ഗോപാലൻ (സുനിമോൻ ആറാട്ടുകുഴി), ശ്യാം കാർഗോസ് (അജയഘോഷ്), പോൾ ജോസഫ് (രാഘവൻ), സിൻസ് ഷാൻ (തോമസ് മാഷ്), സോണിയ ഗിരി (സുജ), അസീം ജമാൽ (മുനീർ കൊടുവള്ളി) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ..

📎 ʙᴀᴄᴋwᴀsʜ

■ ഒരൽപ്പം കോമഡിയും ബോറടിപ്പിക്കാത്ത കഥാപറച്ചിലുമായി കടന്നുപോകുന്ന ഒരു ഫീൽ ഗുഡ് എന്ന് പറയാവുന്ന തരത്തിലുള്ള എന്റർടൈനറാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്. വലിയൊരു സംഭവം എന്നൊന്നും പറയാനില്ലെങ്കിൽ പ്രേക്ഷകനെ ഒട്ടും മടുപ്പിക്കാതെ അവസാനിപ്പിക്കുന്ന ശരാശരിക്കും മുകളിൽ നിൽക്കുന്ന ഒരു കൊച്ചു സിനിമ. ഇതൊക്കെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. നിങ്ങൾ തിയേറ്ററിൽ നിന്നും കണ്ടു തന്നെ വിലയിരുത്തുക.


3.5/5 . MyRating





                     

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...