ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Lucifer



Lucifer » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ വർഷങ്ങൾക്ക് മുൻപ് പ്രിത്വി സിനിമയിൽ പിച്ച വെച്ചു തുടങ്ങിയ കാലത്ത് ഏതോ ഒരു ചാനലിന് കൊടുത്ത ഒരു ഇന്റർവ്യൂ ഓർത്തുപോകുന്നു. അന്നദ്ദേഹം തന്റെ ഭാവിയെക്കുറിച്ചുള്ള സങ്കൽപ്പമെന്താണെന്നുള്ള ചോദ്യത്തിന് ഓരോന്നായി ഉത്തരം നൽകാൻ തുടങ്ങി. നല്ലൊരു സിനിമാ നടനായി അറിയപ്പെടണം, ഒരു പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിക്കണം, അങ്ങനെയങ്ങനെ. മുപ്പത് വയസ്സിന് ശേഷം പൃത്വിരാജ് ആരായിരിക്കുമെന്ന ചോദ്യത്തിന് ചിലപ്പോഴൊരു സംവിധായകനായേക്കാം എന്ന ഉത്തരമാണ് നൽകിയത്. അന്നദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ട ഞാനടക്കമുള്ള ഭൂരിപക്ഷവും ചിന്തിച്ചത് ചെറുപ്പത്തിന്റെ അതിമോഹങ്ങൾ മാത്രമാണ് അതെന്നാണ്. പക്ഷേ, വർഷങ്ങൾക്കിപ്പുറം പ്രിത്വി അന്ന് പറഞ്ഞതിൽ തൊണ്ണൂറു ശതമാനവും അക്ഷരംപ്രതി നടപ്പിലാക്കിക്കഴിഞ്ഞിരിക്കുന്നു. സൗത്ത് ഇന്ത്യയിലെ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നടൻ എന്ന കളിയാക്കലുകളിൽ നിന്നും രാജുവേട്ടൻ എന്ന പദവിയിലാണിപ്പോൾ പ്രിത്വിരാജ് ഇരിക്കുന്നത്. ഇന്നിപ്പോൾ ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ മോഹത്തിന്റെ അവസാനത്തെ ചുവടിലേക്കാണദ്ദേഹം കാലെടുത്ത് വെച്ചിരിക്കുന്നത്. അതും മോഹൻലാൽ എന്ന അഭിനയപ്രതിഭയുടെ കൂടെ. ലാലേട്ടന്റെ ഒരു ഫാൻ ബോയ് എന്ന നിലയിലാണ് താനീ സിനിമയെടുത്തിരിക്കുന്നത് എന്നുകൂടി പ്രിത്വി പറയുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. പ്രേക്ഷകരെ ഇത്രയധികം ത്രില്ലടിപ്പിച്ച മറ്റൊരു ട്രെയ്‌ലറും ഈ അടുത്ത കാലത്തൊന്നും ഇറങ്ങിയിട്ടില്ലതാനും.

■ ആശിർവാദ് സിനിമാസിന്റെ ബാനറിൽ മുരളീ ഗോപിയുടെ തിരക്കഥയിൽ പ്രിത്വി ആദ്യമായി സംവിധായക വേഷമണിയുന്ന പൊളിറ്റിക്കൽ ക്രൈം ആക്ഷൻ ത്രില്ലർ മലയാള ചിത്രമാണ് ലൂസിഫർ. ഒരു പുതുമുഖ സംവിധായകൻ തന്നെയാണോ പ്രിത്വിരാജ് എന്ന് പല ആവർത്തി ചിന്തിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ സമ്മാനിച്ചിരിക്കുമായാണ് ലൂസിഫർ.  മുരളി ഗോപി ഇതിന് മുൻപ് തിരക്കഥ നിർവ്വഹിച്ച പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ ശ്രദ്ധ നേടാൻ കഴിയാതെ പോയവയായിരുന്നെങ്കിലും പിന്നീട് കൾട്ട് പദവി അലങ്കരിച്ചവയായിരുന്നു. ശക്തമായ തിരക്കഥയാണ് മുരളി ഗോപിയുടെ ട്രേഡ് മാർക്ക്. തന്റെ രാഷ്ട്രീയം വ്യക്തമായി പറയാനും മുരളിക്കൊരു മടിയുമില്ല. ഇവിടെയും മുരളി അൽപ്പം പോലും പിന്നോട്ട് പോയിട്ടില്ല. പക്ഷേ ഇത്തവണ മുരളി ഗോപിയുടെ തിരക്കഥയെ പ്രേക്ഷകർ തിയറ്ററിൽ തന്നെ കൈയ്യടികളോടെ ഏറ്റുവാങ്ങുകയാണ്. സുജിത് വാസുദേവ് ഛായാഗ്രഹണവും ഷംജിത് മുഹമ്മദ്‌ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുജിത് വാസുദേവന്റെ ക്യാമറാ ഫ്രയിമുകൾ ലൂസിഫറിനെ മികച്ചതാക്കുന്നതിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. ദീപക് ദേവാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ബിജിഎം ഒക്കെ കിടു. പ്രത്യേകിച്ച് ലാലേട്ടന്റെ സെക്കന്റ് ഇൻട്രോയിലും ഫൈറ്റ് സീനുകളിലും. രണ്ട് പാട്ടുകളാണ് സിനിമയിലുള്ളത്. ഒരു ഹിന്ദിയും ഒരു തമിഴും. കുഴപ്പമില്ല. പക്ഷേ മനസ്സിൽ നിൽക്കുന്നതാണെന്നു എനിക്ക് തോന്നുന്നില്ല.

✍sʏɴᴏᴘsɪs               

■ ട്രെയ്ലറിൽ "ഒരിടത്തൊരു ദൈവം ജീവിച്ചിരുന്നു" എന്ന് പറഞ്ഞ ആ ദൈവം. ജനങ്ങളുടെ ബഹുമാനവും ആദരവും പിന്തുണയും ഒരുപാടുണ്ടായിരുന്ന രാഷ്ട്രീയ ലോകത്തെ അതികായൻ, അതായിരുന്നു പികെ രാംദാസ്. ഒരുപാട് ഉപജാപക വൃന്ദങ്ങളുടെ നടുക്ക് അദ്ദേഹം വളരെ ഭംഗിയായി ജനങ്ങളെ സേവിച്ചു. പക്ഷേ, പെട്ടെന്നൊരു നാൾ അദ്ദേഹം മരണപ്പെടുകയാണ്. അങ്ങനെ അദ്ദേഹത്തിൻറെ സ്ഥാനം തട്ടിയെടുക്കാൻ ഉപജാപക വൃന്ദങ്ങളിൽ ഓരോരുത്തരും അവരുടെ തനി സ്വരൂപം കാണിക്കാൻ തുടങ്ങുകയാണ്. അധികാരക്കസേരയുടെ പിൻഗാമിത്വത്തിനുള്ള പോരാട്ടം കണക്കുന്നതിനിടെയാണ് സ്റ്റീഫൻ നെടുമ്പള്ളി എന്ന പേര് ഉയർന്നുവരുന്നത്.  ആരാണ് സ്റ്റീഫൻ നെടുമ്പള്ളി..?

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ സ്റ്റീഫൻ നെടുമ്പള്ളി എന്ന ഹൈലി ഇൻഫ്ളേയ്മബിൾ പൊളിട്ടീഷ്യനായി ലാലേട്ടൻ എത്തുന്നു. മലയാളികൾ ഒരുപാട് നാളായി ലാലേട്ടനെ കാണാൻ ആഗ്രഹിക്കുന്ന ഒരു കഥാപാത്രം. അതാണ്‌ സ്റ്റീഫൻ നെടുമ്പള്ളി. മഞ്ജു വാര്യരുടെ നല്ലൊരു കഥാപാത്രത്തിലേക്കുള്ള തിരിച്ചുവരവാണ് പിന്നെ എടുത്ത് പറയേണ്ടത്. പികെ രാംദാസിന്റെ മകൾ പ്രിയദർശിനി രാംദാസായി മഞ്ജു മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. രാംദാസിന്റെ മകൻ ജതിൻ രാംദാസായി യുവതാരം ടോവിനോ തോമസും നല്ല പ്രകടനമായിരുന്നു. ശരിക്കും വിസ്മയിപ്പിച്ചത് ബോബിയായി എത്തിയ വിവേക് ഒബ്‌റോയിയായിരുന്നു. സംവിധായകൻ പ്രിത്വിരാജ് സെയ്ദ് മസൂദ് എന്നൊരു അതിഥി വേഷത്തിൽ വന്ന് കലക്കുന്നുണ്ട്. സിനിമയിൽ വന്നവരും പോയവരുമെല്ലാം അവരവരുടെ കഥാപാത്രങ്ങളെ മോശമല്ലാത്ത തരത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സച്ചിൻ ഖേദ്കർ, ഇന്ദ്രജിത്, സായ്കുമാർ, കലാഭവൻ ഷാജോൺ, ഫാസിൽ, ബൈജു, സാനിയ ഈപ്പൻ, നൈല ഉഷ, സുരേഷ് ചന്ദ്ര മേനോൻ, ശിവജി ഗുരുവായൂർ, നന്ദു, അനീഷ് ജി. മേനോൻ, ബാല, ആദിൽ ഇബ്രാഹിം, ആദർശ്, ആഞ്ജലീന തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

📎 ʙᴀᴄᴋwᴀsʜ

■ പ്രിത്വിരാജ് എന്ന സംവിധായകന് മുഴുവൻ മാർക്കും നൽകുകയാണ് ഞാനിവിടെ. മുരളി ഗോപി എന്ന പ്രതിഭാധനന്റെ തിരക്കഥയുടെ വീര്യം ഒട്ടും ചോരാതെ അദ്ദേഹം പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. സകല ബോക്സ് ഓഫീസ് റെക്കോർഡുകളും സ്വന്തം പേരിലാക്കാൻ ലൂസിഫറിന് സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം. മുരുകാ.. നീ തീർന്നെടാ..


4/5 . MyRating



                       Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...