𝕯 𝖆 𝖗 𝖐 » eхplaιned ■ ലോക സീരീസ് പ്രേമികളുടെ മുൻപിൽ വലിയൊരു പ്രഹേളികയായിരുന്നു ഗെയിം ഓഫ് ത്രോൺസിന് ശേഷം ഇനിയെന്ത് എന്നുള്ളത്. 2011 ജൂൺ 19ന് HBOയിൽ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ GOT അത്രയധികം ആരാധകരെയായിരുന്നു ലോകമെമ്പാടും സൃഷ്ടിച്ചത്. പെട്ടെന്ന് തീർക്കാനുള്ള ശ്രമത്തിൽ അവസാന സീസൺ കുറച്ചധികം നിരാശപ്പെടുത്തിയെങ്കിലും നീണ്ട എട്ട് വർഷത്തോളം GOTനെ കണ്ടും GOTനെക്കുറിച്ച് ചർച്ച ചെയ്തും നടന്ന ആരാധകർക്ക് മുൻപിൽ GOT അവസാനിച്ചപ്പോൾ ഇനിയെന്ത് എന്നത് ഒരു ചോദ്യചിഹ്നമായി നിന്നു. അമേരിക്കൻ ചാനലായ AMCയിൽ 2008 മുതൽ 2013 വരെ അഞ്ച് സീസണുകളിലായി സംപ്രേക്ഷണം ചെയ്ത ബ്രേക്കിംഗ് ബാഡ് ആണ് പലരും അതിനൊരു ഉത്തരമായി ചൂണ്ടിക്കാട്ടിയത്. പക്ഷേ, എന്നോ തീർന്നു പോയ ലോകത്തിലെ ഏറ്റവും മികച്ച ടെലിവിഷൻ സീരീസുകളിൽ ഒന്നായ ബ്രേക്കിംഗ് ബാഡ് "ഇനിയെന്ത്" എന്നുള്ളതിന് ഒരിക്കലും ഒരു ഉത്തരമാവുന്നില്ലല്ലോ. GOT അവസാനിച്ച ശേഷം HBOയിൽ തന്നെ സംപ്രേക്ഷണം ചെയ്ത ചെർണോബിലിനെ വരെ ചിലർ GOTന് പകരക്കാരനായി നിർദ്ദേശിച്ചു. പക്ഷേ, വെറും അഞ്ച് എപ്പിസോഡുകളിൽ തീർന്ന മിനി സീരീസായ ചെർണോബിലിനെ എട്ട് സീസണുകളിൽ 73 എപ്പിസോഡുകളിലായി സംപ്രേക്